ഗര്‍ഭിണി ആയിരിക്കുന്ന അവസ്ഥയില്‍ എന്തെല്ലാം കഴിക്കാം, കഴിക്കാന്‍ പാടില്ല എന്നതിനെ കുറിച്ച് പലര്‍ക്കും നിരവധി സംശയങ്ങളുണ്ടായിരിക്കും. മിന്റ്(പുതിനയില) അടങ്ങിയ ചായ കുടിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോയെന്നതും നിരവധി ആളുകളുടെ സംശയമാണ്. ഗര്‍ഭിണികളെ സംബന്ധിച്ച് രാവിലെ ഉണ്ടാകുന്ന തളര്‍ച്ച, ക്ഷീണം എന്നിവയ്ക്കും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും മിന്റ് ടീ കുടിക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഗര്‍ഭിണികളിലെ ക്ഷീണം, തളര്‍ച്ച മാറ്റുന്നു
രാവിലെ എഴുന്നേല്ക്കുമ്പോള് ഗര്ഭിണിളില് ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദി എന്നിവ പതിവായി കാണാറുളളതാണ്. ഇത്തരം അസ്വസ്ഥതകളില്‍ നിന്ന് മോചനം ലഭിക്കാനായി മിന്റ് ടീ കുടിക്കാം. ഇരുപത്തഞ്ചോളം വ്യത്യസ്തയിനത്തില്‍ പെട്ട മിന്റ്, മിന്റ് കുടുംബത്തില്‍ നിലവിലുണ്ട്. ഇതില്‍ സ്പിയര്‍ മിന്റ്, പെപ്പര്‍ മിന്റ് എന്നിവയാണ് സാധാരണയായി ഉപയോഗിച്ച് പോരുന്നത്. ഗര്‍ഭിണികള്‍ അധികവും ഉപയോഗിക്കുന്നതും പെപ്പര്‍ മിന്റാണ്.
ദഹനം എളുപ്പമാക്കുന്നു
ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഭക്ഷണങ്ങള്‍ ശരീരത്തിന് പിടിക്കാതെ വരുമ്പോഴാണ് ഛര്ദിയുണ്ടാകുന്നത്. ദഹനം ക്യത്യമായി നടക്കാത്തതാണ് ഇതിന് കാരണമായി പറയുന്നത്. എന്നാല്‍ ദിവസവും ഒരു ഗ്ലാസ് മിന്റ് ടീ വീതം കുടിക്കുന്നത് ദഹനം സുഗമമാകാന്‍ സഹായിക്കുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യാം. പെപ്പര്‍ മിന്റോ സ്പിയര്‍ മിന്റോ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്.
GRED ഉള്ളവര്‍ പെപ്പര്‍ മിന്റ് ഉപയോഗിക്കരുത്
ഗാസ്ട്രോഈസോഫാഗല്‍ റിഫള്ക്സ് ഡിസീസ് ഉള്ളവര്‍ പെപ്പര്‍മിന്റ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. GRED ഉള്ളവരുടെ വയറിനുള്ളിലെ മസിലിനെ പെപ്പര്‍മിന്റ് റിലാക്സ് ചെയ്യുന്നു. വയറിലെ അമ്ലം കുടലിലൂടെ പുറത്തു കടക്കാനും ഇത് കാരണമാകും. എന്നാല്‍ സ്പിയര്മിന്റിന് ഇത്തരത്തിലൊരു കഴിവില്ലെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. എങ്കിലും GRED ഉള്ളവര്‍ മിന്റ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
2-3 കപ്പ് മിന്റ് ടീ മാത്രം കുടിയ്ക്കുക
ഛര്‍ദിയും ക്ഷീണവും മാറാന്‍ വേണ്ടി എപ്പോഴും മിന്റ് ടീ കുടിക്കുന്നതും ശാരീരിക പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ദിവസവും 2-3 കപ്പ് മിന്റ് ടീ മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. മിന്റിന്റെ അമിത ഉപയോഗം യൂട്രസിന് കേടുപാടുകള്‍ ഉണ്ടാക്കുമെന്നതിനാല്‍ മിന്റ് ടീയുടെ നിരന്തര ഉപയോഗം നിര്‍ത്തുക. മിന്റ് ടീ സ്വന്തമായി വീട്ടില്‍ ഉണ്ടാക്കുന്നതാണ് ഏറ്റവും ഉത്തമം. ഇന്‍സ്റ്റന്റ് ടീ പാക്കറ്റുകളില്‍ ശരീരത്തിന് ഹാനികരമായ ഘടകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടാകാം.