spot_img

നെല്ലിക്കയുടെ ഗുണങ്ങള്‍

ആദ്യം കയ്പ്പും പിന്നെ മധുരവും തരുന്ന ഒരു ഫലം നെല്ലിക്കയല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോയെന്നത്‌ സംശയമാണ്. നെല്ലിക്കയുടെ പോഷക ഗുണങ്ങള്‍ അത്രയ്ക്കും വിശേഷമാണ്. നെല്ലിക്കയുടെ ഉപയോഗത്തിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാന്‍ സാധിക്കും. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റമിന്‍ സി നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. കാന്‍സറിനെ പ്രതിരോധിക്കാനും ഹ്യദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം നെല്ലിക്ക സഹായിക്കും.

രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു
പ്രമേഹമുള്ളവര്‍ക്കും രക്തസമ്മര്‍ദം ഉളളവര്‍ക്കും ഉത്തമമമാണ് നെല്ലിക്ക. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച് നെല്ലിക്ക പ്രമേഹം വരാനുള്ള സാധ്യത തടയുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിയോക്സിഡന്റുകള്‍ ഹൈപ്പോഗ്ലൈസിമിയ, ഡയബറ്റിക് നെഫ്രോപതി, ഹ്യദയാഘാതം എന്നിവക്കെതിരെ പൊരുതുന്നു.

വൈറസ്, ബാക്ടീരിയ എന്നിവക്കെതിരെ പൊരുതുന്നു
ബാക്ടീരിയയുടെയും വൈറസിന്റെയും വളര്‍ച്ചയും വ്യാപനവും തടയുന്നതില്‍ നെല്ലിക്ക പ്രധാന പങ്കുവഹിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. പല തരത്തിലുള്ള ബാക്ടീരികള്‍ക്കെതിരെ പൊരുതാന്‍ ഇവയ്ക്ക് സാധിക്കുമെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

കാന്‍സറിനെ പ്രതിരോധിക്കുന്നു
ആന്റിയോക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ നെല്ലിക്ക കാന്‍സറിനെ പ്രതിരോധിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫ്ളവനോള്‍സ് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നു. ശരീരത്തില്‍ ട്യൂമറുകളുടെ വളര്‍ച്ച തടയുന്നതിനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഈ ആന്റിയോക്സിഡന്റുകള്‍ സഹായകരമാണ്.

മഞ്ഞപ്പിത്തം സുഖപ്പെടുത്തുന്നു
ആയുര്‍വേദത്തില്‍ പണ്ടുകാലം മുതലേ പല രോഗങ്ങളും ഭേദപ്പെടുത്തുന്നതിനായി നെല്ലിക്ക ഉപയോഗിച്ച് വരുന്നുണ്ട്. മഞ്ഞപ്പിത്തം മാറാനായി നെല്ലിക്കാ നീര് പൊതുവെ ഉപയോഗിക്കാറുണ്ട്. അനിമീയ മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തം പൂര്‍ണമായും ഭേദമാക്കാന്‍ നെല്ലിക്കയിലെ ഘടകങ്ങള്‍ക്ക് സാധിക്കുന്നു.

ഹൃദ്രോഗം തടയുന്നു
നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷക ഘടകള്‍ ഹ്യദയാരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സെല്‍ ഡാമേജ് ഒഴിവാക്കാനും സെല്‍ ഡാമേജ് വഴി ഉണ്ടാകാവുന്ന ഹ്യദയ സംബന്ധമായ അസുഖങ്ങളെ തടയാനും നെല്ലിക്കയ്ക്ക് ശക്തിയുണ്ട്. കൊളസ്ട്രോള്‍ ലെവലില്‍ വലിയ വ്യത്യാസമുള്ളവര്‍ സ്ഥിരമായി നെല്ലിക്ക കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

പല്ലുകളുടെ സംരക്ഷണം
ടൂത്ത് പേസ്റ്റുകളുടെ പരസ്യങ്ങളില്‍ നെല്ലിക്ക സ്ഥിരം സാന്നിധ്യമാണ്. പല്ലുകളുടെയും മോണകളുടെയും സംരക്ഷണത്തിനും ഉറപ്പിനും ഏറെ കാലമായി നെല്ലിക്ക ഉപയോഗിച്ച് വരുന്നു. കാവിറ്റീസിനെതിരായും മറ്റ് ദന്ത രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ നെല്ലിക്കയിലൂടെ സാധിക്കുമെന്നാണ് വിദ്ഗധരുടെ അഭിപ്രായം.

ഡയേറിയയ്ക്കെതിരെ പൊരുതുന്നു
നെല്ലിക്ക നീരും നാരങ്ങാ നീരും ചേര്‍ത്തുണ്ടാക്കുന്ന ജ്യൂസ് വളരെ പോഷക മൂല്യങ്ങളുള്ളതാണ്. ഇവ കുടിയ്ക്കുന്നത് ശരീരത്തിലെ നിര്‍ജലീകരണം തടയുന്നു. അതോടൊപ്പം ജ്യൂസിലടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങള്‍ ഡയേറിയ പോലുള്ള ദഹന സംബന്ധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.