പുതിയ തലമുറയിലെ ആളുകള്‍ ശാരീരിക ആരോഗ്യത്തിന് ഒരുപാട് പ്രാധാന്യം കൊടുക്കുന്നുണ്ട്. ഫിറ്റ്നസില്‍ ശ്രദ്ധിക്കുന്നുണ്ട്, ഹെല്‍ത്തിയായിട്ടുള്ള ആഹാര രീതി ശീലമാക്കുന്നുണ്ട്, വ്യായാമം ചെയ്യുന്നുണ്ട്. പക്ഷേ, നാം ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തില്‍ ശ്രദ്ധിക്കാറുണ്ടോ? ഒരുപാട് ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ് ഇന്നത്തെ ജീവിതം. എങ്ങനെ എനിക്ക് മുന്നിലെത്താനാവും എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. അപ്പോള്‍ പല തരത്തിലുള്ള ആകുലതകളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ഇത് പതുക്കെ പതുക്കെ മാനസിക അനാരോഗ്യത്തിന് കാരണമാവുകയും ചെയ്യും.
മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാനാകും. ഇതിനായി എല്ലാവരും ആദ്യമേ തന്നെ തന്റേതായ ഒരു സമയം കണ്ടെത്തുക. ഞാന്‍ എപ്പോഴാണ് ഏറ്റവും കൂടുതല്‍ സന്തോവാനായിരിക്കുന്നതെന്ന് ചിന്തിക്കുക. അത് യാത്ര പോകുമ്പോഴാകാം, പാട്ട് കേള്‍ക്കുമ്പോഴാകാം, കൂട്ടുകാരുമായി സമയം ചിലവഴിക്കുമ്പോഴാകാം, ബുക്ക് വായിക്കുമ്പോഴാകാം. അത്തരത്തില്‍ നമ്മുടെ മനസിനെ ശാന്തമാക്കുന്ന കാര്യങ്ങള്‍ക്കായി ഒരു ദിവസത്തില്‍ അല്‍പ്പ സമയം മാറ്റി വെയ്ക്കുക. രണ്ടാമതായി ജീവിതത്തില്‍ നമുക്ക് ഒരുപാട് നെഗറ്റീവ് ചിന്തകള്‍ ഉണ്ടാകാറുണ്ട്. അതേ പോലെ തന്നെ ഓവര്‍ തിങ്കിംഗും.
ചിന്തിച്ച് ചിന്തിച്ച് നെഗറ്റീവ് ചിന്തകള്‍ മനസില്‍ കുത്തി നിറയ്ക്കുന്നു. ആ നെഗറ്റിവിറ്റിയെ മനസില്‍ നിന്ന് പാടെ ഒഴിവാക്കണം. അതിനു പകരമായി പോസിറ്റീവ് ചിന്തകള്‍ കൊണ്ട് മനസിനെ നിറയ്ക്കുക. നല്ലതേ നടക്കൂ, നല്ലതേ ചെയ്യൂ എന്ന തരത്തില്‍ മനസിനെ പാകപ്പെടുത്തുക. മൂന്നാമതായി ഉപാധികളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുക. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ സ്നേഹിക്കരുത്. ഉപാധികളില്ലാതെ ഒരാളെ സ്നേഹിക്കുമ്പോള്‍ മനസിനത് നല്ല ഉണര്‍വാണ് നല്‍കുക.
ജീവിതത്തിലെ സുഖവും ദു:ഖകരവുമായ അവസ്ഥകള്‍ കുറിച്ചു വയ്ക്കുന്ന ശീലം നല്ലതാണ്. നമ്മുടെ വിഷമങ്ങള്‍, പ്രതീക്ഷകള്‍, നേട്ടങ്ങള്‍, നല്ല കാര്യങ്ങള്‍ എല്ലാം കുറിച്ചു വെയ്ക്കുക. നാളെ ഞാന്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് കുറിയ്ക്കുക. അത് ചെയ്യുന്നുണ്ടെന്ന് പരിശോധിക്കുക. ഇത്തരത്തിലുള്ള ചിട്ടപ്പെടുത്തല്‍ വല്ലാത്ത ആത്മ സംതൃപ്തിയാണ് പ്രദാനം ചെയ്യുക. ഒരാളോട് മനസ് തുറന്ന് സംസാരിക്കുന്ന വിധം മനസിലെ ഭാരത്തെ കുറയ്ക്കാന്‍ ഈ രീതി ഉപകരിക്കും. വേറൊന്ന് നാം മറ്റുള്ളവരോട് ക്ഷമിക്കാന്‍ ശീലിക്കുക. മനസിലെ ഈഗോയെ അകറ്റി നിര്‍ത്തുക. മറ്റുള്ളവരുടെ മുമ്പില്‍ ഒന്ന് ചെറുതാകുക.
ഒരു ദിവസം ഇത്തിരി നേരം മെഡിറ്റേഷന് മാറ്റി വയ്ക്കുക. അര മണിക്കൂറെങ്കിലും മെഡിറ്റേറ്റ് ചെയ്യുന്നത് നമ്മുടെ ഏകാഗ്രത വര്‍ധിപ്പിക്കുകയും മനസിന് ഏറെ ആശ്വാസം നല്‍കുകയും ചെയ്യും. ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുക. ഒമേഗ ത്രി അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കുകയാണെങ്കില്‍ അത് ഡിപ്രഷന്‍ പോലുള്ള രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത കുറയ്ക്കും. ദിവസം 15 മിനിറ്റെങ്കിലും വെയില്‍ കൊള്ളുക ഇത് വിറ്റമിന്‍ ഡി നമുക്ക് പ്രദാനം ചെയ്യുന്നു. ഇത് ഹാപ്പിനെസ് ക്രിയേഷന് സഹായകരമാണ്.
ശരീരത്തിന് ഒരു അസുഖം വന്നാല്‍ നാം വേഗം ഡോക്ടറെ കാണുന്നു. എന്നാല്‍ മനസിന് ഒരു അസുഖം വന്നാല്‍ അതുണ്ടാകുന്നില്ല. അതിന് നമുക്ക് മടിയാണ്. ശാരീരിക ആരോഗ്യം പരിപാലിക്കുന്നതു പോലെ തന്നെ മനസിന്റെ ആരോഗ്യവും സംരക്ഷിക്കുക. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മടി കൂടാതെ മാനസിക രോഗ വിദഗ്ധന്റെ സഹായം തേടുക.