പൊതുവെ ആള്‍ക്കാര്‍ എല്ലായ്പ്പോഴും ചോദിക്കും ശരീരത്തില്‍ പ്ലാസ്റ്റിക് എപ്പോഴാണ് വയ്ക്കുകയെന്ന്. മുഖത്ത് പാടുകളും കുരുക്കളും മറ്റും വരുമ്പോള്‍ ഇതില്ലാതെ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നൊരു ചോദ്യം വരും. പ്ലാസ്റ്റിക് സര്‍ജറിയുടെ ഉത്ഭവം ഇന്ത്യയിലായിരുന്നു. മിക്കവാറും ആള്‍ക്കാര്‍ക്ക് ഇതറിയില്ല. പ്ലാസ്റ്റിക് സര്‍ജറിയുടെ പിതാവായി അറിയപ്പെടുന്നത് ശുശ്രരതയാണ്. ബിസി 400 നടുത്ത് ഇന്ത്യയില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് അദ്ദേഹം. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ബ്രിട്ടീഷകാരാണ് ഈ വിദ്യയെ കുറിച്ച് പുസ്തകം രചിച്ചത്. മൂക്കിന് പരിക്ക് പറ്റിയ ഒരു വ്യക്തിക്ക് നെറ്റിയിലെ തൊലിയുപയോഗിച്ച് മൂക്കിന്റെ നഷ്ടപ്പെട്ട ഭാഗം പുനര്‍ നിര്‍മ്മിച്ച് നല്‍കിയതായിരുന്നു ആദ്യ പ്ലാസ്റ്റിക് സര്‍ജറി.
ഒന്നാം ലോക മഹായുദ്ധ കാലത്ത് ഇംഗ്ലണ്ടിലാണ് പ്ലാസ്റ്റിക് സര്‍ജറി വീണ്ടും ഉരുത്തിരിഞ്ഞ് വന്നത്. ജന്മനായുള്ള വൈകല്യങ്ങള്‍ തിരുത്തുക, അല്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകുമ്പോഴുള്ള വൈകല്യങ്ങള്‍ തിരുത്തുക, അല്ലെങ്കില്‍ ഹാന്‍ഡ് സര്‍ജറി-കൈയ്ക്ക് പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് തിരുത്തുക. സൗന്ദര്യം വര്‍ദ്ധിപ്പിക്കാനായിട്ട് തുടങ്ങി പല വിഭാഗങ്ങളിലായിട്ട് വ്യാപിച്ചു കിടക്കുന്നതാണ് പ്ലാസ്റ്റിക് സര്‍ജറി.
ഇന്നത്തെ രൂപത്തില്‍ പ്ലാസ്റ്റിക് സര്‍ജറി രൂപം കൊണ്ടിട്ട് ഏകദേശം 50 വര്‍ഷമെ ആയിട്ടുള്ളു. എന്തൊക്കെയാണ് പ്ലാസ്റ്റിക് സര്‍ജറി പ്രയോജനപ്പെടുത്തി പരിഹരിക്കാനാവുക. മൈക്രോ സര്‍ജറി 50-60 കാലഘട്ടങ്ങളിലാണ് തുടങ്ങിയത്. അതിന് മുന്‍ കൈയെടുത്തത് ജപ്പാന്‍കാരും ചൈനാക്കാരും അമേരിക്കക്കാരുമാണ്. അതിനു ശേഷം മുഖത്തുള്ള വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള സര്‍ജറി വന്നു. അതിനു ശേഷം ബ്യൂട്ടി സര്‍ജറി വന്നു, മുഖത്തുള്ള പാടുകള്‍ മായ്ക്കുന്ന സര്‍ജറി, ബോട്ടോക്സ് ഇഞ്ചക്ഷന്‍, പിന്നെ ഇതിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ മുടിയില്ലാത്തവര്‍ക്ക് കഷണ്ടിയുള്ളവര്‍ക്ക് മുടി പിന്നെയും വെച്ച് പിടിപ്പിക്കുക. ഇങ്ങനെ പല പ്രശ്നങ്ങളും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പരിഹരിക്കാനാവും. ഇവ ഒരു ഡോക്ടറിന് മാത്രമായി ചെയ്യാന്‍ സാധിക്കില്ല. ഇതിലെ ഓരോ വിഭാഗങ്ങളെയും എടുത്ത് പഠിച്ച് പ്രാവണ്യം നേടിയവരുണ്ട്.