spot_img

ശരീരഭാരം കുറയ്ക്കാൻ തേൻ ഉപയോഗിക്കാം

പ്രക്യതിദത്തമായ മധുരത്തിന്റെ കലവറയാണ് തേൻ. രുചിയും ഗുണവും ഒത്തുചേർന്ന ഔഷധം. പഞ്ചസാര നാൾക്കുനാൾ മനുഷ്യന് അപകടകരമാകുമ്പോൾ തേനിന്റെ ഉപയോഗം പലവിധ രോഗങ്ങൾക്കുമുളള പ്രതിവിധിയാണ്. പ്രധാനമായും ശരീരഭാരം നിയന്ത്രിക്കാനാണ് തേൻ സാധാരണയായി ഉപയോഗിക്കുന്നത്. പരിശുദ്ധി കൂടുന്നതിനനുസരിച്ച് ഗുണം കൂടുന്ന ഒന്നാണിത്. ഒരു ടേബിൾ സ്പൂൺ തേനിൽ 17.27 ഗ്രാം പഞ്ചസാരയും അറുപത്തിനാല് കലോറിയും അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു. ശരീരത്തിലെ ആന്റി ഓക്‌സിഡന്റുകളുടെ
അളവ് വർധിപ്പിക്കുന്നതിനൊപ്പം തന്നെ ദഹനപ്രക്രിയ ക്യത്യമാക്കാനും തേനിന് കഴിവുണ്ട്. അതിനാൽ ദിവസേന അൽപം തേൻ ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമായിരിക്കും.

 

ഒരു സ്പൂൺ തേനിൽ അറുപത്തിനാല് കലോറി അടങ്ങിയിരിക്കുന്നു

18 ഗ്രാമോളം പഞ്ചസാരയും അറുപത്തിനാല് കലോറിയും ഒരു സ്പൂൺ തേനിൽ അടങ്ങിയിരിക്കുന്നു. പ്രക്യതിദത്തമായ മധുരമായതിനാൽ ഔഷധമായി പോലും തേൻ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിലെ പഞ്ചസാരയുടെയും കലോറിയുടെയും അളവ് പരിശോധിക്കുമ്പോൾ പ്രമേഹമുള്ളവർ തേൻ കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്രമേഹമില്ലാത്തവരും തേൻ കഴിക്കുമ്പോൾ അളവിന് മാത്രം ഉപയോഗിക്കുക.

 

ആരോഗ്യദായകമാണ്

മധുരവും കലോറി കൂടുതല്‍ ഉള്ളതുമൊക്കെയാണെങ്കിലും തേനിൽ പ്രോട്ടീൻ, വിറ്റമിനുകൾ,പോഷണങ്ങള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.കലോറിയെ കുറിച്ച് വേവലാതിപ്പെടുമ്പോഴും അതിൽ നല്ലൊരു അംശം ശരീരത്തിന് ഗുണപ്രദമാണ്. അസ്‌കോർബിക് ആസിഡ്, നിയസിൻ, റിബോഫ്‌ളെവിൻ,കാൽഷ്യം, അയൺ, മഗ്നീഷ്യം,കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളമായി തേനിൽ അടങ്ങിയിരിക്കുന്നു.

 

പഞ്ചസാരയെക്കാൾ മികച്ചത്

പഞ്ചസാരയ്ക്ക് ബദലായി ശുദ്ധമായ തേൻ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് അഭികാമ്യം. പ്രത്യേകിച്ചും പഞ്ചസാരയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാൻ തേനിന് സാധിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ അംശം കുറച്ച് ശരീരഭാരം നിയന്ത്രിക്കാൻ തേനിന് സാധിക്കുമെന്ന് മ്യഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ചീത്ത കൊളസ്‌ട്രോളിനെ ഒഴിവാക്കി ശരീരത്തിൽ നല്ല കൊളസ്‌ട്രോളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിലും തേൻ പങ്കുവഹിക്കുന്നുണ്ട്.

 

വിശപ്പ് നിയന്ത്രിക്കുന്നു

തേൻ കഴിക്കുന്നവരിൽ വിശപ്പ് നിയന്ത്രണവിധേയമാകുന്നു. ഭക്ഷണത്തോടുള്ള ആസക്തി ഇത്തരക്കാർക്ക് കുറയുകയും അതുമൂലം ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നു. മൃഗങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ, തേൻ കഴിക്കാത്ത മൃഗങ്ങളെക്കാൾ കുറവ് ഭക്ഷണമാണ് തേൻ കഴിച്ച മൃഗങ്ങൾ കഴിയ്ക്കുന്നതെന്ന് കണ്ടെത്തി. ക്രമേണ ഇവയുടെ ശരീരഭാരം കുറയുന്നതായും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിൽ ചില ഗവേഷകർ നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്.

 

ദഹനം സുഗമമാകുന്നു

തേനിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ഘടകങ്ങൾ ആഹാരത്തിന്റെ ദഹനം സുഗമമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല ബാക്ടീരികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും തേൻ സഹായിക്കുന്നു.

 

ശരീരഭാരം പെട്ടെന്ന് നിയന്ത്രണവിധേയമാക്കുന്നു

അമിതഭാരം അലട്ടി തുടങ്ങുന്നവർ വർക്കൗട്ടുകളിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവരാണ്. ഇത്തരക്കാർക്ക് എനർജി നിലനിർത്താൻ ആവശ്യമായ ഗ്ലൂക്കോസ് ശരീരത്തിൽ അത്യാവശ്യമാണ്. എങ്കിലേ ഏറെ നേരം വർക്കൗട്ട് ചെയ്യാൻ സാധിക്കൂ. കാർബോ ഹൈഡ്രേറ്റ്‌ ധാരാളമടങ്ങിയ തേൻ ഈ അവസരങ്ങളിൽ ഉപയോഗിക്കുന്നത് ഉത്തമമായിരിക്കും. കാരണം, ശരീരത്തിന് ആവശ്യമായ ഊർജം നൽകുന്നതിനൊപ്പം തന്നെ ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും കുറയുന്നു. ഇത് വളരെ വേഗത്തിൽ അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.

 

അമിതവണ്ണത്തിന് പരിഹാരം

ആന്റിയോക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ശുദ്ധമായ തേൻ ഫ്‌ളെവിനോയിഡ് പോലുള്ള ഘടകങ്ങൾ കൂടി അടങ്ങിയതാണ്. ഓക്‌സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും പൊണ്ണത്തടി ചെറുക്കാനും സഹായിക്കുന്നു.

 

തേൻ വെറുതേ കഴിക്കുന്നതിലും ഉത്തമം മറ്റ് ചില ചേരുവകൾ കൂടി ചേർത്ത് കഴിക്കുന്നതാണ്. പഞ്ചസാര ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവർക്ക് തേൻ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രാവിലെ ഏഴുന്നേൽക്കുമ്പോൾ തേൻ ചേർന്ന ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഉത്തമമാണ്. ദഹനപ്രക്രിയയ്ക്കും മറ്റും ഇത് സഹായകരമാണെന്ന് ആയുർവേദം പറയുന്നു. കറുവപ്പട്ടയും തേനും ചേർത്ത വിഭവകൾ കഴിയ്ക്കുന്നതിലൂടെയും ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സാധിക്കും. നാരങ്ങാ നീരും തേനും ചെറുചൂടുവെള്ളത്തിൽ ചാലിച്ച് കുടിയ്ക്കുന്നതും നല്ലതാണ്. തേനിന് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും നിങ്ങൾ പ്രമേഹരോഗിയോ മറ്റേതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്ന ആളോ ആണെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറുടെ വിദഗ്ധ നിർദേശത്തിന് ശേഷം മാത്രം തേൻ ഉപയോഗിക്കുക. തേനിന് ആവശ്യക്കാർ നിരവധിയുണ്ടെന്നതിനാൽ മാർക്കറ്റുകളിൽ തേനെന്ന് പറഞ്ഞ് അതിനോട് സാമ്യം തോന്നിക്കുന്ന പല ഉത്പന്നങ്ങളും വിൽക്കാറുണ്ട്. തേനാണ് എന്ന് ഉറപ്പുവരുത്തിയ ശേഷം, അല്ലെങ്കിൽ നല്ല തേൻ കിട്ടുന്നിടത്ത് നിന്ന് അവ വാങ്ങുന്നതാകും ഉത്തമം. അല്ലെങ്കിൽ ആരോഗ്യം തകരാറിലാകാൻ അതും ഒരു കാരണമായേക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.