spot_img

ഭക്ഷണത്തിലെ വിഷാംശം ഇല്ലാതാക്കാന്‍

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീടനാശിനികളുടെ ഉപയോഗം റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കീടനാശിനികളുടെ അമിതമായ ഉപയോഗം വരും തലമുറയെ തന്നെ രൂക്ഷമായി ബാധിക്കുന്നു. കീടനാശിനി ഉപയോഗം മൂലം ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാനസിക ശാരീരിക വൈകല്യങ്ങളുണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. ജൈവ ഭക്ഷണങ്ങളല്ലാത്തവയും കീടനാശിനി അടങ്ങിയതുമായ ഭക്ഷണങ്ങള്‍ കഴിച്ച അമ്മമാര്‍ക്ക് ജനിച്ച കുട്ടികളില്‍ ഓട്ടിസമുള്ളതായാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍
പാര്‍ക്കിന്‍സണ്‍സ്, കാന്‍സര്‍ പോലുള്ള രോഗങ്ങളെ ഒരു പരിധിവരെ അകറ്റിനിര്‍ത്താന്‍ കഴിയും. നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധയുള്ളവരാണെങ്കില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ പ്രശ്നം പരിഹരിക്കാം.

പച്ചക്കറികളും ഫലവര്‍ഗങ്ങളുമെല്ലാം പലപ്പോഴും തോട്ടങ്ങളില്‍ നിന്ന് പറിച്ച് നേരിട്ട് വിപണിയിലെത്തിക്കാറാണ് പതിവ്. അതുകൊണ്ട് തന്നെ ഇവ നല്ല വൃത്തിയില്‍ കഴുകി വേണം ഉപയോഗിക്കാന്‍. വെറുതെ വെള്ളം ഒഴിച്ച് കഴുകാതെ ചെറിയ നാരുകളുള്ള ബ്രഷ് ഉപയോഗിച്ചും കൈവിരലുകള്‍ ഉരസിയുമൊക്കെ കഴുകിയെടുക്കാവുന്നതാണ്.

നിങ്ങള്‍ക്കുള്ള പച്ചക്കറികള്‍ സ്വയം കൃഷി ചെയ്യാം

വിഷമില്ലാത്ത പച്ചക്കറികളില്‍ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് സ്വയം കൃഷി ചെയ്യുക എന്നത്. എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി നോക്കൂ. നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഇതിലും നല്ല മാര്‍ഗം വേറെയില്ല. പൂര്‍ണമായും ജൈവ കൃഷിരീതികള്‍ അവലംബിച്ചാല്‍ മികച്ച വിളവ് ലഭിക്കുമെന്നതില്‍ സംശയമൊന്നുമില്ല. നിങ്ങളുടെ സമയത്തിന്റെ ചെറിയൊരു ഭാഗം ഉപയോഗിച്ചാല്‍ മതി. രോഗക്കിടക്കയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതിലും വലിയ മാര്‍ഗമില്ലെന്ന് തന്നെ പറയാം.

വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം

വിഷമടിച്ച പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക. ജൈവ പച്ചക്കറികള്‍ വാങ്ങി ഉപയോഗിക്കുക. ജൈവ പച്ചക്കറികള്‍ ഇന്ന് വിപണി കൈയടക്കിക്കഴിഞ്ഞു. എന്നാല്‍ ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വ്യാജന്മാരുമുണ്ടെന്ന കാര്യം മറക്കരുത്. ഇവയുടെ സ്രോതസ് എവിടെയാണെന്നതിന്‌ വ്യക്തത ഉണ്ടാകണം. വിശ്വസിനീയമായ സ്ഥലത്ത് നിന്ന് മാത്രമേ വാങ്ങാവൂ.

കഴുകിയാല്‍ മാത്രം പോര, തുടക്കുകയും വേണം

വൃത്തിയില്‍ കഴുകുന്നതുപോലെ തന്നെ പ്രധാനമാണ് നല്ല വൃത്തിയുള്ള ടവ്വല്‍ ഉപയോഗിച്ച് തുടച്ചെടുക്കുക എന്നത്. തുടക്കുന്നതിലൂടെ കുറേക്കൂടി വിഷാംശം ഇല്ലാതാക്കാം.

അത്രയധികം പ്രായോഗികമല്ലാത്ത ഒരു മാര്‍ഗം കൂടിയുണ്ട്. നിങ്ങള്‍ക്ക് സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ സൗകര്യമോ സമയമോ ഇല്ലെങ്കില്‍ അടുത്തുള്ള പറമ്പുകളില്‍ നിന്നോ കാടുകളില്‍ നിന്നോ ഒക്കെ കിട്ടുന്ന ഫലങ്ങള്‍ ശേഖരിക്കാം. ഉദാഹരണത്തിന് കൂണ്‍ പോലുള്ളവ വലിയ വില കൊടുത്ത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നതിനെക്കാള്‍ വളരെ ഗുണകരമാണ് ഇത്തരത്തില്‍ ശേഖരിക്കാന്‍ കഴിഞ്ഞാല്‍.

സോപ്പ്‌ പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകരുത്

ഇന്ന് അധികവും കണ്ടുവരുന്നതാണ് സോപ്പ്‌ പോലുള്ള പദാര്‍ത്ഥങ്ങള്‍ അടങ്ങിയ ലായനികളും മറ്റും ഉപയോഗിച്ച് പച്ചക്കറികളും പഴവര്‍ഗങ്ങളും കഴുകുന്ന രീതി. ഇത് ഒരിക്കലും ചെയ്യരുത്. ഇത് ഗുണത്തെക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നത്. കീടനാശിനികളേക്കാള്‍ അപകടകാരികളാണ് പലപ്പോഴും ഇത്തരം പദാര്‍ത്ഥങ്ങള്‍. ശുദ്ധമായ വെള്ളത്തില്‍ മാത്രമേ കഴുകാവൂ. പൈപ്പ് വെള്ളത്തില്‍ ക്ലോറിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് അതില്ലാതാക്കാന്‍ വൃത്തിയുള്ള തുണികൊണ്ട് തുടക്കുന്നത് നല്ലതാണ്.

കൃഷി ചെയ്യുമ്പോള്‍ കീടങ്ങളെ അകറ്റുന്നതിന് ജൈവികമായ പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. വിളകളിലെ കീടങ്ങളെ നശിപ്പിക്കുന്ന ചെടികള്‍ ഉണ്ട്. ഉദാഹരണത്തിന് ചീര കൃഷി ചെയ്യുമ്പോള്‍ ഇടക്ക് പച്ചച്ചീരയും ജമന്തിയും നടുന്നത് കീടങ്ങളെ തുരത്തും. ഇത്തരം നിരവധി ജൈവകൃഷി മാര്‍ഗങ്ങളുണ്ട്. അവ പിന്തുടരുന്നത് നല്ലതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.