spot_img

തൊലിയെയും നാഡിയേയും ഈ രോഗം പിടികൂടാം, ലക്ഷണങ്ങള്‍ അവഗണിക്കരുത്

രോഗാണുക്കള്‍ മൂലമുണ്ടാകുന്ന സാംക്രമിക രോഗമായ കുഷ്ഠരോഗത്തിന് നിദാനം മൈകോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയാണ്. ഈ രോഗം പകരുന്നത് പ്രധാനമായിട്ടും രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴുമാണ്. ഇത് വഴി രോഗാണുക്കള്‍ വായുവിലൂടെ സഞ്ചരിക്കും. മാത്രമല്ല ചികിത്സയെടുക്കാത്ത രോഗിയുമായുള്ള സ്പര്‍ശനം രോഗം വരുന്നതിന് കാരണമായി മാറാം.

മൈകോബാക്ടീരിയം ലെപ്രേ എന്ന ബാക്ടീരിയ പതുക്കെ വിഘടിച്ചാണ് വളരുന്നത്. തത്ഫലമായി രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും ലക്ഷണം കണ്ടുവരാന്‍ വര്‍ഷങ്ങള്‍ എടുക്കും. ശരാശരി മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെയാണ് രോഗം പ്രത്യക്ഷപ്പെടാനായി എടുക്കുന്ന സമയം. ഏകദേശം 95% പേരും ഈ രോഗാണുവിനെ പ്രതിരോധിക്കുന്നതിനുള്ള ശക്തി നേടിയെന്ന് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു.

ലക്ഷണങ്ങള്‍

പ്രാഥമികമായി തൊലിയെയും നാഡിയേയും രോഗം പിടികൂടും. ഇതോടെ ശരീരത്തില്‍ നിറം മങ്ങിയതോ ചുവന്നതോ ചെമ്പ് നിറമാര്‍ന്നതോ പാടുകളുണ്ടാകും. ഇവിടെ ഭാഗികമായോ പൂര്‍ണ്ണമായോ സ്പര്‍ശനശേഷി നഷ്ടമാകും. ഇതിന് പുറമെ ചൂട് ,തണുപ്പ് ,വേദന തുടങ്ങിയവ ഈ പാടുകളില്‍ അറിയാന്‍ സാധികാതെ വരും. മറ്റൊരു കാര്യം പാടുകളില്‍ ചൊറിച്ചില്‍ സാധാരണ ഉണ്ടാകുന്നില്ലെന്നതാണ്. പരന്നതോ തിണര്‍പ്പു പോലെ ഉയര്‍ന്നതോ ആയിട്ടായിരിക്കും ഈ പാടുകള്‍ കാണപ്പെടുന്നത്.

നാഡീവ്യവസ്ഥയും രോഗവും

പലരും ധരിച്ചരിക്കുന്നത് കുഷ്ഠ രോഗം ത്വക്കിനെ മാത്രം ബാധിക്കുന്നു എന്നാണ്. പക്ഷേ ഇത് നാഡീവ്യവസ്ഥയെയും ബാധിക്കും. നാഡികളിലെ വേദനയും മരവിപ്പും ചിലപ്പോള്‍ ഇതിന്റെ ലക്ഷണമായിരിക്കും.

രോഗനിര്‍ണയം

1 തൊലിപ്പുറത്തെ പാടുകളില്‍ ഉള്ള സ്പര്‍ശനശേഷി പരിശോധിക്കുക എന്നതാണ് രോഗനിര്‍ണയത്തിന് പ്രഥമഘട്ടം.

2. നാഡികളില്‍ തരിപ്പോ തടിപ്പോ ഉണ്ടോ എന്ന് കണ്ടുപിടിക്കുന്നു.

3. തൊലി ചുരണ്ടി എടുത്തുള്ള പരിശോധന, ബയോപ്‌സി എന്നിവ കുഷ്ഠരോഗ നിര്‍ണയത്തില്‍ പ്രധാനപങ്കുവഹിക്കുന്നു.

4. വേദനയില്ലാത്ത മാറാ വ്രണങ്ങള്‍ കുഷ്ഠരോഗ പരിശോധനയ്ക്കായി അയക്കുന്നു.
ചികിത്സിച്ചു മാറ്റാം

എല്ലാ ഘട്ടത്തിലും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിത്. ആരംഭഘട്ടത്തില്‍ കണ്ടുപിടിച്ചാല്‍ വൈരൂപ്യങ്ങളും അംഗവൈകല്യങ്ങളും സംഭവിക്കുന്നതിനു മുമ്പ് തന്നെ രോഗം ചികിത്സിച്ചു ഭേദമാക്കാം. മാത്രമല്ല ഇന്ന്
രോഗാണുവിനെ തുരത്തുന്ന ഫലപ്രദമായ മരുന്നുകള്‍ ആശുപത്രികളില്‍ ലഭ്യമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.