spot_img

എറണാകുളം ജില്ലയ്ക്ക് അഭിമാനം; കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം

കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്‌സ് ലഭിച്ചു. സാമൂഹികാരോഗ്യകേന്ദ്രങ്ങളില്‍ ഈ അംഗീകാരം നേടുന്ന സംസ്ഥാനത്തെ മൂന്നാമത്തെ സ്ഥാപനമാണ് കീച്ചേരി. എറണാകുളം ജില്ലയില്‍ രണ്ടാമത്തെയും. ജില്ലയിലെ പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദ്രം നേരത്തെ ഈ അംഗീകാരം നേടിയിരുന്നു. എറണാകുളം ജില്ലയിലെ മുഴുവന്‍ സാമൂഹികാരോഗ്യകേന്ദ്രങ്ങളെയും നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്‌സിലേക്ക് ഉയര്‍ത്തുന്നതിനായി പദ്ധതി തയ്യാറാക്കിവരികയാണ്. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ ആരോഗ്യരംഗത്ത് മികവാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി എട്ട് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം. കീച്ചേരി സാമൂഹികാരോഗ്യകേന്ദ്രം 88 ശതമാനം സ്‌കോറുമായാണ് ഈ അംഗീകാരത്തിനായി തെരഞ്ഞെടുത്തത്.

മൂന്ന് ഘട്ടങ്ങളിലായി നടന്ന വിലയിരുത്തലിന് ശേഷം ദേശീയ ടീമിന്റെ മൂല്യനിര്‍ണയം കൂടി നടന്നു. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്‌സ് ലഭിക്കുന്നതോടെ ഒരു ബെഡിന് പതിനായിരം രൂപ നിരക്കില്‍ പ്രതിവര്‍ഷം സ്ഥാപനത്തിന് ഇന്‍സെന്റീവായി ലഭിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.