ലോകമെമ്പാടുമുള്ള ഒരു മില്യണില്‍ അധികം ആളുകളാണ് റംസാന് കാലത്ത് വ്രതമനുഷ്ഠിക്കുന്നത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ ചിലയാളുകള്‍ വ്രതാനുഷ്ഠാനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാറുണ്ടെങ്കിലും ഭൂരിഭാഗം ആളുകളും ശാരീരിക അവശതകളെ അവഗണിച്ചും വ്രതം അനുഷ്ഠിക്കാന്‍ തയ്യാറാന്നുവരാണ്.
പൂര്‍ണ്ണ ആരോഗ്യവാനായ ഒരാള്‍ക്ക് വ്രതാനുഷ്ഠാനം കൊണ്ട് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാവാറില്ല. എന്നാല്‍ ചിലര്‍ക്ക്, പ്രത്യേകിച്ച് സ്ഥിരമായി മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറുണ്ട്.
പ്രധാനമായി അനുഭവപ്പെടുന്ന ന്യൂറോളജി സംബന്ധമായ പ്രശ്നങ്ങള്‍ തലവേദന, അപസ്മാരം, സ്ട്രോക്ക് എന്നിവയാണ്
തലവേദന
വ്രതമെടുക്കുന്ന ഒട്ടുമിക്കവരിലും അനുഭവപ്പെടുന്ന അസ്വസ്ഥതയാണ് തലവേദന. ഉറക്കം കുറയുന്നതാണ് തലവേദനയുടെ കാരണം. വ്രതം തുടങ്ങുന്നതിന് തൊട്ടും മുമ്പും അവസാനിക്കുന്നതിന് ശേഷവും വെള്ളം കുടിക്കുന്നതും തലവേദന ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗമാണ്.
കഫീന്‍ വിത് ഡ്രവല്, താഴ്ന്ന ബ്ലഡ് ഷുഗല്‍ ലെവല്‍ എന്നിവയും തലവേദനയ്ക്ക് കാരണമാകാവുണ്ട്. കഫീന്‍ വിത് ഡ്രവല് മൂലമുണ്ടാകുന്ന തലവേദന ഒഴിവാക്കാന്‍ ഒരു കപ്പ് കടുപ്പത്തിലുള്ള കാപ്പി വ്രതം തുടങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് നല്ലതാണ്.
ഡീ ഹൈഡ്രേഷന്,cogulopathic disordrers എന്നിവയും തലവേദനയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങളാണ്.
പഞ്ചസാര ഉയര്‍ന്നനിലയില്‍ അടങ്ങിയ ഭക്ഷണം ഫാസ്റ്റിങ്ങിന് മുമ്പ് കഴിച്ചാല്‍ ഷുഗര്‍ ലൈവല്‍ ഉയരുകയും പിന്നീട് ഫാസ്റ്റിങ്ങില് ഷുഗര്‍ ലൈവല്‍ പെട്ടെന്ന് താഴുകയും ചെയ്യുമ്പോഴും തലവേദന ഉണ്ടാവുകയും ചെയ്യും
മനുഷ്യന്റെ തലച്ചോറില്‍ 75% ജലാംശമുണ്ട്. ശരീരത്തില്‍ ജലാംശം കുറഞ്ഞുവരുന്നുവെന്ന് മസ്തിഷ്കം തിരിച്ചറിയുന്നതോടെ ഹിസ്റ്റാമാനുകള് ഉത്പാദിപ്പിക്കപ്പെടുന്നു. വാസ്തവത്തില്‍ മസ്തിഷ്കത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ് ഈ പ്രക്രിയ എന്നാല്‍ വേദനയും ക്ഷീണവും ഉണ്ടാകാന്‍ ഹിസ്റ്റാമാനുകള് കാരണമാവുന്നു.
മലായ സര്‍വകലാശാല റംസാന് വ്രതം തുടങ്ങുന്നതിന് രണ്ടു മാസം മുമ്പും റംസാന് കാലത്തും അതിനു ശേഷം ഒരു മാസവും 85 പേരെ പഠന വിധേയരാക്കുകയുണ്ടായി.
48% പേര്‍ക്ക് വ്രതാനുഷ്ഠാനക്കാലത്ത് കടുത്ത തലവേദന അനുഭവപ്പെട്ടതായി ഈ പഠനത്തില്‍ കണ്ടെത്തി.
വൈകുന്നേരം വ്രതം അവസാനിച്ചിരിക്കുന്നതിന് മുമ്പാണ് കടുത്ത തലവേദന അനുഭവപ്പെട്ടത്. ഇവരില്‍ ഒട്ടുമിക്കവര്‍ക്കും തലവേദനയുടെയോ മൈഗ്രേന്റെയോ ചരിത്രമില്ലായിരുന്നു.
naptoxen sodium 500g ഒരു ഡോസായി വ്രതാനുഷ്ഠാനം തുടങ്ങുന്നതിന് മുമ്പ് കഴിക്കുന്നത് ഫലവത്തായി കണ്ടിട്ടുണ്ട്.
വിശ്രമവും ഉറക്കവും തലവേദനയും ക്ഷീണവും കുറയ്ക്കാന്‍ ഒരളവുവരെ പ്രയോജനപ്പെടുമെങ്കിലും തീര്‍ത്തും അസഹ്യമായ തലവേദനയുണ്ടെങ്കില്‍ ഡോക്ടറെ കാണാനും മരുന്നു കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
സ്ട്രോക്ക് അഥവാ മസ്തിഷ്ഘാതം
അമേരിക്കന്‍ അക്കാദമി ഓഫ് ന്യൂറോളജിയുടെ 2018 ലെ വര്‍ഷാന്ത യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട ഒരു ഗവേഷണ പ്രബന്ധത്തില്‍ ചൂണ്ടികാണിച്ചിരിക്കുന്നത് റംസാന് വ്രതം അനുഷ്ഠിക്കുന്നവരില്‍ ചിലര്‍ക്ക് ഒരപൂര്‍വ്വയിനം സ്ട്രോക്ക് ബാധിക്കാറുണ്ടെന്നാണ്.
cvst (cerebral venous sinus thrombosis) എന്നാണ് ഇത് അറിയപ്പെടുന്നത്. ചെറുപ്പക്കാരെയും കുട്ടികളെയും വിശേഷിച്ച് സ്ത്രീകളെയുമാണ് ഈ സ്ട്രോക്ക് ബാധിക്കുന്നത്.
സിംഗപ്പൂര്‍ മെഡിക്കല്‍ ജേര്‍ണല്‍ 2006 ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത് റംസാന് വ്രതാനുഷ്ഠാനകാലത്ത് സാധാരണയായി വരുന്ന സ്ട്രോക്കിന്റെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് കാണപ്പെടുന്നില്ല എന്നാണ്. 13 വര്‍ഷത്തെ സ്ട്രോക്ക് ബാധിതരുടെ കണക്കുകള്‍ പരിശോധിച്ചാണ് ഈ പഠനം നടത്തിയത്.
വ്രതാനുഷ്ഠാനകാലത്ത് മരുന്നുകള്‍ കഴിക്കുന്ന രീതിയില്‍ (മെഡിക്കേഷന്‍ ഷെഡ്യൂള്‍) വരുത്തുന്ന മാറ്റം സ്ട്രോക്ക് രോഗികളെ ബാധിക്കാന്‍ ഇടയുണ്ട്.
ഇറാക്കിലെ ഒരു ആശുപത്രിയില്‍ അഞ്ചു വര്‍ഷക്കാലം നടത്തിയ ഗവേഷണ പഠനങ്ങളില്‍ നിന്ന് വ്യക്തമായ ഒരു കാര്യം വ്രതാനുഷ്ഠാന കാലത്ത് 33 ആളുകള്‍ക്കാണ് ആകെയുള്ള 162 ഐളുകളില് സ്ട്രോക്ക് വന്നത് എന്നാണ്.
2012- 15 വര്‍ഷങ്ങലില്‍ ഇസ്രായേലില്‍ നടന്ന ഗവേഷണത്തില്‍ നിന്ന് വ്യക്തമായത് 5750 പേര്‍ക്ക് സ്ട്രോക്ക് വന്നതില്‍ 4727 പേര്‍ക്ക് ischemic stroke ആണ് വന്നത് എന്നാണ്. റമസാന്‍ കാലത്ത് വരുന്നതില്‍ അധികവും ischemic stroke ആണ്. ഇതിന് മുഖ്യമായ മൂന്നു കാരണങ്ങള്‍. ഭക്ഷണം, ഉറക്കം, പുകലവലി എന്നിവയാണ്.
അപസ്മാരം
അപസ്മാര രോഗികളുടെ എണ്ണത്തില്‍ റംസാന് കാലത്ത് വര്‍ധനവ് കാണപ്പെടുന്നുണ്ട്.
114 രോഗികളെ പഠനവിധേയരാക്കിയപ്പോള്‍ അവരില്‍ 38 പേര്‍ക്ക് അപസ്മരം കൂടെകൂടെ വരുന്നതായാണ് കണ്ടെത്തിയത്. ഇതിനുള്ള കാരണങ്ങള്‍
1. ദിനചര്യയിലെ മാറ്റം
2. മാനസിക സംഘര്‍ഷം
3. ക്ഷീണം
4. ദൈര്‍ഘ്യം കൂടിയ ഉപവാസം
5. alteration of pharmaco kinetics pharmacodynamics
drug resistant seizures ഉള്ള കുട്ടികളെ ചികിത്സിക്കുമ്പോള്‍ കീറ്റോ ഡയറ്റ് നല്കുന്ന രീതി പ്രയോഗിക്കാറുണ്ട്. അത്തരം കുട്ടികള്‍ക്ക് ഇടയ്ക്കിടെ വ്രതം പരീക്ഷിച്ചു നോക്കുന്നത് ഫലപ്രദമായി കണ്ടിട്ടുണ്ട്. johns hopkisn ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഈ രംഗത്ത് വലിയ തോതിലുള്ള ഗവേഷണങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്.
വ്രതത്തിന് മുമ്പ് സ്വീകരിക്കേണ്ട ചില മുന്‍ കരുതലുകള്‍
- ഡോക്ടറെ കണ്ട് കഴിക്കേണ്ട മരുന്നുകളുടെ ഡോസും സമയക്രമവും നിര്‍ണ്ണയിക്കുക.
- ധാരാളം വെള്ളം കുടിക്കുകയും ഡി ഹൈഡ്രേഷന് ഒഴിവാക്കുക
- ഉപ്പധികം ചേര്‍ത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറയ്ക്കുക. ഗ്രീന്‍ സാലഡ് കഴിക്കുക
- പ്രകൃതിദത്ത പഴച്ചാറുകള്‍ കഴിക്കുക. കൃത്രിമ ചേരുവകളുള്ള പാനീയങ്ങള്‍ ഒഴിവാക്കുക.
- ഒമേഗ-3 ലഭിക്കുന്ന മത്സ്യങ്ങള്‍ കഴിക്കുക.
- വ്യായാമം യോഗ എന്നിവ ചെയ്യുന്നവര്‍ വ്രതാനുഷ്ഠാനകാലത്ത് അവ മുടക്കേണ്ടതില്ല. കടുത്ത വ്യായാമ മുറകള്‍ പരീക്ഷിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.
- പുകവലിക്കുന്നവര്‍ക്ക് അത് ഉപേക്ഷിക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. സിസ്റ്റോളില്‍ പ്രഷര്‍ 200mm hg എങ്കിലും പുകവലി കാരണം വര്‍ധിക്കുന്നതായാണ് കണ്ടിട്ടുള്ളത്. പുകവലി ഉപേക്ഷിക്കുന്നതു വഴി ഹാര്‍ട്ടറ്റാക്കിനും സ്ട്രോക്കിനുമുള്ള സാധ്യത ഒഴിവാക്കാം.
വ്രതാനുഷ്ഠാനത്തിന് നിങ്ങളുടെ ആരോഗ്യസ്ഥിതി അനുകൂലമാണെന്ന് ഉറപ്പാക്കുക. കുട്ടികള്‍ റംസാന്‍കാലത്ത് മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.
നോമ്പ് അനുവദനിയമല്ലാത്തത്
- രക്തത്തില്‍ പഞ്ചസാരയുടെ അളവ് 70 mg/2l ന് താഴെയും 300 mg/ 2l ന് മുകളിലും ആയിരിക്കുമ്പോള്‍
- പനിയോ മറ്റ് അസുഖങ്ങളോ ഉളളപ്പോള്‍
- വല്ലാത്ത ക്ഷീണം, തളര്‍ച്ച എന്നിവ ഉള്ളപ്പോള്‍
- ടൈപ്പ് 1 പ്രമേഹമുളളവര്‍
- ഗര്‍ഭകാല പ്രമേഹമുളളവര്‍
അനുവദനീയമായത്
ഓറഞ്ച്/ മൂസമ്പി,ആപ്പിള്‍, ലൈമണ് ജ്യൂസുകള്‍ മധുരം ചേര്‍ക്കാതെ.
എണ്ണക്കടികള്‍, പെറോട്ട, പഫ്സ്, ബേക്കറി സാധനങ്ങള്‍ എന്നിവ ഒഴിവാക്കുക.