ച്യൂയിങ് ഗം, മയോന്നൈസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളിലെ വൈറ്റ് ഏന്ജന്റ് (വെളുക്കാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം) ഉദര രോഗങ്ങള്‍ക്കും കുടലിലെ കാന്‍സറിനും കാരണമാകുമെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്കുന്നു.
എലികളില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. ആരോഗ്യത്തെ വൈറ്റ് ഏന്ജന്റായി ഉപയോഗിക്കുന്ന E171 (ടൈറ്റാനിയം ഡൈ ഓക്സൈഡ് നാനോ തോല്കീഷന്) എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്നതിനാണ് പഠനം നടത്തിയത്. വൈറ്റ് ഏജന്റായി ഭക്ഷണത്തിലും ചില മരുന്നുകളിലുമാണ് ഇത് ഉപയോഗിക്കുന്നത്.
ഇ -171 സാധാരണ ഉയര്‍ന്ന അനുപാതത്തില്‍ ഉപയോഗിക്കുന്ന 900 ല്‍ കൂടുതല്‍ ഭക്ഷ്യ വസ്തുക്കളില്‍ കണ്ടെത്തിയിട്ടുണ്ട്. E171 അടങ്ങിയ ആഹാരം കഴിക്കുന്നത് ഉദര രോഗത്തിന് കാരണമാകും. ഇത് കാരണം ഗ്രഹണി, കുടലിലെ കാന്‍സര്‍ തുടങ്ങിയ രോഗകള്‍ വരാമെന്ന് ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഭക്ഷണക്രമത്തിന് ശരീരത്തിന്റെയും ആരോഗ്യത്തിന്റെയും മേലുള്ള സ്വാധീനം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിലും ഫുഡ് അഡിറ്റീവുകളുടെ പങ്ക് കാര്യമായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ലെന്ന് ഗവേഷകനും സിഡ്നി യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ വോജ്സിയാക്ചാന്നോവ്സ്കി പറഞ്ഞു. ഗട്ട് മൈക്രോബയോട്ടയെ ഇ 171 ബാധിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞു. ഇതിലൂടെ കൊളറോക്ടറല് കാന്‍സര്‍, ഐ.ബി.ഡി തുടങ്ങിയ രോഗങ്ങളും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.