കക്ക
മുത്തുച്ചിപ്പി (ഒയെസ്റ്റര്‍)
കാപ്പി
പയറുവര്‍ഗം
യോഗര്‍ട്ട്
ഡാര്‍ക്ക് ചോക്കലേറ്റ്
ഗ്രീന്‍ടീ
ആരോഗ്യവും പോഷക സമ്പുഷ്ടവുമായ ആഹാരം കഴിയ്ക്കുന്നത് ആരോഗ്യ പരിപാലനത്തിന് ഏറെ ഗുണകരമാണ്. അപകടകാരികളായ രോഗങ്ങളെ തടയുകയും അവ വരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നു. എല്ലാത്തരം പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്. ഇതിനൊപ്പം ആന്റിയോക്സിഡന്റുകളുടെ കലവറയായ ഗ്രീന്‍ടീ, കക്ക, പയറുവര്‍ഗങ്ങള്‍, ഡാര്‍ക്ക് ചോക്കലേറ്റ്, യോഗര്‍ട്ട് എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
നല്ല ഡയറ്റ് മുന്നോട്ട് കൊണ്ടുപോകാനും ആരോഗ്യം സംരക്ഷിക്കാനുമായി പലതരം ഭക്ഷണങ്ങള്‍ നിത്യേന ഉപയോഗിക്കേണ്ടതായുണ്ട്. അമിത വണ്ണം, ഡയബറ്റിസ്, ഹ്യദ്രോഗം എന്നീ അവസ്ഥകളിലെല്ലാം ഡയറ്റ് ക്യത്യമായി പാലിക്കേണ്ടതാണ്. എന്നാല്‍ ഒരു പ്രത്യേക തരം ഭക്ഷണം മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മുന്നോട്ടു പോകുന്നതിനേക്കള്‍ അഭികാമ്യം ആരോഗ്യകരമായ എല്ലാത്തരം ഭക്ഷണങ്ങളും ക്യത്യമായ അളവില്‍ കഴിയ്ക്കുന്നതാണ്. ആരോഗ്യകരമായ 7 ഭക്ഷണങ്ങളെ പരിചയപ്പെടാം
കക്ക
ഇത്തിരി കുഞ്ഞന്മാരാണെങ്കിലും ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്. എല്ലാ ദിവസവും ക്യത്യമായ അളവില്‍ കക്ക കഴിയ്ക്കുന്നത് അമിതമായ ആകാംഷയും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സഹായകരമാണ്. വിറ്റമിന്‍ ബി12 ധാരാളമായി കക്കയില്‍ അടങ്ങിയിരിക്കുന്നു. ബി12 ന്റെ കുറവുള്ളവരിലാണ് മാനസിക പിരിമുറുക്കം ഏറെ ബാധിക്കുക. അതിനാല്‍ അത്തരം മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് കക്കയോ ബി12 സപ്ലിമെന്റുകളോ ഉപയോഗിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം ആയാസരഹിതമാക്കാന്‍ സാധിക്കും. കക്ക എന്നും കഴിയ്ക്കാന്‍ താല്പര്യമില്ലാത്തവര് വിഷമിക്കേണ്ടതില്ല. ഇത്തരക്കാര്‍ക്ക് മറ്റ് സീ ഫുഡുകളും പാലും പാല് ഉത്പന്നങ്ങളും ഉപയോഗിക്കാവുന്നതാണ്.
ഒയെസ്റ്റര്‍
പ്രക്യതിദത്തമായ സിങ്ക് ധാരാളമടങ്ങിയ ഒയെസ്റ്റര്‍ പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. 2013 ല്‍ നടത്തിയ ഒരു മെഡിക്കല്‍ പരിശോധനയുടെ ഭാഗമായി 24 മില്ലിഗ്രാം സിങ്ക് സപ്ലിമെന്റ് എല്ലാ ദിവസവും കൊടുത്തവരില്‍ 44 പേര്‍ക്ക് അമിതമായി ഉണ്ടാകുന്ന ആകാംഷ മൂഡ് ചെയ്ഞ്ച് എന്നിവ മാറിയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. മൂന്നുമാസത്തെ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള കണ്ടെത്തലാണിത്. സിങ്ക് ഉള്‍പ്പെടുത്തുന്നതിലൂടെ ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും. അതിനാല്‍ ഒയെസ്റ്റര്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
കാപ്പി
കാപ്പികുടി ശീലമാക്കിയവരും, കാപ്പിയെ പ്രണയിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അതിരാവിലെ ഒരു കപ്പ് കാപ്പി കുടിയ്ക്കുന്നത് ഉന്മേഷവും സന്തോഷവും പോസിറ്റീവ് എനര്‍ജിയും നല്‍കുമെന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പി കുടിയ്ക്കുന്ന സ്ത്രീകളില്‍ 10 വര്‍ഷത്തേക്ക് വിഷാദം വരാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് മറ്റൊരു പഠനം വ്യക്തമാക്കുന്നു. ഒരു കാപ്പി കുടിയ്ക്കുന്നതിലൂടെ നല്ല സൗഹ്യദങ്ങള്‍ സ്യഷ്ടിക്കാനും മനസിന് സന്തോഷവും സമാധാനവും ഉണ്ടാകുന്നു.
പയറുവര്‍ഗം
പീസ്,ബീന്‍സ്, പീനട്ട് എന്നിവ മഗ്നീഷ്യത്താല്‍ സമ്പുഷ്ടമാണ്. നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം ഇതിലൂടെ ലഭിക്കുന്നു. ഒരാള്‍ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ മഗ്നീഷ്യം എനര്‍ജി മൊളിക്യൂളുകളെ ഉത്തേജിപ്പിക്കും. ഇത് ശാരീരിക പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്കുണ്ടാകുന്ന തളര്‍ച്ച ഒഴിവാക്കാന്‍ കാരണമാകുന്നു. മഗ്നീഷ്യം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് ആയുസുള്ളടുത്തോളം കാലം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും.,
യോഗര്‍ട്ട്
പ്രോബയോട്ടിക് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകരമാണ് സംസ്കരിച്ച പാല് ഉത്പന്നമായ യോഗര്‍ട്ട്. ദിവസവും പ്രോബയോട്ടിക് യോഗര്‍ട്ട് കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ദേഷ്യവും പേടിയും മാനസിക പിരിമുറുക്കവും കുറവായിരിക്കുമെന്ന് UCLA നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. പ്രോബയോട്ടിക് അടങ്ങിയ യോഗര്‍ട്ട് കഴിയ്ക്കുന്നവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വിഷാദമോ മാനസിക പിരിമുറുക്കമോ ബാധിക്കാറില്ല. പ്രോബയോട്ടിക് ബാക്ടീരിയകളുടെ സാന്നിധ്യവും പ്രവര്‍ത്തനവും മൂലം മനസിന് ശാന്തതയും സമാധാനവും കൊവരുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു.
ഡാര്‍ക്ക് ചോക്കലേറ്റ്
ചോക്കലേറ്റ് ഇഷ്ടമല്ലാത്തവര്‍ വിരളമായിരിക്കും. അല്പം കയ്പാണെങ്കിലും ഡാര്‍ക്ക് ചോക്കലേറ്റിന്റെ ആരാധകരും നിരവധയാണ്. നിരവധി ആന്റിയോക്സിഡന്റുകളാല്‍ സമ്പന്നമായ ചോക്കലേറ്റ് കഴിയ്ക്കുന്നതിലൂടെ രക്തചക്രമണം സുഗമമാകുകയും രക്ത സമ്മര്‍ദം കുറഞ്ഞ് രക്തയോട്ടം വേഗത്തിലാക്കുകയും ചെയ്യുന്നു. എല്ലാദിവസവും ഓരോ ഔണ്‍സ് വീണം ഡാര്‍ക്ക് ചോക്കലേറ്റ് കഴിയ്ക്കുന്നവരില്‍ മാനസിക പിരിമുറുക്കം കുറവായിരിക്കുമെന്ന് 2014 ല്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലുണ്ടാകുന്ന PMS ലക്ഷങ്ങളെ അകറ്റി മാനസിക പിരിമുറുക്കവും വിഷാദവും ഒഴിവാക്കുന്നു. അതുമാത്രമല്ല, ചോക്കലേറ്റ് കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ യൂഫോറിയയുടെ അളവ് വര്‍ധിപ്പിച്ച് ജീവിതത്തെ കൂടുതല്‍ പോസിറ്റീവ് ആയി കാണാനും പഠിപ്പിക്കുന്നു.
ഗ്രീന്‍ ടീ
ശരീരഭാരം കുറയ്ക്കാന്‍ പുത്തന്വഴികള് തേടിപോകേണ്ടതൊന്നുമില്ല. പ്രക്യതിയില്‍ തന്നെ പ്രതിവിധിയുണ്ട്. ദിനവും ഓരോ കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത് മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാണ്. ജപ്പാനില്‍ നടത്തിയ ഒരു പഠനത്തില്‍, ദിവസവും അഞ്ചിലേറെ കപ്പ് ഗ്രീന്‍ ടീ കുടിയ്ക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക സംഘര്‍ഷങ്ങള്‍ കുറവായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. ചായയില്‍ മാത്രമല്ലാതെ മറ്റു പരീക്ഷണങ്ങളും ഗ്രീന്‍ ടീ കൊണ്ട് ചെയ്യാവുന്നതാണ്.