spot_img

കിഡ്നി സ്റ്റോണ്‍ മുതല്‍ ജനിതക തകരാറു വരെ, ശരീരത്തില്‍ വിറ്റമിന്‍ സിയുടെ അളവ് അധികമായാലുള്ള അപകടങ്ങള്‍

വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന വിറ്റമിന്‍ സി ശരീരത്തിത്തിലേക്ക് കൂടുതല്‍ ആഗീകരണം ചെയ്യുന്നത് വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. എന്നാല്‍ പ്രാധമികമായി നടത്തിയ പഠനങ്ങളില്‍ നിന്ന് വിറ്റമിന്‍ സി യുടെ അമിതമായ ഉപയോഗം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മനസിലാക്കുന്നത്. ഡയറിയ, ഛര്‍ദ്ദി, വയറെരിച്ചില്‍ എന്നിവ ഇത്തരക്കാരില്‍ ഉണ്ടായേക്കാം. ചിലതരം മരുന്നുകളുടെ ഉപയോഗത്തെ തുടര്‍ന്ന് ഹൃദ്രോഗം, കിഡ്നി സ്റ്റോണ്‍, ഇരുമ്പ് അധികമായി വിലിച്ചെടുക്കുന്ന അവസ്ഥ എന്നിവയും ഉണ്ടായേക്കാം. ശരീരത്തിനുള്ളിലെ ജലാംശത്തില്‍ ലയിച്ചു ചേരുന്ന വിറ്റമിന്‍ സി അല്ലെങ്കില്‍ അസ്‌കോര്‍ബിക് ആസിഡ്  നിങ്ങളുടെ ശരീരത്തിലെ സെല്ലുകളുടെ ആരോഗ്യത്തിനും ടിഷ്യൂകളുടെ വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. മുറിവുകള്‍ കരിയാനും, ചര്‍മ്മ സംരക്ഷണത്തിനും ഇരുമ്പ് ആഗിരണം ചെയ്യാനുമെല്ലാം വിറ്റമിന്‍ സിയുടെ സഹായം വേണം. എല്ലുകള്‍, പല്ലുകള്‍, രക്തക്കുഴലുകള്‍ എന്നിവയുടെ സുഗമമായ പ്രവര്‍ത്തനം നടക്കാനും ശരീരത്തില്‍ വിറ്റമിന്‍ സി ഉണ്ടെങ്കിലേ സാധിക്കൂ. എന്നിരുന്നാലും നിങ്ങളുടെ ശരീരത്തില്‍ വിറ്റമിന്‍ സിയുടെ അളവ് വളരെ കൂടുതലാണെങ്കില്‍ എന്തൊക്കെയാണ് നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നു പരിശോധിക്കാം..

 

വിറ്റമിന്‍ സി നമ്മുടെ ശരീരത്തിനുള്ളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഒന്നല്ല. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയും സപ്ലിമെന്റുകളിലൂടെയുമാണ് ഇവ നമ്മുടെ ശരീരത്തിനുള്ളിലെത്തുന്നത്. വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന വിറ്റമിന്‍ ആയതിനാല്‍ ശരീരത്തില്‍ ഇവയുടെ അളവ് വര്‍ധിച്ചാല്‍ കൂടുതല്‍ വരുന്നത് വെള്ളത്തില്‍ അലിഞ്ഞ് തീരുന്നു. അതിനാല്‍ വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ചില പാര്‍ശ്വഫലങ്ങള്‍ ശരീരത്തില്‍ കണ്ടെന്നുവരാം.

 

വിറ്റമിന്‍ സി സപ്ലിമെന്റുകള്‍ കഴിച്ച് പാര്‍ശ്വ ഫലങ്ങള്‍ നേരിട്ട വളരെ ചുരുക്കം ചില സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. എന്നാല്‍ ചില പഠനങ്ങള്‍ ഇവയെ പാടെ തള്ളിക്കളയുന്നുമുണ്ട്. എങ്കിലും വിറ്റമിന്‍ സി അധികമായാലുണ്ടാകാന്‍ ഇടയുള്ള ചില പ്രശ്നങ്ങള്‍ ഇതാണ്.

 

  1. ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍

 

ഉദരസംബന്ധമായ വയറെരിച്ചില്‍, ഛര്‍ദ്ദി, ഡയറിയ എന്നിവയാണ് സാധാരണയായി ഇത്തരം അവസ്ഥകളില്‍ കണ്ടുവരാറുള്ളത്. വിറ്റമിന്‍ സിയെ കൃത്യമായി  ശരീരത്തിന് വലിച്ചെടുക്കാനാവാതെ വരുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. ചെറിയ ഡോസിലും വലിയ ഡോസിലും സപ്ലിമെന്റെടുക്കുന്നവര്‍ക്ക് ഇത്തരം അവസ്ഥയുണ്ടാക്കാം. ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിക്കുന്ന സപ്ലിമെന്റുകളുടെ അളവ് കുറയ്ക്കുകയോ, താല്‍ക്കാലികമായി ഉപയോഗം നിര്‍ത്തുകയോ ചെയ്യാം.  

 

  1. കിഡ്നി സ്റ്റോണ്‍

 

ശരീരത്തിലുണ്ടാകുന്ന ചില മാറ്റങ്ങളെ തുടര്‍ന്ന് വിറ്റമിന്‍ സിയില്‍ നിന്നും ഓക്സലേറ്റ് ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇതു മൂത്രത്തിലൂടെയാണ് ശരീരം പുറന്തള്ളുന്നത്. എന്നാല്‍, രക്തത്തിലെ കാല്‍സ്യവുമായി ചേര്‍ന്ന് ഇവ മൂത്രത്തില്‍ കല്ല് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വിറ്റമിന്‍ സി അടങ്ങിയ സപ്ലിമെന്റുകളുടെ ഉപയോഗം കിഡ്നി സ്റ്റോണിന് കാരണമാകുന്നെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 40 മുതല്‍ 75 വയസുവരെയുളളവരില്‍ നടത്തിയ ഒരു പഠനത്തില്‍ ഭക്ഷണത്തോടൊപ്പം വിറ്റമിന്‍ സി സപ്ലിമെന്റുകള്‍ 1000 മില്ലി ഗ്രാമിന് മുകളില്‍ ദിവസവും കഴിക്കുന്നവരില്‍ കിഡ്നി സ്റ്റോണ്‍ വരാനുള്ള സാധ്യത  41 ശതമാനമാണ്. എന്നാല്‍ മറ്റു ചില പഠനങ്ങള്‍ ഇവയെ എതിര്‍ക്കുന്നുണ്ട്. എങ്കിലും കിഡ്നി സ്്റ്റോണ്‍ ഉള്ളവരും വരാന്‍ സാധ്യതയുളളവരും സപ്ലിമെന്റുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 

  1. ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ധിക്കുന്നു

 

പ്രതിരോധ ശേഷിയെയും പല്ലിന്റെ ഇനാമലിന്റെ ആരോഗ്യത്തെയും വിറ്റമിന്‍ സിയുടെ അമിത ഉപയോഗം ബാധിച്ചേക്കാം. അലര്‍ജികള്‍ക്ക് വരെ കാരണമായേക്കാവുന്ന ഇത്തരം സാഹചര്യങ്ങളില്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം സപ്ലിമെന്റുകള്‍ കഴിയ്ക്കുക

 

ഇരുമ്പിന്റെ അംശം കുറയുമ്പോഴുണ്ടാകുന്ന അനീമിയ എന്ന അവസ്ഥയെ തടയാന്‍ വിറ്റമിന്‍ സിയ്ക്ക് സാധിക്കും. ചിലതരം മാംസങ്ങളിലും നിന്നും ചെടികളില്‍ നിന്നും ലഭിക്കുന്ന ഇരുമ്പിന്റെ അംശം വിറ്റമിന്‍ വലിച്ചെടുക്കുന്നു. ഇങ്ങനെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ധിക്കുന്നു.എന്നാല്‍ ആരോഗ്യവാനായ ഒരു മനുഷ്യനില്‍ ഇത്തരം കാര്യങ്ങള്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാക്കിയെന്ന് വരില്ല. എന്നാല്‍ പാരമ്പര്യമായി ഇരുമ്പിന്റെ അംശം അധിക അളവില്‍ വലിച്ചെടുക്കുന്ന രോഗം ഉള്ളവരില്‍ ടിഷ്യു നാശം ഉണ്ടാകാന്‍ സാധ്യതയുണ്ട്്.

 

  1. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത

 

ആന്റിയോക്തസിഡന്റുകളാല്‍ സമ്പുഷ്ടമായ വിറ്റമിന്‍ സി ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. എന്തായാലും അധികമാകുന്നത് ആപത്താണെന്ന് പറയുന്നപോലെ വിറ്റമിന്‍ സിയുടെ അമിത ഉപയോഗം ചിലരില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമായേക്കാം. പ്രത്യേകിച്ചും മറ്റു രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക്. മധ്യവയ്സക്കരായ ഡയബറ്റിസ് രോഗികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍  ദിവസം 300 മില്ലിഗ്രാമിനു മുകളില്‍ വിറ്റമിന്‍ സി സപ്ലിമെന്റ് കഴിക്കുന്നവരില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളൊന്നും നടന്നിട്ടില്ല.

 

  1. ജനിതക പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യത

 

വിറ്റമിന്‍ സിയില്‍ ആന്റിയോക്സിഡന്റ് ധാരാളമുണ്ടെങ്കിലും ഡോസേജ് വര്‍ധിക്കുമ്പോള്‍ പ്രോ ഓക്സിഡന്റ് സ്വഭാവവും ശരീരത്തില്‍ പ്രവര്‍ത്തിക്കാം. വിറ്റമിന്‍ സി സപ്ലിമെന്റുകള്‍ ആറാഴ്ച ഉപയോഗിച്ചുള്ള ഒരു പഠനത്തില്‍ 500 മില്ലി ഗ്രാം ഡോസില്‍ വിറ്റമിന്‍ കഴിയ്ക്കുന്നത് പ്രോ ഓക്സിഡന്റ് വര്‍ധിക്കാന്‍ കാണമാകുന്നെന്നും ജനിതക പ്രശ്നങ്ങളിലേക്ക് ഇവ വഴിവെച്ചേക്കുമെന്നുമാണ് കണ്ടെത്തിയത്. ഇത്തരം സാഹചര്യങ്ങള്‍ കാന്‍സറിലേക്ക് വരെ കൊണ്ടെത്തിക്കാം. സപ്ലിമെന്റുകള്‍ക്ക് പകരം സാധാരണ വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു മൂലം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.

 

  1. രക്തം കട്ട പിടിപ്പിക്കുന്ന മരുന്നുകളും രക്ത പരിശോധനയും

 

ചിലതരം മരുന്നുകളുമായി വിറ്റമിന്‍ സി പ്രതിപ്രവര്‍ത്തനം നടത്തുന്നത് ശരീരത്തിന് ദോഷം ചെയ്യും. രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ ഇത് ബാധിക്കുന്നു. മരുന്നുകളുടെ ഉയര്‍ന്ന ഡോസേജാണ് പലപ്പോഴും ഇതിന് കാരണം. എന്നാല്‍ ഇതിന് വേണ്ടത്ര തെളിവുകളില്ല. രക്തം കട്ടപിടിക്കാന്‍ മരുന്ന് കഴിയ്ക്കുന്നവര്‍ ദിവസവും ഒരു ഗ്രാം വിറ്റമിന്‍ സി സപ്ലിമെന്റുകള്‍ കഴിച്ചാല്‍ മതിയെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ശരീരത്തില്‍ വിറ്റമിന്‍ സിയുടെ അളവ് വര്‍ധിക്കുന്നത് നിങ്ങളുടെ രക്തപരിശോധനയില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. ഏതെങ്കിലും തരത്തില്‍ നിങ്ങള്‍ ടെസ്റ്റുകള്‍ എടുക്കുന്നുണ്ടെങ്കില്‍ വിറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്ന വിവരം ഡോക്ടറെ അറിയിക്കണം.

 

നിര്‍ദേശങ്ങള്‍

ആരോഗ്യമുള്ള ഒരു പുരുഷന്‍ ദിവസവും 90 മില്ലിഗ്രാമും സ്ത്രീകള്‍ 75 മില്ലിഗ്രാമും വിറ്റമിന്‍ സി അടങ്ങിയവ ഭക്ഷണം കഴിയ്ക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.  എന്നാല്‍ ഗര്‍ഭിണികളില്‍ ഇത് 85 മില്ലിഗ്രാമും മുലയൂട്ടുന്ന അമ്മമാര്‍ക്ക് 120 മില്ലിഗ്രാമും ആവശ്യമാണ്. പൊള്ളലേറ്റവര്‍, പുകവലിക്കുന്നവര്‍, ശസ്ത്രക്രീയ കഴിഞ്ഞിരിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം ഡോകടറുടെ നിര്‍ദേശ പ്രകാരം വിറ്റമിന്റെ അളവ് കൂട്ടി നല്‍കാവുന്നതാണ്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ ഫുഡ് ആന്റ് ന്യുട്രീഷ്യന്‍ ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്നത് 2000 മില്ലിഗ്രാം (2ഗ്രാം) വിറ്റമിന്‍ സി വരെ ഉപയോഗിക്കാം എന്നാണ്. എന്നിരുന്നാലും ഒരു ഡോക്ടറിന്റെ നിര്‍ദേശാനുസരണം ഇവ ക്രമീകരിക്കുന്നതാണ് ഉത്തമം.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.