സാഫ്ളോര്‍ ഓയിലുകൊണ്ട് ചര്‍മ്മത്തിനുള്ള ഗുണങ്ങള്‍
- മുഖക്കുരു അകറ്റുന്നു
- ചര്‍മ്മകാന്തി വര്‍ധിപ്പിക്കുന്നു
- വരണ്ട ചര്‍മ്മത്തിനും ചുളിവുകള്‍ക്കും ഉത്തമം
- മുറിവുണങ്ങാന്‍ സഹായിക്കുന്നു
ലിനോലിക് ആസിഡ് സമ്പുഷ്ടമായ സാഫ്രോര് ഓയില്‍ ചര്‍മ്മത്തിന് ഗുണകരമാണ്. ഇതിന്റെ ഉപയോഗത്തിലൂടെ ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ചയും ചുളിവുകളും ഇല്ലാതാക്കാന്‍ സാധിക്കുന്നു. മുറിവുണങ്ങാനുള്ള ഉത്തമ പ്രതിവിധിയും ചര്‍മ്മകാന്തി വര്‍ധിപ്പിക്കാനുള്ള ഉത്തമ ഔഷധവുമാണ് സാഫ്ളോര്‍ ഓയില്‍. എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകളുടെ അഭാവം മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണിത്.
സാഫ്ളോര്‍ ഓയില്‍ പൊതുവെ രണ്ടു തരമാണുള്ളത്. ഒലിയിക് അല്ലെങ്കില്‍ ലയോണിക് ആസിഡിന്റെ അളവ് അനുസരിച്ചാണ് ഇവയെ രണ്ടായി തിരിച്ചിരിക്കുന്നത്. ഒലിക് ആസിഡ് അടങ്ങിയ ഓയില്‍ വരണ്ട ചര്‍മ്മത്തിനും ലിനോലിക് ആസിഡ് അധികം അടങ്ങിയിട്ടുള്ള സാഫ്ളോര്‍ ഓയില്‍ കൂടുതലായും ചര്‍മ്മ സംരക്ഷണത്തിനായുമാണ് ഉപയോഗിക്കുന്നത്.
ശരീരത്തിന് ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതിനാല്‍ ഭക്ഷണം ഉണ്ടാക്കുന്നതിലും സാഫ്ളോര്‍ ഓയില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ ചര്‍മ്മസംരക്ഷണം മാത്രമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഡോക്ടറിന്റെ നിര്ദേശത്തിനനുസരിച്ചുള്ള അളവില്‍ മാത്രം സാഫ്ളോര്‍ ഓയില്‍ ഉപയോഗിക്കുക. സാഫ്ളോര്‍ ഉണ്ടാകുന്ന ചെടിയിലെ കായ്കള്കൊണ്ടാണ് സാഫ്ളോര്‍ ഓയില്‍ നിര്‍മ്മിക്കുന്നത്. ചര്‍മ്മസംരക്ഷണത്തിനായി സാഫ്ളോര്‍ ഓയില്‍ എന്തൊക്കെ ചെയ്യുമെന്ന് നോക്കാം
മുഖക്കുരു അകറ്റുന്നു
ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധയൂന്നുന്നവരെ സംബന്ധിച്ച് മുഖക്കുരു വലിയ ഒരു പ്രശ്നമാണ്. ഒരു മുഖക്കുരു വന്നാല്‍ പിന്നീട് മുഖത്തിന്റെ പല ഭാഗങ്ങളിലേക്കും അതു പടരാനും പിന്നീട് അതിന്റെ പാടുകള്‍ ഏറെ നാളുകള്‍ നിലനില്ക്കുകയും ചെയ്യും. സാഫ്ളോര്‍ ഓയില്‍ ലിനോലിക് ആസിഡിനാല്‍ സമ്പന്നമാണ്. ഓയിലില്‍ 70 ശതമാനത്തോളവും ലിനോലിക് ആസിഡാണുള്ളത്. മുഖക്കുരു മൂലം നിങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അതിനുള്ള ഏറ്റവും നല്ല പ്രതിവിധിയാണിത്. ലിനോലിക് ആസിഡിന്റെ കുറവ് നിങ്ങളുടെ ശരീരത്തില്‍ കെരാറ്റിന്റെ അളവ് കൂടാന്‍ കാരണമായേക്കും. ചര്‍മ്മത്തിലും, മുടിയിലും, നഖങ്ങളിലുമെല്ലാം പ്രോട്ടീന്റെ സാന്നിധ്യം കാണുന്ന അവസ്ഥയാണിത്. ഇത്തരം നശിച്ചുപോയ ചര്മ്മഭാഗങ്ങള്, ചര്‍മ്മ സുഷിരങ്ങളില്‍ നിലനില്ക്കുകയും കൂടുതല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് അവ കാരണമാകുകയും ചെയ്യുന്നു. ലിനോലിക് ആസിഡിന്റെ ഉപയോഗം മൂലം ഇത്തരം ചര്‍മ്മ പ്രശ്നങ്ങള്‍ 20 ശതമാനം വരെ കുറഞ്ഞിട്ടുണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ മുഖക്കുരു ഉള്ളഭാഗത്ത് സാഫ്ളോര്‍ ഓയില്‍ തേയ്ക്കുന്നത് പിന്നീടുണ്ടാകുന്ന കറുത്ത പാടുകളെ ഇല്ലാതാക്കും. സാഫ്ളോര്‍ ഓയില്‍ പൊതുവെ എണ്ണമയമുള്ള മെഴുക്ക് പോലെയല്ലാത്തതിനാല്‍ ഏത് സമയത്തും അവ മുഖത്ത് തേച്ച് നടക്കാവുന്നതാണ്
വെയിലത്തുണ്ടാകുന്ന പാടുകള്‍ കുറയ്ക്കുന്നു
സൂര്യന്റെ കനത്ത ചൂടില്‍ ശരീരത്തില്‍ ടാന്‍ അല്ലെങ്കില്‍ കറുത്ത പാടുകള്‍ ഉണ്ടാകാറുണ്ട്. മെലാനിന്‍ സൂര്യ രശ്മികളുടെ ആഘാതത്തില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനാലാണ് ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകുന്നത്. എന്നാല്‍ ലിനോലിക് ആസിഡ് അടങ്ങിയ സാഫ്ളോര്‍ ഓയില്‍ ശരീരത്തില്‍ പുരട്ടുമ്പോള്‍ അത് മെലാനിന്റെ ഉല്പാദനം കുറയ്ക്കുകയും സൂര്യ രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്ന ഒരു കവചമായും പ്രവര്‍ത്തിക്കുന്നു. സാഫ്ളോര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ-യും സൂര്യ രശ്മികളില്‍നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ലിനോലിക് ചര്‍മ്മത്തിലുണ്ടാക്കുന്ന ഇരുണ്ട നിറത്തിനും പ്രതിവിധിയാണ്.
വരണ്ട ചര്‍മ്മവും ചുളിവുകളും മാറുന്നു
സാഫ്ളോര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന ലിനോലിക് ആസിഡിന് നിങ്ങളുടെ പ്രായം കുറയ്ക്കാന്‍ പോലും സാധിക്കും. വരണ്ട ചര്‍മ്മം മൃത്യുവാക്കുകയും ചര്‍മ്മത്തെ ചുളിവുകള്‍ മാറ്റുകയും ചെയ്യുന്നു. അതിനാല്‍ സാഫ്ളോര്‍ ഓയിലില്‍ ദിനവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്നും ചെറുപ്പമായിരിക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ സാഫ്ളോര്‍ ഓയിലിനെ മാത്രം ആശ്രയിച്ചാല്‍ പോരാ ഭക്ഷണ കാര്യങ്ങളിലും ശ്രദ്ധവേണം. കാര്‍ബോഹൈട്രേറ്റിന്റെ അളവ് കുറച്ചുള്ള ഭക്ഷണം ശീലമാക്കുന്നവര്‍ക്ക് എന്നും യൗവ്വനം തുളുമ്പുന്ന ചര്‍മ്മം സ്വപ്നം കാണാം.
സാഫ്ളോര്‍ ഓയിലില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ ആന്റിയോക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. 100 ഗ്രാം സാഫ്ളോര്‍ ഓയിലില്‍ 34 മില്ലിഗ്രാം വിറ്റമിന്‍ ഇ അടങ്ങിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒരു ദിവസം വേണ്ട വിറ്റമിന്റെ 200 മടങ്ങ് അധികമാണത്. പാചകത്തിനെന്നപോലെ ആഴ്ചതോറുമുള്ള ചര്‍മ്മസംരക്ഷണത്തിന് ഫേസ്പാക്കിനൊപ്പവും, മോയ്സ്ചറൈസറായും സാഫ്ളോര്‍ ഓയില്‍ ഉപയോഗിക്കാം.
മുറിവുകള്‍ ഉണക്കുന്നു
സാഫ്ളോര്‍ ഓയിലില്‍ സമ്പുഷ്ടമായ ലിനോലിക് ആസിഡിന് മുറിവ് വേഗം ഉണക്കാനാവും. മുറിവുകള്‍ ഉണ്ടായ ഭാഗത്ത് ലിനോലിക് ആസിഡ് പുരട്ടുന്നതോടെ മുറിവുകള്‍ ഉണങ്ങുകയും ആ ഭാഗം പെട്ടെന്ന് തന്നെ സുഖം പ്രാപിക്കുകയും ചെയ്യും. മുറിവുണക്കുന്നതിനൊപ്പം പുതിയ രക്തകോശങ്ങളുടെ ഉല്പാദനത്തിനും ലിനോലിക് കാരണമാകുന്നെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ത്വക്കിനെ സംരക്ഷിക്കുന്നു
ശരീരത്തിനെ ബാഹ്യലോകവുമായി വേര്‍തിരിക്കുന്ന ഭാഗമാണ് ത്വക്ക്. അലര്‍ജികള്‍, രോഗാണുക്കള്‍, മറ്റ് ശല്യങ്ങളെയെല്ലാം തുരത്തുന്നു. എന്നാല്‍ ത്വക്കിലെ ജലാംശം പെട്ടെന്ന് തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ശരീരത്തിന് ആവശ്യമായ ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലിനോലിക് ആസിഡ് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മ സംരക്ഷണം കൂടുതല്‍ കാര്യക്ഷമമാകുന്നു.
എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകളുടെ അഭാവം മൂലം അകാല നര, കഷണ്ടി, തലയോട്ടില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാകാം. സാഫ്ളോര്‍ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ എസന്‍ഷ്യല്‍ ഫാറ്റി ആസിഡുകളുടെ സാന്നിധ്യം വര്‍ധിക്കുകയും മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.നിങ്ങള്‍ അലര്‍ജിയുള്ള ആളാണെങ്കില്‍ ചിലപ്പോള്‍ സാഫ്ളോര്‍ ഓയില്‍ ഉപയോഗിക്കാന്‍ സാധിച്ചെന്ന് വരില്ല. ഉപയോഗിക്കാന്‍ തോന്നുന്നവര്‍ക്ക് തുടക്കത്തില്‍ അല്പം എടുത്ത് പരീക്ഷിച്ച് നോക്കി കുഴപ്പമില്ലെന്ന് ഉറപ്പിച്ച ശേഷം തുടര്‍ന്ന് ഉപയോഗിക്കാവുന്നതാണ്.