സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലയിലെ താരന്. താരനുള്ള തലയോട്ടിയില്‍ നിന്ന് മുടി കൂടുതലായി കൊഴിയുകയും മുടിയുടെ വളര്‍ച്ച മന്ദഗതിയിലാകുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന വെല്ലുവിളി. പ്രകൃതിദത്തമായ പ്രതിവിധികളും മരുന്നുകളും ഉണ്ടെങ്കിലും പലരെയും അലട്ടുന്ന പ്രശ്നമാണ് താരന്.
എന്താണ് താരന്?
ലോകത്ത് 50 ശതമാനം ആളുകള്‍ക്കും താരന് കൊണ്ടുള്ള പ്രശ്നമുണ്ട്. തലയോട്ടിയിലെ തൊലി ഇളകി വെളുത്ത, ചാര നിറത്തിലുള്ള പൊടി നിറയുന്നു. ഈ പൊടി പോലെയുള്ള വസ്തുവാണ് താരന്. തലയോട്ടി വരണ്ടിരിക്കുകയും ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്യുന്നു. ചിലയാളുകളുടെ തലയോട് ചുവന്ന നിറത്തിലും വീര്‍ത്തതായും കാണപ്പെടും.
ഉണ്ടാകാനുള്ള കാരണങ്ങള്‍
1 കരപ്പന്
2 സോറിയാസിസ് പോലെയുള്ള ത്വക് രോഗങ്ങള്‍
3 മുടിയില്‍ ഉപയോഗിക്കുന്ന സ്പ്രേ, ജെല്‍, ഡൈ എന്നിവയുടെ അലര്‍ജി
4 തലയോട്ടിയില്‍ ഉണ്ടാകുന്ന ഫംഗല്‍ അണുബാധ/പുഴുക്കടി
5 ത്വക്കില്‍ യീസ്റ്റിന്റെ അമിത വളര്‍ച്ച
മാനസിക സമ്മര്‍ദ്ദവും തണുത്ത കാലാവസ്ഥയും താരന് കൂടുതല്‍ വഷളാകുന്നതിന് ഇടയാ
ക്കുന്നു. ഫംഗസ് തലയോട്ടിയിലെ ത്വക്കിന്റെ വളര്‍ച്ച കൂട്ടുന്നതിനാല്‍ കൂടുതല്‍ നിര്‍ജീവ കോശങ്ങളുണ്ടാകുന്നു. ഇതിനെത്തുടര്‍ന്നാണ് തൊലി അടര്‍ന്നു പോകുന്നത്. അതോടൊപ്പം ത്വക്കിലെ എണ്ണമയവും നഷ്ടപ്പെടുന്നു. കൂടാതെ മുടി കൊഴിച്ചില്‍, മുടി നേര്‍ത്തു പോകല്‍, മുടി വളര്‍ച്ചയുടെ സാന്ദ്രത കുറയുക, കഷണ്ടി ഉണ്ടാകുകയും ചെയ്യുക. താരന്റെ ലക്ഷണമായിട്ടാണ് മുടി മിക്കപ്പോഴും കൊഴിയുന്നത്.
- താരന് മുടികൊഴിച്ചിലിന് നേരിട്ടല്ലാതെയും കാരണമായേക്കും
മുടി കൊഴിയുന്നതിന് താരന് മാത്രമായിരിക്കില്ല കാരണം. തലയോട്ടിയിലെ ത്വക്കിന്റെ പ്രത്യേകതകളും മുടി കൊഴിച്ചിലിന് കാരണമാകും. ടെലോജന്‍ എഫ്ളൂവിയം പോലെയുള്ള താല്‍ക്കാലിക മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ ഉദാഹരണം. ജീവിതത്തില്‍ എന്തെങ്കിലും ഞെട്ടിക്കുന്ന സംഭവങ്ങള്‍ ഉണ്ടായാലോ മാനസിക സമ്മര്ദ്ദമുണ്ടായാലോ മുടികൊഴിയുന്ന പ്രശ്നമാണിത്. താരനെ തുടര്‍ന്ന് തലചൊറിച്ചിലും ത്വക്ക് വരള്‍ച്ചയും ഉണ്ടാകുന്നു.
- ചികിത്സിക്കാത്ത താരന് മുടികൊഴിച്ചിലുണ്ടാക്കും
ദീര്‍ഘ കാലമായുള്ള ചികിത്സിക്കാത്ത താരന് മുടിയുടെ സാന്ദ്രത കുറക്കുന്നു. സാധാരണ തലയോട്ടിയില്‍ നിന്ന് കൊഴിയുന്നതിനേക്കാളധികം മുടി താരനുള്ള തലയോട്ടിയില്‍ നിന്ന് കൊഴിയുന്നു എന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
- തുടര്‍ച്ചയായി ചൊറിയുന്നത് വേരുകളെ ദുര്‍ബലപ്പെടുത്തുന്നു
മുടി കൊഴിച്ചില്‍ മറ്റു പ്രശ്നങ്ങള്‍ കൊണ്ടും ഉണ്ടാകുന്നു. ഉദാഹരണത്തിന്, താരനുള്ള തലയോട്ടിയില്‍ സ്ഥിരമായി ചെറിയുന്നത് വലിയ തോതില്‍ മുടി കൊഴിയുന്നതിന് കാരണമാകുന്നു. തലയിലെ എണ്ണമയം കൂടി നഷ്ടപ്പെടുന്നതിനാല്‍ വരണ്ട തൊലിയില്‍ മുടിയ്ക്ക് ആവശ്യമായ പോഷണം ലഭ്യമാകാതെയും മുടി കൊഴിയും.
- സ്ഥിരമായി ആന്റി ഫംഗല്‍ ഷാംപൂ ഉപയോഗിക്കുന്നത്
താരന് തടയാന്‍ ആന്റിഫംഗല്‍ ഷാംപൂ ഉപയോഗിക്കുന്നവര്‍ക്ക് മുടി പൊട്ടാനും മുടിയ്ക്ക് കേടുപാടുണ്ടാകാനും സാധ്യതയുണ്ട്. മുടിയുടെ പുറം ചര്‍മ്മം കേടാകുന്നതിനും മുടി വരണ്ടതാകുന്നതിനും കാരണമാകും. മുടി കാണാന്‍ ഭംഗിയുണ്ടാകുകയില്ല. മുടി കോതാന്‍ പ്രയാസമുണ്ടാകുകയും ചീകുമ്പോള്‍ പൊട്ടിപ്പോകുകയും ചെയ്യും. അമിതമായി മുടി കൊഴിയാനും ഇത് വഴിവെക്കുന്നു.
- മുടി കൊഴിച്ചിലിന്റെ മരുന്നും വെല്ലുവിളി
താരനെ തുടര്‍ന്ന് മുടി കൊഴിയുന്നതു പോലെ മുടി കൊഴിയുന്നത് താരനും കാരണമാകും. മുടി കൊഴിച്ചിലിനു മരുന്ന് കഴിക്കുന്നവരിലും താരനുണ്ടാകുന്നു. മുടി കൊഴിച്ചിലിനുള്ള മരുന്നായ മിനോക്സിഡില്‍ പോലെയുള്ള മരുന്നുകളില്‍ തലയോട്ടിയില്‍ ചൊറിച്ചിലും ചര്‍മ്മവീക്കവും ഉണ്ടാക്കാന്‍ കഴിയുന്ന രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുണ്ട്. ചര്‍മം വരണ്ടു പോകാനും സാധ്യതയുണ്ട്. ചിലരില്‍ ഇത് താരനും ചിലരില്‍ വളരെയധികം ത്വക് വരള്‍ച്ചയും ഉണ്ടാക്കുന്നു. മുടികൊഴിച്ചിലിന് പ്രകൃതിദത്തമായ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് പരിഹാരം.
6 പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മുടികൊഴിച്ചില്‍ തടയാം
താരനുള്ള തലയില്‍ ചൊറിച്ചിലും ഉണങ്ങിയ ത്വക്കും അടര്‍ന്നിളകിയ ചര്‍മവും ഉണ്ടാകുന്നു. തലയില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ് ഇതിനുള്ള പോംവഴി. മുടിയുടെ വേരില്‍ നിന്ന് അറ്റം വരെ പരിചരണം ലഭിക്കുകയും ചെയ്യും. താരനുപയോഗിക്കുന്ന ചില പ്രതിവിധികള്‍ മുടികൊഴിച്ചില്‍ തടയാനും ഉപയോഗപ്രദമാണ്.
ഉള്ളിനീര്: ആന്റിഫംഗല്‍ ഗുണമുള്ള ഈ സത്ത താരനും മുടികൊഴിച്ചിലിനും നല്ല പ്രതിവിധിയാണ്.
വെളുത്തുള്ളി മിശ്രിതം: മുടികൊഴിച്ചിലും താരനും ഗണ്യമായി കുറയാന്‍ ഇത് സഹായിക്കുന്നു.
ഇഞ്ചിപ്പുല്ല്: താരനെതിരെ പ്രവര്‍ത്തിക്കുന്ന ഹെയര്‍ ടോണിക്കാണിത്.
- മുടികൊഴിച്ചിലിന് മറ്റു കാരണങ്ങളും
മുടികൊഴിച്ചിലിന് താരനല്ലാത്ത മറ്റനവധി കാരണങ്ങളുമുണ്ട്. മാനസിക സമ്മര്‍ദ്ദം, പോഷകക്കുറവ്, ഹോര്‍മോണ്‍ വ്യതിയാനം, കഷണ്ടി തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് മുടികൊഴിയുന്നു.
കീമോ തെറാപ്പി ചികിത്സ എടുക്കുന്നവരിലും മുടിയുടെ നിറം മാറ്റാനും മറ്റും നിരന്തരമായി രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നവരിലും തലയില്‍ ചൂടേല്‍ക്കുന്ന മറ്റു ചികിത്സകള്‍ എടുക്കുന്നവരിലും വലിയ തോതില്‍ മുടി കൊഴിയും.