ഉറ്റസുഹൃത്തുക്കള്‍ മരണമടഞ്ഞത് ഉള്‍ക്കൊള്ളുന്നതിനുള്ള സമയത്തെക്കുറിച്ചുള്ള പഠനങ്ങള്‍ അപര്യാപ്തമാണ്. അടുത്തകാലത്തുണ്ടായ സ്‌നേഹിതന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാനുള്ള സമയത്തെക്കുറിച്ച് ദ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി (ANU) ന്റെ പുതിയ ഗവേഷണത്തില്‍ പ്രതിപാദിക്കുന്നുണ്ട്
മുന്‍ പഠനങ്ങളെ അപേക്ഷിച്ച് അടുത്ത സുഹൃത്തിന്റെ മരണം കാരണമുള്ള ആഘാതം നാലു മടങ്ങ് കൂടുതലാണെന്നാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു.
അടുത്ത സുഹൃത്തിന്റെ മരണം, ഒരു വ്യക്തിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങളെ കുറഞ്ഞത് നാല് വര്‍ഷം വരെ ബാധിക്കും. PLOS ONE എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
ആസ്‌ത്രേലിയയിലെ 26,515 പേരിലാണ് ഇതിനായി പഠനം നടത്തിയത്. കുടുംബ, ഇന്‍കം ആന്‍ഡ് ലേബര്‍ ഡൈനാമിക്‌സില്‍ നിന്നുള്ള ആരോഗ്യ രേഖ സൂചികയുടെ കണക്കുകള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഇവരില്‍ 9,586 പേര്‍ക്ക് ഏറ്റവും അടുത്ത സുഹൃത്തുക്കളെ മരണം മൂലം നഷ്ടമായിരുന്നു.
മാനസിക ആരോഗ്യം, വൈകാരികത, സാമൂഹിക ജീവിതം തുടങ്ങിയവയെല്ലാം സുഹൃത്തിന്റെ വിയോഗം ബാധിക്കുന്നത് ഗൗരവത്തോടെയാണ് കാണുന്നത് എന്ന് പഠനം നടത്തിയ വയ് മാന്‍ (റെയ്മണ്ട്) ലിയു പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഉറ്റസുഹൃത്തിന്റെ മരണം അനുഭവിച്ചവരുടെ ആരോഗ്യവും ക്ഷേമവും ഗൗരവമായി കുറഞ്ഞുവെന്ന് പഠനത്തില്‍ കണ്ടെത്തി.
ഒരു സുഹൃത്തിന്റെ മരണം, നിസ്സഹായതയുടെ ഒരു രൂപമാണ്. ആരും അതിനെ പ്രാധാന്യത്തോടെ എടുക്കുന്നില്ല. അവരുടെ ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലഘട്ടത്തില്‍ അവര്‍ക്ക് ആവശ്യമുള്ള പിന്തുണയും സേവനങ്ങളും ഇല്ലാതെ ആളുകളെ വിടുന്നതിനാണ് ഇത് കാരണമാകുന്നത്.
ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടതിനുശേഷം ആളുകളുടെ ദുഃഖം കൈകാര്യം ചെയ്യുന്ന രീതിയെ പുനര്‍വിചിന്തനം ചെയ്യണമെന്ന് ലിയു പറയുന്നത്.
ഒരു അടുത്ത സുഹൃത്തിന്റെ മരണത്തെ ഗൗരവമായി എടുക്കണം, ആവശ്യമുള്ള സമയങ്ങളില്‍ ഈ ആളുകളെ സഹായിക്കാനായി ആരോഗ്യ-മനഃശാസ്ത്ര സേവനങ്ങള്‍ക്ക് മുന്‍കൈയെടുക്കണമെന്നും ലിയു പറഞ്ഞു.