spot_img

ഉറക്ക കുറവുണ്ടോ … ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കരുത്

പ്രായഭേദമന്യേ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കകുറവ്. അമിത ക്ഷീണത്തിനു പുറമേ നിരവധി ആരോഗ്യ പ്രശ്‌നങ്ങളും  ഉറക്ക കുറവു മൂലം ഉണ്ടാവാറുണ്ട്. ശരീരത്തിനും മനസ്സിനും ഊര്‍ജ്ജം നല്‍കുന്നതില്‍ വ്യക്തിയുടെ ആരോഗ്യ ശീലങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതിലൊന്നാണ് ഏഴു മുതല്‍ എട്ടു മണിക്കൂര്‍ വരെയുള്ള ഉറക്കം. ഭക്ഷണ ശീലങ്ങള്‍ക്ക് ഉറക്ക ക്രമവുമായുള്ള ബന്ധത്തെ കുറിച്ച് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ചില ഭക്ഷണങ്ങള്‍ മതിയായ ഉറക്കവും ഊര്‍ജ്ജസ്വലതയും പ്രദാനം ചെയ്യുമ്പോള്‍ ചിലത് ക്ഷീണത്തിലേക്കും ഉറക്ക കുറവിലേക്കും നയിക്കുന്നു. ഉറക്ക കുറവ് പരിഹരിച്ച് ഉന്മേഷം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം

ചെറി

ചെറിപ്പഴത്തിലടങ്ങിയിരിക്കുന്ന മെലടോണിന്‍ എന്ന വസ്തു ക്ഷീണവും ആലസ്യവും അകറ്റി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു

വാഴപ്പഴം

ശരീരത്തിന് വളരെയധികം ആവശ്യമുള്ള പൊട്ടാസ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും കലവറയാണ് വാഴപ്പഴം. ഹൃദയാരോഗ്യത്തിനും നല്ല ഉറക്കം ലഭിക്കുന്നതിനും ദിവസവും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്

മാമ്പഴം

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാമ്പഴം ഉറക്ക കുറവിനും വളരെ ഫലപ്രദമാണ്

ബ്ലൂബെറി

പിരിമുറുക്കം ലഘൂകരിക്കാനും പേശികളുടെ ആരോഗ്യത്തിനും ബ്ലൂ ബെറി കഴിക്കുന്നത് ഫലപ്രദമാണെന്നു വ്യക്തമായിട്ടുണ്ട്. ഉറക്കകുറവ് പരിഹരിക്കാനും  രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനു ബ്ലൂ ബെറി സഹായകരമാണ്

പാല്‍

ഇളം ചൂടുള്ള ഒരു നുള്ള്  കറുവപ്പട്ട ചേര്‍ത്തു കുടിച്ചാല്‍  നല്ല ഉറക്കം കിട്ടും

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയായ മത്സ്യം ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നതും ഉറക്ക കുറവ് പരിഹരിക്കാന്‍ സഹായകരമാണ്

ഉണങ്ങിയ പഴങ്ങള്‍

കശുവണ്ടി പരിപ്പ് , വാല്‍നട്ട് തുടങ്ങിയ ഉണക്ക പഴങ്ങളും  ഉറക്ക കുറവ് അകറ്റുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകള്‍ ,മെലടോണിന്‍, സെറടോണിന്‍ എന്നിവയാണ് ഉറക്കത്തെ ക്രമീകരിക്കുന്നത്.

ഹെര്‍ബല്‍ ടീ

ഗ്രീന്‍ ടീ ഉള്‍പ്പെടെയുള്ള ഹെര്‍ബല്‍ ടീ കളെല്ലാം ഉന്മേഷത്തിനൊപ്പം ഉറക്കവും ലഭിക്കുന്നതിന് സഹായിക്കുന്നവയാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.