നല്ല ഭക്ഷണം ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ സംഗതിയാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമാണ് ഇതെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. എന്നാൽ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ല ഭക്ഷണം ആവശ്യമാണ്.
ശരീരത്തിന്റെ ചലനം, പ്രവർത്തനം, വികാരം, ചിന്തകൾ എല്ലാം വേഗത്തിൽ നടക്കണമെങ്കിൽ മസ്തിഷ്‌കം തന്നെ പ്രവർത്തിക്കണം. രക്തയോട്ടം, ഹോർമോൺ ബാലൻസ്, ശ്വസനം തുടങ്ങി മനുഷ്യന്റെ എല്ലാ കാര്യങ്ങളുടെയും താക്കോൽ തലച്ചോറാണ്. തലച്ചോർ കാര്യക്ഷമമല്ലെങ്കിൽ എല്ലാം അവതാളത്തിലാകും.
ഭക്ഷണം ഏതൊക്കെ?
വെള്ളക്കടല കഴിക്കുന്നത് തലച്ചോറിനെ സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ കലവറയായ വെള്ളക്കടല ന്യൂറോണുകൾ തമ്മിലുള്ള സന്ദേശങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നു. മുട്ടയുടെ വെള്ളക്കുരുവിൽ അടങ്ങിയിട്ടുള്ള കോളിൻ ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
മസ്തിഷ്‌ക കോശങ്ങളുടെ വളർച്ചയ്ക്ക് വളരെയേറെ സഹായിക്കുന്ന ഒമേഗ3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഒന്നാണ് കിളി മീൻ അഥവാ കോരമീൻ. അതു പോലെ തന്നെ ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് മാനസിക നില മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
നട്ട്‌സ് കഴിക്കുന്നത് തലച്ചോറിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു. ഇവ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന കോളിങ്ങ് എന്ന സംയുക്തത്തിന്റെ കേന്ദ്രമാണ് ബ്രോക്കോളി. തലച്ചോറിന് അത്യുത്തമം തന്നെയാണ് ഇത്. ബ്ലൂബെറീസ് തലച്ചോറിന്റെ കേടുപാടുകൾ ഇല്ലാതാക്കാൻ സഹായിക്കുന്നു.
പോളിഫിനോൾസ് അടങ്ങിയ ആന്റി ഓക്‌സിഡന്റാണ് കാബേജ്. ഇവയൊക്കെയാണ് തലച്ചോറിന്റെ പ്രത്യേക കാവൽക്കാർ. സാധാരണക്കാരുടെ പോലും കയ്യിലൊതുങ്ങുന്നതാണ് പലതിന്റെയും വില. അതുകൊണ്ട് തന്നെ പരമാവധി മേൽപ്പറഞ്ഞ പച്ചക്കറികൾ വാങ്ങി കഴിക്കാൻ ശ്രമിക്കുക.