തൊലിപ്പുറച്ചുണ്ടാകുന്ന അസുഖങ്ങളില്‍ ഒന്നാണ് സോറിയാസിസ്. രോഗ കാരണങ്ങളില്‍ ഏറ്റവും പ്രധാനം പാരമ്പര്യ ഘടകമാണ് എന്നത് ഈ അസുഖത്തിന്റെ പ്രത്യേകതയാണ്. ഈ അസുഖം മൂന്നിലൊരാള്‍ക്ക് പാരമ്പര്യമായി കണ്ടു വരുന്നുണ്ട്.
ചൊറിച്ചില്‍ എന്ന അര്‍ത്ഥം വരുന്ന സോറ എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് സോറിയാസിസ് എന്ന പദത്തിന്റെ ഉദയം പോലും. അതു കൊണ്ട് ഇതൊരു ചൊറിച്ചില്‍ രോഗമാണ്. തുടക്കത്തില്‍ ഇതൊരു ചൊറിച്ചില്‍ അസുഖമാകണമെന്നില്ല. രോഗത്തിന്റെ കാഠിന്യം കൂടുമ്പോഴാണ് ചൊറിച്ചില്‍ അനുഭവപ്പെടുന്നത്.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍
കൈകൾ, കാലുകൾ, തല, നഖം തുടങ്ങിയിടങ്ങളിൽ ചെതുമ്പലു പോലെ വട്ടത്തിൽ ചുവന്നു തടിച്ച പാടുകളാണ് സോറിയാസിസിന്റെ പ്രധാന ലക്ഷണങ്ങളായി കാണുന്നത്. തലയിൽ വരുന്ന പാടുകളെ പലപ്പോഴും താരനായി തെറ്റിദ്ധരിക്കാറുണ്ട്. രോഗത്തെക്കുറിച്ചുള്ള കൃത്യമായി അറിവ് ഇല്ലാത്തതിനാൽ രോഗം എന്താണെന്ന് അറിയാതെ വരികയും കൃത്യമായ ചികിൽസ ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇതാണ് തുടക്കത്തിലെ ചികിത്സ തേടുന്നതില്‍ നിന്ന് രോഗികളെ അകറ്റുന്നത്.
പാരമ്പര്യമായി വരുന്ന ഒരു രോഗമായതിനാൽ ആ വഴിക്കും ശ്രദ്ധിക്കണം. മദ്യപാനം, പുകവലി, ചില മരുന്നുകൾ എന്നിവയുടെ ഉപയോഗം പ്രശ്നം ഗുരുതരമാക്കാം. രോഗം കൂടിയാൽ ദേഹം മുഴുവൻ പാടുകൾ വരാനുള്ള സാധ്യതയുണ്ട്.
സോറിയാസിസ് പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കില്ല. രക്തസമ്മർദം, പ്രമേഹം എന്നിവയെപ്പോലെ ഈ രോഗത്തെയും നിയന്ത്രിച്ച് പ്രശ്നഭരിതമാകാതെ നോക്കാം. തൊലി തടിച്ച് വീര്‍ത്ത് ചുവന്നിരിക്കുക, ചെതുമ്പല്‍ പോലെ ഇളകിപ്പോകുക എന്നിവ ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്. ത്വക്കില്‍ വിള്ളല്‍ വീഴുന്നതും ചെറിയ പാടുകള്‍ ഉണ്ടാകുന്നതും ലക്ഷണങ്ങളാണ്.
സന്ധിവേദന, സന്ധികള്‍ മുറുകുന്ന പോലെയുള്ള അവസ്ഥ എന്നീ ലക്ഷണങ്ങളും സോറിയാസിസിന്റെ ഭാഗമാണ്. ഏതു പ്രായക്കാരിലും എപ്പോള്‍ വേണമെങ്കിലും സോറിയാസിസ് ഉണ്ടാകും. 15 മുതല്‍ 25 വരെ പ്രായമുള്ളവരിലാണ് കൂടുതല്‍ സാധ്യത.
രോഗ കാരണം
ത്വക്കിലെ കോശങ്ങളുടെ വിഭജനം അനിയന്ത്രിതമായി തുടരുന്നതാണ് സോറിയാസിസിന് കാരണമായി പറയുന്നത്. 28 മുതല്‍ 30 വരെ ദിവസങ്ങള്‍ കൊണ്ട് വിഭജിക്കേണ്ട കോശങ്ങള്‍ 3 മുതല്‍ 7 വരെ ദിവസങ്ങള്‍ കൊണ്ട് വിഭജിക്കുന്നു. ആ ഭാഗത്തെ ത്വക്കിന് കട്ടി കൂടി ശല്കങ്ങളായി ഉരിഞ്ഞു പോകുന്നു.
തൊലിപ്പുറത്ത് ഉണ്ടാകുന്ന പോറലുകളിലെ അണുബാധ, തൊണ്ടവേദന, പനി എന്നിവയിലൂടെയാണ് രോഗം കടന്ന് വരുന്നത്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍, വിഷാദം, ചില രോഗങ്ങള്‍ക്ക് (ബി പി) നല്കുന്ന മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ എന്നിവ വഴിയും രോഗമുണ്ടാകാം.