spot_img

സ്തനാര്‍ബുദത്തെ മുന്‍കൂട്ടി കണ്ടെത്താന്‍ കൃത്രിമ ബുദ്ധി

ഇന്ന് ലോകത്ത് സ്തനാര്‍ബുദം വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് കാരണം നിരവധി സ്ത്രീകളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ടില്‍ ഒരു സ്ത്രീ സ്തനാര്‍ബുദ രോഗിയായി മാറുമെന്ന് ഐക്യരാഷ്ട്ര സഭ പോലും പറയുന്നു. ലോകത്ത് ഈ രോഗം ബാധിച്ച സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വളരുമെന്നും ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ പോലെ തന്നെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ജാഗ്രതാ പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്തനാര്‍ബുദത്തെ ഭാഗികമായി ചെറുത്ത് തോല്‍പ്പിക്കാന്‍ സഹായിക്കുന്ന ഗവേഷണ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

സ്തനാര്‍ബുദത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് വൈകിയുള്ള രോഗ നിര്‍ണയം. ഇത്തരത്തില്‍ റിസ്‌കുള്ള രോഗികളെ നേരത്തേ തിരിച്ചറിയാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നതിന്, ഗവേഷകര്‍ കൃത്രിമ ബുദ്ധിക്ക് രൂപം നല്‍കിയെന്നാണ്‌ റിപ്പോര്‍ട്ട്.
MIT ഗവേഷകര്‍ ഭാവിയില്‍ സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടെങ്കില്‍ കണ്ടെത്താന്‍ സാധിക്കുന്ന രീതിയിലുളള മാമോഗ്രാമിനെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ മാമോഗ്രാമം രോഗിക്ക് വരും കാലയാളവില്‍ കാന്‍സര്‍ സാധ്യതയുണ്ടോയെന്നും കണ്ടെത്തും. സിസ്റ്റം 60,000 ല്‍ പരം രോഗികളുടെ സ്തനത്തിന്റെ ടിഷ്യൂവിലെ സൂക്ഷ്മ തല പാറ്റേണ്‍ പഠിച്ചിട്ടുണ്ട്. ഇതു ഉപയോഗിച്ചാണ് രോഗ സാധ്യത കണ്ടെത്തുക.

പുതിയ യന്ത്രം ക്യാന്‍സര്‍ വരാനുള്ള സാധ്യത 31 ശതമാനം കൃത്യമായി കണ്ടെത്തി. അതേ സമയം പരമ്പരാഗത മോഡലുകള്‍ ഉപയോഗിച്ച് 18 ശതമാനം മാത്രം ക്യാന്‍സര്‍ വരാനുള്ള സാധ്യത കൃത്യമായി അറിയാന്‍ സാധിക്കൂ. രോഗം വരാനുള്ള സാധ്യത കൂടുതലായി മനസിലാക്കുന്നത് ചികിത്സ നല്‍കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.