spot_img

വേനല്‍ മഴ: കൊതുകുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. മുന്‍ വര്‍ഷങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

മുന്‍കരുതല്‍ നടപടികള്‍

വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന പാത്രങ്ങള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, ചെടിച്ചട്ടികളുടെ അടിയില്‍ വെക്കുന്ന പാത്രങ്ങള്‍, വീടിന്റെ സണ്‍ഷെയ്ഡ്, മരപ്പൊത്തുകള്‍, കെട്ടിടനിര്‍മ്മാണ സൈറ്റുകള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കെട്ടി കിടക്കാനുള്ള സാഹചര്യം പൂര്‍ണമായും ഇല്ലാതാക്കണം.

ഇത്തരം ഇടങ്ങളില്‍ കൊതുകുകള്‍ മുട്ടയിടുകയും ഒരാഴ്ചക്കകം അവ പൂര്‍ണ്ണ വളര്‍ച്ച എത്തുകയും ചെയ്യും. അതിനാല്‍ ആഴ്ചയിലൊരു ദിവസം വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉള്ളിലും, പരിസരങ്ങളിലും കൊതുകുകള്‍ മുട്ടയിട്ടു പെരുകുവാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അവ ഇല്ലാതാക്കുവാനായി ഉറവിട നശീകരണം (ഡ്രൈ ഡേ) നടത്തണം.

പ്ലാന്റേഷനുകളിലും,കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലും, ജോലിയെടുക്കുന്ന തൊഴിലാളികള്‍ കൊതുക് കടിയേല്‍ക്കാതിരിക്കുവാനുള്ള വ്യക്തി സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. കൊതുകു കടി ഏല്‍ക്കാതിരിക്കുന്നതിനായി ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, കൊതുകിനെ അകറ്റുന്ന തരത്തിലുള്ള ലേപനങ്ങള്‍ പുരട്ടുക, പകല്‍ ഉറങ്ങുമ്പോഴും കൊതുകു വല ഉപയോഗിക്കുക തുടങ്ങിയ പ്രതിരോധ മാര്ഗങ്ങളും സ്വീകരിക്കുന്നതിലൂടെ ഡെങ്കിപ്പനി പകരുന്നത് ഒരു പരിധി വരെ തടയുവാന്‍ സാധിക്കും.

പനിയോ മറ്റു ലക്ഷണങ്ങളോ കണ്ടാല്‍ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.