സത്‌നാര്‍ബുദത്തിന് പാരമ്പര്യം വലിയ ഘടകമാണ്. പലരെയും പാരമ്പര്യത്തിന്റെ ഘടകം വലിയ തോതില്‍ ഭയപ്പെടുത്തുന്നു. അവര്‍ക്ക് സന്തോഷകരമായ വാര്‍ത്തയാണ് ഓസ്ട്രിയയില്‍ നിന്നും വരുന്നത്. അഞ്ചു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ ഓസ്ട്രിയയില്‍ പാരമ്പര്യം മൂലമുണ്ടാകുന്ന സത്‌നാര്‍ബുദം പ്രതിരോധിക്കുന്ന മരുന്ന് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെസോസോമാബാ മരുന്നാണ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്.
ഓസ്ട്രിയന്‍ ബ്രെസ്റ്റ് ആന്‍ഡ് കോളറിക് കാന്‍സര്‍ സ്റ്റഡി ഗ്രൂപ്പാണ് പഠനം നടത്തിയിരിക്കുന്നത്. 2,950 രോഗികളിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് എല്ലാം ജനിത പാരമ്പര്യത്തിന്റെ ഫലമായിട്ടാണ് സത്‌നാര്‍ബുദം ഉണ്ടായിരുന്നതെന്ന് ഓസ്ട്രിയന്‍ പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഡെസോസോമാബ് കാരണം വരാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിയന ജനറല്‍ ഹോസ്പിറ്റലിലെ പ്രൊഫസര്‍ ക്രിസ്ത്യന്‍ സിംഗര്‍ അറിയിച്ചു. ആരോഗ്യമുള്ള സ്ത്രീകളിലെ ജീനുകളില്‍ ഡെസോസോമാബ് എങ്ങനെ പ്രവര്‍ത്തിക്കുമെന്നും പാര്‍ശ്വ ഫലങ്ങള്‍ സൃഷ്ടിക്കുമോയെന്നതുമാണ് പഠന വിഷയം.
പാരമ്പര്യ ഘടകമുള്ള സ്ത്രീകളില്‍ ഓരോ വര്‍ഷവും 1.8 ശതമാനം സ്തനാര്‍ബുദ സാധ്യത വര്‍ധിക്കുകയാണ്. മാത്രമല്ല അവരുടെ ജീവിത കാലത്ത് 80 ശതമാനം സ്തനാര്‍ബുദ സാധ്യതയുണ്ട്. ഇവരില്‍ 50 ശതമാനം അണ്ഡാശയ ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഈ മരുന്നിലൂടെ ഈ സാധ്യതകളെ അതിജീവിക്കാമെന്നാണ് ശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.