spot_img

യുവത്വം നിലനിര്‍ത്താന്‍ ആവിക്കുളി ചികിത്സയെ പരിചയപ്പെടൂ…

വൈദ്യശാസ്ത്ര രംഗത്ത് വളരെയേറെ പ്രാധാന്യമുള്ള ആവിക്കുളി ചികിത്സയെ പരിചയപ്പെടാം. മരുന്ന് ആവിക്കുളി തിരുവന്തപുരം ജില്ലയിലെ കാണി ഗോത്ര വര്‍ഗ്ഗക്കാര്‍ തലമുറകളായി കൈമാറി വരുന്ന ചികിത്സാ രീതിയാണ്‌.  സോറിയാസിസ്, ചൊറി, പൊണ്ണത്തടി, ശ്വാസ തകരാറുകള്‍, അലര്‍ജി കൊണ്ടുണ്ടാകുന്ന തുമ്മല്‍, മൂക്ക് ചീറ്റല്‍, വാതം തുടങ്ങിയ രോഗാവസ്ഥകള്‍ക്ക് ഫലപ്രദമായ ചികിത്സയാണ് മരുന്ന് ആവിക്കുളി. അറുപതിലേറെ ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള ആവിക്കുളി ചികിത്സ പ്രകൃതിയിലേക്ക് മടങ്ങുക എന്ന സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

പ്രത്യേകം തയ്യാറാക്കുന്ന ഔഷധക്കൂട്ടുകളിലുള്ള മരുന്ന് സത്ത് ആവിയില്‍ ലയിപ്പിച്ച് രോഗി ഇരിക്കുന്ന അറയില്‍ നിറയുന്നു. ഉച്ഛാസ വായുവിലൂടെ ശ്വാസ കോശത്തിലെത്തുന്ന ഈ ഔഷധ മൂല്യമുള്ള ആവി രക്ത ശുദ്ധി വരുത്തും. അറയിലിരിക്കുന്ന വ്യക്തി ധാരാളമായി വിയര്‍ക്കുന്നത് ശരീരത്തിലെ ദുര്‍മേദസ്സുകളെ അകറ്റുന്നതിന്റെ സൂചനയാണ്. മരുന്ന് ആവി തട്ടുന്നതു മൂലം രോമ കൂപങ്ങള്‍ വികസിക്കുകയും ത്വക്കില്‍ അടിഞ്ഞു കൂടിയ കൊഴുപ്പും മറ്റും വിയര്‍പ്പില്‍ ലയിച്ച് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. നല്ലത് പോലെ വിയര്‍ത്ത ശേഷം, തേച്ച് കുളിക്കുമ്പോള്‍ ത്വക്കിന് പുറമെയുള്ള ജീവനില്ലാത്ത പാളികള്‍ ഉരിഞ്ഞ് പോകുന്നത് മൂലം ത്വക്ക് കൂടുതല്‍ മാര്‍ദ്ദവപ്പെടുകയും ജീവസുറ്റതായി അനുഭവപ്പെടുകയും ചെയ്യുന്നു.

രോഗാവസ്ഥക്കനുസരിച്ച് ആവിക്കുള്ള ഔഷധക്കൂട്ട് തയ്യാറാക്കും. അത് പോലെ മരുന്ന് ആവിക്കുളിക്കുള്ള എണ്ണവും തിട്ടപ്പെടുത്തിയിട്ടുണ്ട്. യുവത്വവും പ്രസരിപ്പും നിലനിര്‍ത്താന്‍ മരുന്ന് ആവിക്കുളി മാസത്തില്‍ ഒന്ന് വീതം  ചെയ്താല്‍ മതിയാവും എന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രോഗാവസ്ഥക്ക് അനുസരിച്ച് ദിനം പ്രതി ആവിക്കുളി ആവശ്യമായി വരുന്ന സാഹചര്യവുമുണ്ട് . ദേഹമാസകലം വിയര്‍ക്കുന്നത് കൊണ്ട് ആവിക്കുളിയുടെ പ്രയോജനം മാസങ്ങളോളം ത്വക്ക് സംരക്ഷണത്തിന് പ്രയോജനപ്പെടും. ഒരാള്‍ക്ക് 20 മിനുറ്റാണ് സമയം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.