spot_img

ലൈംഗിക സുഖം വര്‍ധിപ്പിക്കാന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമാകുന്നു

ലൈംഗിക സുഖം വര്‍ധിപ്പിക്കാന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാകുന്നു. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയാണ് ലൈംഗിക സുഖം വര്‍ധിപ്പിക്കാന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. ആല്‍ക്കഹോള്‍, കഞ്ചാവ്, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവയാണ് സാധാരണയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആളുകള്‍ ഉപയോഗിക്കുന്നത്.

യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടനിലാണ് ലൈംഗിക സുഖം വര്‍ധിപ്പിക്കാന്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുതല്‍. ദ ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകളിലാണിത്.

‘മയക്കുമരുന്ന് ഉപയോഗിച്ച് ലൈംഗികാനുഭവം വര്‍ദ്ധിപ്പിക്കുന്നതില്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരാണ് കൂടുതലും. പുരുഷന്‍മാരും സ്ത്രീകളും എല്ലാ തരം ലൈംഗിക താത്പര്യങ്ങള്‍ ഉള്ളവരിലും പഠനം നടത്തിയതായി ഗവേഷകര്‍ പറയുന്നു.

ഇത്തരത്തില്‍ ഉള്ളവര്‍ മദ്യം, കഞ്ചാവ്, എംഡിഎംഎ, കൊക്കെയ്ന്‍ എന്നിവ സാധാരണയായി ഉപയോഗിക്കുന്നത് ലഹരി മരുന്നുകളാണ്. ജി.എച്ച്.ബി / ജി.ബി.എല്‍, എംഡിഎംഎ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നവ. ഉദാഹരണത്തിന്, എംഡിഎംഎ വൈകാരികമായ പ്രതിഫലനങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കും. അതേ സമയം ജി.എച്ച്..ബി. / ജി.ബി.എല്‍ ലൈംഗികാഭിലാഷം വര്‍ധിപ്പിക്കുകയാണ് ചെയുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലാ തരം ലൈംഗിക ആഭിമുഖ്യമുള്ള ആളുകളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ലഹരി ഉപയോഗിക്കുന്നവരുമുണ്ട്.

മെത്താം ഫിറ്റമിന്‍, മെസ്‌പേഡ്‌റോണ്‍, ജിഎച്ച്ബി / ജി.ബി.എല്‍ എന്നിവ സാധാരണയായി ഉപയോഗിക്കുന്നത് സ്വവര്‍ഗാനുരാഗികളാണ്. ഇത് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ഗവേഷകരുടെ പക്ഷം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.