സ്കോട്ട്ലന്‍ഡിലെ ഒരു സ്ത്രീ വാര്‍ത്തകളിലെ മിന്നും താരമാണ്. ശരീരത്തില്‍ വേദനകള്‍ അനുഭവിക്കാത്ത സ്ത്രീയെന്ന നിലയിലാണ് ഇവര്‍ പ്രശസ്തി നേടിയിരിക്കുന്നത്. അജ്ഞാതമായ ജനിതക മ്യൂട്ടേഷനാണ് ഇതിന് നിദാനം.
ലോക്നെസ്സില് താമസിക്കുന്ന ജോ കാമറൂണാണ് ഈ അപൂര്‍വ വ്യക്തി. ഉത്കണ്ഠയോ ഭയമോ പോലും ഇവര്‍ ചെറിയ അളവില്‍ മാത്രമാണ് അനുഭവിക്കുന്നതെന്നും പറയപ്പെടുന്നു. 71 കാരിയായ ജോ പറയുന്നത് പലപ്പോഴും മുറിവുകള്‍ ഉണ്ടാകുന്നത് താന്‍ അറിയുന്നില്ല. അത് അതിവേഗം സുഖപ്പെടുന്നുണ്ട് മാത്രമല്ല ശരീരത്തില്‍ പൊള്ളലേറ്റാല്‍ മാസം വെന്ത് ഗന്ധം വരുമ്പോള്‍ മാത്രമാണ് അറിയുന്നത്.
ഉത്കണ്ഠയും ഭയവും കുറവായത് കൊണ്ട് അതിവേഗം മുറിവുകള്‍ സുഖപ്പെടുമെന്നാണ് ഗവേഷകരുടെ പക്ഷം. ട്രാഫിക് അപകടങ്ങള്‍ പോലും ജോയില്‍ ഭീതിയുള്ളവാക്കുന്നില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വൃദ്ധയായ ജോയ്ക്ക് ജീവിത കാലം മുഴുവനും ഓര്‍മ്മക്കുറവുണ്ടായിരുന്നു. വാക്കുകളും താക്കോലും ജോ അടിക്കടി മറന്നു പോകുന്നുണ്ട്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ വേദനയില്ലാത്തത് നോര്മലയായ സംഭവമായിട്ടാണ് ജോ കരുതിയത്. പിന്നീടാണ് തനിക്ക് മാത്രമാണ് ഇത്തരം അവസ്ഥയുള്ളതെന്ന് തിരിച്ചറിയുന്നത്.
തന്റെ ജനിതക ശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ കഷ്ടപ്പാടുകളുള്ള മറ്റ് ആളുകളെ സഹായിക്കാന്‍ കഴിയുമായിരിക്കുമെന്ന് ജോ പറയുന്നു.
65 വയസ്സുള്ളപ്പോഴാണ് ഈ അവസ്ഥ ജോ തിരിച്ചറിയുന്നത്. ഇടുപ്പില്‍ പ്രത്യേക തരം സന്ധിവാതം ജോയക്ക് 65 -ാം വയസില്‍ വന്നു. കടുത്ത വേദനയുള്ളവാക്കുന്ന ആരോഗ്യ പ്രശ്നമാണിത്. പക്ഷേ ജോയ്ക്ക് വേദന അനുഭവപ്പെട്ടില്ല. റൈജോമോര് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം സാധാരണ രോഗികള്‍ കടുത്ത വേദന അനുഭപ്പെടുന്നതായി അറിയിക്കുന്ന സാഹചര്യം ജോ കൂളായി നേരിട്ടു.
അനസ്തേഷ്യ വിദഗ്ധനായ ഡോ. ദേവജ്ജിത് ശ്രീവാസ്തവയാണ് ഇത് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജോയെ പ്രത്യേക നിരീക്ഷണത്തിന് വിധേയാക്കി. രണ്ട് മ്യൂട്ടേഷനുകളാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് സഹായകരമാകുന്ന വിധത്തില്‍ ഉപയോഗിക്കുന്നതായിട്ടുള്ള പഠനം പുരോഗമിക്കുകയാണ്.
ബ്രിട്ടീഷ് ജേണല്‍ ഓഫ് അനസ്തേഷ്യയയിലും ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.