spot_img

ഈ ഡോക്ടർസ് ഡേയിൽ ലോക ആരോഗ്യത്തെ കുറിച്ച് പറയാനുള്ളത് ഇതാണ്

പ്രിയപ്പെട്ട എല്ലാവർക്കും- ജൂലൈ 1 ഡോക്ടർമാരുടെ ദിനമായി ആചരിക്കുന്നു
എന്നാൽ ഏത് ദിവസവും ലോകാരോഗ്യ ദിനം കൂടിയാണ് എന്നതാണ് യാഥാർഥ്യം – വർഷത്തിൽ ഒരു ദിവസം മാത്രം ആരോഗ്യത്തെപ്പറ്റി സംസാരിക്കുന്നതിൽ ഒരു കഴമ്പുമില്ല.
പകർച്ച വ്യാധികൾ പോലും കൊടികുത്തി വാഴുമ്പോൾ, ലോകത്തിലെങ്ങും പൊണ്ണത്തടി കൂടി ഒരു പകർച്ചവ്യാധിയുടെ പോലെ വ്യാപിക്കുകയാണ്
അതിന്റെ വേഗത കുറയ്ക്കുന്നതിനുള്ള അടിയന്തിര സന്ദേശമാണിത്
ഓർക്കുക – വിനോദത്തിനായി തിന്നുകയും തമാശക്കായി അല്ലെങ്കിൽ ആഘോഷത്തിനായി ഭക്ഷിക്കുകയും ചെയ്യുന്ന ഒരേയൊരു മൃഗം മനുഷ്യനാണ്!
എന്നാൽ 98% ആളുകൾക്കും സമീകൃതാഹാരം എന്താണെന്ന് പോലും അറിയില്ല!
ഉരുളക്കിഴങ്ങിനെ പോലുള്ള കിഴങ്ങുകളെ ഇന്ത്യയിൽ (vegetable) പച്ചക്കറിയായി കണക്കാക്കുന്നു!!
ആരോഗ്യ സംരക്ഷണത്തിനായി സസ്യാഹാരം എന്ന സന്ദേശം മാത്രം എല്ലാ ആർഭാടങ്ങളോടും കൂടി ശുപാർശ ചെയ്യുന്നു!
നാം അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മുടെ ശരീരത്തിലെ ഇന്ധന ടാങ്കിലെ (ആമാശയം) കാർബോഹൈഡ്രേറ്റിനെ(അന്നജം) നമ്മുടെ ഇന്ധനമായി കണക്കാക്കുക എന്നതാണ്. നിങ്ങൾക്ക് അരി/ഗോതമ്പ്/ഓട്സ്/മില്ലറ്റ്/ചോളം/ഉരുളക്കിഴങ്ങ്/ചേന/ചേമ്പ്/കാച്ചിൽ/പച്ചക്കായ/ചക്ക എന്നിവയിൽ നിന്ന് ഏതെങ്കിലും ഒരു കാർബോഹൈഡ്രേറ്റ് തിരഞ്ഞെടുക്കാം- അവയൊന്നും യഥാർത്ഥത്തിൽ മറ്റൊന്നിനേക്കാൾ മികച്ചതല്ല. അവയിൽ ഏതെങ്കിലും ഒന്ന് നമ്മൾ എത്രമാത്രം, എന്തിന്റെ കൂടെ, കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിൽ അവ നല്ലതോ ചീത്തയോ ആവാം.
കൂടുതൽ നാരുണ്ട് എന്ന വളരെയധികം പ്രചാരത്തിലുള്ള അവകാശ വാദങ്ങൾ കേട്ട് കാർബോഹൈഡ്രേറ്റിന്റെ ഉറവിടം മാറ്റരുത്. എന്തായാലും, നാരുകൾ പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നും തന്നെ വരണം. എന്നാൽ നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ അളവ് നിങ്ങളുടെ ശാരീരിക ഉപയോഗവുമായി പൊരുത്തപ്പെടുത്താൻ കൂടുതൽ ശ്രദ്ധാലുവായിരിക്കുക, അത് കൊണ്ട് തന്നെ ഓരോ ദിവസവും അതിന്റെ ആവശ്യം ഓരോ വ്യക്തികൾക്കിടയിലും വ്യത്യാസപ്പെടുന്നു.
നിങ്ങൾക്കു ശരീരഭാരം കൂടുകയാണെങ്കിൽ, അല്ലെങ്കിൽ ഇതിനകം അമിതഭാരമുള്ളവരോ ആണെങ്കിൽ, നിങ്ങൾ ആവശ്യത്തിനേക്കാൾ അധികം കാർബോഹൈഡ്രേറ്റ് കഴിച്ചു അധികമുള്ളതു ശരീരത്തിൽ കൊഴുപ്പായി സംഭരിച്ചിരിക്കുന്നു എന്ന് മനസിലാക്കണം. നിങ്ങൾ കാർബോഹൈഡ്രേറ്റ് ഒഴിവാക്കി ആ ഇടം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുമ്പോൾ ഊർജത്തിനായി ആ സംഭരിച്ച കൊഴുപ്പ് ശരീരത്തിനു ഉപയോഗിക്കാനും കഴിയും – എന്നാൽ അശാസ്ത്രീയമായ കീറ്റോ ഡയറ്റിൽ ശുപാർശ ചെയ്യുന്നതുപോലെ കൊഴുപ്പും പ്രോട്ടീനും കൊണ്ട് മാത്രം ആ ഇടം നിറയ്ക്കരുത്.
കാർബോഹൈഡ്രേറ്റിന്റെ അളവിനെ സംബന്ധിച്ച് ഒരിക്കലും മറ്റൊരാളുമായോ നിങ്ങളുടെ മുൻ ഉപഭോഗ നിലവാരവുമായോ താരതമ്യം ചെയ്യരുത്.
ഏത് രൂപത്തിലും അധിക കാർബോഹൈഡ്രേറ്റ് ശരീരത്തിന് യഥാർത്ഥ വിഷമാണ്, പൊതുവെ മനുഷ്യരെ സംബന്ധിച്ചിടത്തോളം, പച്ചക്കറികളിലും പഴങ്ങളിലും ഉള്ള കീടനാശിനികൾ അധിക കാർബോഹൈഡ്രേറ്റുകളെപ്പോലെ അത്ര വിഷമല്ല.
ഇതെല്ലം കാരണം, സമീകൃതാഹാരത്തെക്കുറിച്ചും അതിന്റെ ഘടകങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് വിവേകമുള്ള ആളുകൾ ചെയ്യേണ്ടത്;
പച്ചക്കറികൾ എന്താണെന്നും ഓരോ തവണയും അവ എത്ര കഴിക്കണം എന്നും ഓരോ നേരവും കഴിക്കുമ്പോൾ vegetables ആവണം ഏറ്റവും കൂടുതലായി വയറിൽ എത്തേണ്ടതെന്നും അവരോട് പറഞ്ഞു മനസിലാക്കണം. നാം പച്ചക്കറികൾ ഒഴിവാക്കുമ്പോൾ, സ്വാഭാവികമായും ആ ഇടം അധിക കാർബോഹൈഡ്രേറ്റ് കൊണ്ട് നിറയ്ക്കുന്നു, ഇത് പച്ചക്കറികളിലെ കീടനാശിനികളേക്കാൾ വിഷമാണ്.

ഉയർന്ന അളവിൽ നാരുള്ള പച്ചക്കറികൾ ഒഴിവാക്കുന്നതിലൂടെ, ഒരു വശത്ത് പച്ചക്കറികളുടെ ഗുണങ്ങൾ നമുക്ക് നഷ്ടമാകും, മറുവശത്ത്, അധിക കാർബോഹൈഡ്രേറ്റ് ഉപയോഗിച്ച് ആ ഇടം നിറയ്ക്കുന്നത്തിനും ഇടയാവുന്നു. ഏത് രൂപത്തിലും അധികമായ കാർബോഹൈഡ്രേറ്റ് (പഞ്ചസാര ഉൾപ്പെടെ) ഒന്നിലധികം അരികുകളുള്ള മൂർച്ചയുള്ള ആയുധമാണ്, ഇത് സാവധാനത്തിലും നിശബ്ദമായും മുഴുവൻ ശരീരത്തെയും നേരിട്ടോ അല്ലാതെയോ നശിപ്പിക്കുന്നു.
രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ, പഞ്ചസാര, ഫാറ്റി ലിവർ എന്നിവയ്ക്കും ഉയർന്ന രക്തസമ്മർദ്ദത്തിനും ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളാണ് ‘അധിക കാർബോഹൈഡ്രേറ്റും കുറഞ്ഞ പച്ചക്കറികളുടെയും ഒന്നിച്ചു ചേരൽ’.
ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കരുത്, കാർബോഹൈഡ്രേറ്റ് ആണ് കുറയ്ക്കേണ്ടത്.

കാർബോഹൈഡ്രേറ്റിന്റെ ഉറവിടത്തെ ആശ്രയിച്ച് ശരിയായ തരത്തിലുള്ള പ്രോട്ടീൻ സ്രോതസ് (പ്രോട്ടീൻ പൊടികളും ആരോഗ്യ പാനീയങ്ങളും അല്ല) തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക, പഴങ്ങളും ആവശ്യത്തിന് വെള്ളവും പതിവായി കഴിക്കുന്നത് സമീകൃതാഹാരം ആയി മാറുന്നു- അത് മാത്രമാണ് നമ്മുടെ ഇന്ധന ടാങ്കിലെ ശരിയായ ഇന്ധനം.

തയ്യാറാക്കിയത്

ഡോ.പി.കെ.ശശിധരൻ (പി.കെ.എസ്.)

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.