കേൾവിക്കുറവ് അല്ലെങ്കിൽ ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും .നമ്മുടെ ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്ന് ദുർബലമായാൽ അത് നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കും . അത്തരമൊരു സാഹചര്യത്തിൽ, ചെവികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ആളുകൾ ചെവി പരിചരണത്തിന്റെ ആവശ്യകത മറക്കുകയും ഇതു കാരണം അവരു ടെ കേൾവിയെ ബാധിക്കുകയും ചെയ്യുന്നു . ശ്രവണശേഷിയെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളും ശീലങ്ങളും എന്തൊക്കെയാണെന്ന്നോക്കാം..
വ്യായാമത്തിന്റെ അഭാവം
ഹെഡ്ഫോൺ ഉപയോഗം
പുകവലി
ചെവി നനവോടെ വയ്ക്കുന്നത്
അമിതമായ മദ്യപാനം
ചെവി പരിചരണത്തിന്റെ കാര്യം നമ്മൾ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത് . അതു കൊണ്ട് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത ഉണ്ടാവുന്നുണ്ടെങ്കിൽ നിസ്സാരമായി വെക്കാതെ എത്രയും പെട്ടന്നുതന്നെ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത് . ഇത്കൂടാതെ വർഷത്തിൽ ഒരു തവണയെങ്കിലും ശ്രവണ പരിശോധന നടത്തുന്നതും നല്ലതാണ് .