spot_img

ഭക്ഷ്യവിഷബാധയെ സൂക്ഷിക്കുക, ലക്ഷണങ്ങളും മുൻകരുതലും ഇവയൊക്കെയാണ്

എന്താണ് ഭക്ഷ്യ വിഷബാധ?

മലിനമായതോ പഴകിയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്ര ശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.

ഇവയൊക്കെയാണ്  ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ

വയറ്റിലുള്ള അസ്വസ്ഥതകളാണ് (വയറു വേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി) പ്രധാന ലക്ഷണങ്ങൾ എങ്കിലും , ഇവയിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല. വളരെ ലഘുവായ ലക്ഷണങ്ങൾ മുതൽ മരണകാരണം വരെയാകാം ഭക്ഷ്യവിഷബാധയുടെ പരിണിത ഫലം.

ഭക്ഷ്യവിഷബാധ വരാതിരിക്കാൻ ഇവയൊക്കെ ശ്രദ്ധിക്കണം.

  • വൃത്തി

 വൃത്തിയുള്ള കൈകൾ, വൃത്തിയു ള്ള പ്രതലങ്ങളും പരിസരവും , വൃത്തിയുള്ള ഭക്ഷണവും മൂന്നും പ്രധാനമാണ് . ഹോട്ടലുകളുടെ അടുക്കള  ഉപഭോക്താക്കളെ കാണിക്കുവാൻ പറ്റുന്ന രീതിയിൽ വൃത്തിയാക്കിയിരിക്കണം. ഭക്ഷ്യവസ്തു ക്കൾ കൈകാര്യം ചെയ്യുന്നവരുടെ വ്യക്തിശുചിത്വം പ്രധാനമാണ്

  • അതുപോലെതന്നെ പ്രധാനമാണ് കൈ കഴു കൽ ,കൈ നഖങ്ങൾ വെട്ടി, വൃത്തിയാക്കി വെക്കൽ,ഭക്ഷണം പാകം ചെയ്യുമ്പോൾ വൃത്തിയുള്ള വസ്ത്രം ധരിക്കുക
  • പാകം ചെയ്യുമ്പോൾ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുബൊഴും  പുകവലിക്കരുത്
  • അസുഖങ്ങൾ ഉള്ളപ്പോൾ (ജലദോഷം, ചുമ, വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയിഡ് ) ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുക.
  • കയ്യിൽ വ്രണങ്ങളുണ്ടെങ്കിൽ നന്നായി ബാൻഡേജ് ചെയ്യുക/ ഗ്ലൗസ് ഉപയോഗിക്കുക

ഈ കാര്യങ്ങളൊക്കെ ഭക്ഷണം പാകം ചെയ്യുന്നവരും കഴിക്കുന്നവരും ശ്രദ്ധിച്ചാൽ ഭക്ഷ്യവിഷബാധ വരാതെ ആരോഗ്യപരമായി ജീവിക്കാനാകും

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.