കൈയും കാലും അമിതമായി വിയർക്കുന്ന അവസ്ഥയെ ഹൈപ്പർ ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. തൈറോയിഡ് പോലെയുള്ള ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾകൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്. എന്താണ് ഇതിന്റെ കാരണമെന്ന് കണ്ടെത്താൻ ഒരു ഡോക്ടറുടെ സേവനം തേടിയ ശേഷം നിർദേശങ്ങളനുസരിച്ച് പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
ഇതിന് പ്രധാനമായും മൂന്ന് ചികിൽസാരീതികളാണ് പിന്തുടരുന്നത്.
1. പുറമേ പുരട്ടുന്ന ലേപനങ്ങൾ
2. അയന്റോ ഫോറീസസ് (iontophoresis)
3. ബോട്ടോക്സ് ഇൻജക്ഷൻ (Botox injection)
കൈയും കാലും അമിതമായി വിയർക്കുന്നത് ഫംഗൽ ഇൻഫെക്ഷനും ബാക്ടീരിയൽ ഇൻഫെക്ഷനും ഉണ്ടാകാ നുള്ള സാധ്യത കൂട്ടും . കൈകാലുകൾ വൃത്തിയായി കഴുകിയ ശേഷം വിരലുകൾക്കിടയിലുള്ള ഭാഗം വൃത്തിയുള്ള തുണി കൊണ്ട് ഒപ്പി ജലാംശം പൂർണ്ണമായും ഇല്ലാതാക്കണം . അടുക്കള ജോലികൾ ചെയ്യുമ്പോഴും പാത്രങ്ങൾ കഴുകുമ്പോഴും കോട്ടൺ ലൈനറുള്ള ഗ്ലൗസുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം . യൂറിയ ചേർന്ന മോയ്സചറൈസർ ഉപയോഗിക്കുന്നതും ഗുണം ചെയ്യും .