spot_img

കൊളസ്ട്രോൾ നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

ഓട്സ്

പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഇൻസുലിന്‍ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു . ഒപ്പംആരോഗ്യകരമായ ശരിരഭാരം നിലനിർത്താനും ഇത് സഹായിക്കും. കൊളസ്ട്രോൾ വളരെയധികം കൂടുതലുള്ളവരിൽ ഓട്സിലെ ബീറ്റാ ഗ്ലൂക്കൻ ഏറെ ഗുണം ചെ യ്യും . ഇത് ശരീരത്തിലെ അധികമുള്ള ലിപ്പിഡുകളെ നീക്കാൻ സഹായിക്കും.

മുഴു ധാന്യങ്ങൾ

നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഒപ്പം ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും . പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ്, ഒലിവ് ഓയിൽ, അവക്കാഡോ , സാല്‍മൺ എന്നിവയും രക്തത്തിലെ ലിപ്പിഡിന്റെ അളവ് മെച്ചപ്പെടുത്തും .

തണ്ണി മത്തൻ

ഹൃദയാരോഗ്യത്തിന് മികച്ച ഫലമാണിത്. തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ എന്ന കരോട്ടിനോയ്ഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്താനും ചീത്ത കൊളസ്ട്രോ ൾ (LDL) കുറയ്ക്കാനും തണ്ണി മത്തന് കഴിയും . ഈ വേനൽക്കാലത്ത് പ്രഭാതഭക്ഷണമായോ ലഘുഭക്ഷണമായോ ഒക്കെ തണ്ണി മത്തൻ ഉൾപ്പെടുത്താം .

പ്രോസസ് ചെയ്ത ഭക്ഷണത്തോട് നോ പറയാം

ബേക്ക് ചെയ്ത ഭക്ഷണങ്ങൾ, കുക്കീസ്, കാൻഡികൾ, ഇൻസ്റ്റന്റ് ന്യൂഡിൽസ് ഇവയിലെല്ലാം പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ കൃത്രിമ മധുരങ്ങളും ഇവയിലുണ്ട്. ഇത് ഹൃദയത്തിന്റെ ആരോ ഗ്യം തകരാറിലാക്കും. ∙

ബെറിപ്പഴങ്ങൾ

ബ്ലൂബെറി , കാൻബെറി , സ്ട്രോബെറി തുടങ്ങിയ ബെറി പ്പങ്ങൾ എല്ലാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തും . ദിവസവും ഒരു പിടി ബെറി പ്പഴങ്ങൾ കഴിക്കുന്നത് കൊളസ്ട്രോ ൾ കുറയ്ക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയവയാണ് ഈ പഴങ്ങൾ. ബെറി പ്പഴങ്ങളിലെ ആന്റി ഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദത്തെ പ്രതി രോധിക്കുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.