ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണവിഭവമെന്ന നിലയില്‍ പ്രഭാത ഭക്ഷണത്തിന് പ്രാധാന്യമേറെ യാണ്. പ്രമേഹമുള്ളവര്‍ക്കാകട്ടെ രക്തത്തിലെ പഞ്ചസാരയുടെ തോത് സന്തുലിതമായി നിലനിര്‍ത്തേണ്ടതി ന് പ്രഭാതഭക്ഷണം ഒഴിച്ചു കൂടാനാവാത്തതാണ് . എന്നാല്‍ പ്രമേഹ രോഗികളുടെ പ്രഭാത ഭക്ഷണം എന്താണ് എന്ന് നോക്കാം .
ഫൈബറും കോംപ്ലസ് കാര്‍ബോ ഹൈഡ്രേറ്റും പ്രോട്ടീനും നല്ല കൊഴുപ്പും പച്ചക്കറികളും എല്ലാം ചേരുന്നതാണ് പ്രമേഹ രോഗികള്‍ക്ക് പറ്റിയ പ്രഭാത ഭ ക്ഷണം . പരിപ്പ്, നട്സ്, പാല്‍ ഉത്പന്നങ്ങള്‍, സോയ്, ഫ്ളാക്സ്, മത്തങ്ങ പോലുള്ള വിത്തുകള്‍, മു ട്ട, ചിക്കന്‍, മീന്‍ തുടങ്ങിയ പ്രോട്ടീന്‍ സമ്പന്ന വിഭവങ്ങള്‍ പ്രമേഹ നിയന്ത്രണത്തെ സഹായിക്കും. പ്രോട്ടീന്‍ ഭക്ഷണം കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിനും വയര്‍നിറഞ്ഞ പ്രതീതി ഉണ്ടാ ക്കാനും നല്ലതാണ്. ഇവ ദഹിക്കുന്നതിന് ഇന്‍സുലിന്‍ ആവശ്യമില്ല എന്നതും ഇവ പ്രമേഹ രോഗികള്‍ക്ക് പറ്റിയ തിരഞ്ഞെടുപ്പാകുന്നു .