വേനല്‍ച്ചൂടിനെ മറികടക്കാന്‍ വെള്ളം അനിവാര്യമണെങ്കിലും ചില പാനീയങ്ങള്‍ ഒഴിവാക്കേണ്ടതായുമുണ്ട്. സോഡ അടങ്ങിയ ശീതള പാനീയങ്ങളാണ് അതില്‍ പ്രധാനം. കൃത്രിമ ശീതളപാനീയത്തിൽ ആവശ്യത്തിനുള്ള ഒരു പോഷകവുമില്ല. ഇവയിലുള്ള അമിത മധുരവും ഊര്‍ജവും പൊണ്ണത്തടിക്ക് കാരണമാവുകയും ചെയ്യുന്നു. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂടാനും കുറയാനും കാരണമാകുന്നതിനാല്‍ ഇത്തരം പാനീയങ്ങള്‍ കൂടുതല്‍ ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും.
ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കുന്നതാണ് വേനല്‍ക്കാലത്ത് നല്ലത്. ഉപ്പ് ചേർത്ത പാനീയങ്ങളുടെ അമിത ഉപയോഗവും ദോഷം ചെയ്യും. മദ്യവും മറ്റു ലഹരി പദാർഥങ്ങളും ഒഴിവാക്കേണ്ടവയാണ്. കൂടാതെ, കുപ്പിവെള്ളം പരമാവധി ഒഴിവാക്കി ശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അധികം ചൂടോ തണുപ്പോ ഇല്ലാത്ത വെള്ളം കുടിക്കുന്നതാണ് ഗുണകരം.