- പ്രതിദിനം 2 ലീറ്ററെങ്കിലും മൂത്രമൊഴിക്കുന്ന തരത്തിൽ വെള്ളം കുടിക്കുന്നതിന്റെ അളവു കൂട്ടുക.
- മൂത്രത്തിൽ അണുബാധ വരാതെ നോക്കുക.
- മൂത്രത്തിന് ഇളം നിറമായിരിക്കണം.
- ഇടയ്ക്കിടയ്ക്ക് വൃക്കയിൽ കല്ലുണ്ടാകുന്നുണ്ടെങ്കിൽ വിദഗ്ധ പരിശോധന നടത്തണം. മറ്റെന്തെങ്കിലും അസുഖങ്ങൾ മൂലം മൂത്രാശയത്തിൽ മൂത്രം കെട്ടിനിൽക്കുന്ന സാഹചര്യവും കല്ലിനു കാരണമാകും.
- കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ കുറയ്ക്കണം.
- തീരദേശ മേഖലയിലെ ചിലരിൽ കാത്സ്യത്തിന്റെ അളവു കൂടുതലുള്ള ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ ധാരാളം കഴിക്കുന്നതു മൂലം കല്ല് ഉണ്ടാകുന്നതു കൂടുതലായി കണ്ടു വരുന്നുണ്ട്.
- അനിയന്ത്രിതമായ പ്രമേഹമുള്ളവർക്കു മൂത്രത്തിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരക്കാർ പ്രമേയം നിയന്ത്രിക്കണം.