പകൽ സമയങ്ങളിൽ വളരെയധികം ഉറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഒരു ചെറിയ നിദ്ര എടുക്കുക. എന്നാൽ ഓർക്കേണ്ട ഒരു കാര്യമുണ്ട്. വളരെയധികം ഉറക്കം ആരോഗ്യത്തിന് നല്ലതല്ല. 15-30 മിനിറ്റ് ദൈർഘ്യമുള്ള ചെറു നിദ്രകൾ മാത്രം സ്വീകരിക്കുക.ദഹന പ്രശ്നങ്ങൾ പലപ്പോഴും ഉറക്കവും അലസതയും ഉണ്ടാക്കും. നല്ല ദഹനത്തിനായി ഇഞ്ചി, കുരുമുളക് തുടങ്ങിയ നിരവധി പ്രകൃതിദത്ത ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വ്യായാമത്തിന്റെ അഭാവം പലപ്പോഴും അലസതയ്ക്കും ക്ഷീണത്തിനുമൊക്കെ കാരണമായേക്കാം. ഏതെങ്കിലും ലളിതമായ വ്യായാമങ്ങൾ പതിവായി ചെയ്താൽ, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമുള്ള ഓക്സിജൻ വിതരണം മികച്ചതാക്കി മാറ്റാൻ കഴിയും. ഇത് പുതുമയുള്ളതും പുനരുജ്ജീവിപ്പിക്കുന്നതുമാക്കി മാറ്റാൻ സഹായിക്കുന്നു.ശുദ്ധവായു പ്രവേശിക്കാൻ പാകത്തിൽ മുറി വായു സഞ്ചാരമുള്ളതാണെന്ന് ഉറപ്പാക്കുക. ഇത് മനോനിലയിൽ മാറ്റങ്ങളുണ്ടാക്കാൻ സഹായിക്കും. കഴിവതും ഇരുണ്ട മുറിയിൽ ചെലവഴിക്കുന്നത് ഒഴിവാക്കുക.പ്രാണായാമം പോലുള്ള ചില ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക. കൂടാതെ, യോഗയും ശീലിക്കാം. ഇവ ഉന്മേഷത്തോടെ തുടരാൻ സഹായിക്കുന്നു.പുകവലിയും മദ്യപാനവും ഒഴിവാക്കുക.
പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ശീലമാക്കി ശരീരം നന്നായി പരിപോഷിപ്പിക്കുകയും ആവശ്യമായ ജലാംശം നിലനിർത്തുകയും ചെയ്യുക.നല്ലൊരു രാത്രി ഉറക്കത്തിന് ശേഷവും പകൽ സമയങ്ങളിൽ ഉറക്കം തൂങ്ങുന്നതിന് പിന്നിൽ ശാരീരിക വ്യതിയാനങ്ങൾ മുതല്‍ മാനസിക സമ്മർദ്ദം വരെയുള്ള കാരണങ്ങൾ ആകാം. അല്പമൊന്ന് ശ്രദ്ധിച്ചാൽ ഇത് എളുപ്പത്തിൽ പരിഹരിക്കാനാവും.