spot_img

കുട്ടികളിലെ അമിതവണ്ണം എങ്ങനെ നിയന്ത്രിക്കാം?

ഇന്നത്തെ കാലത്ത് ധാരാളം കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. പൊണ്ണത്തടി മൂലമുണ്ടാകുന്ന രോഗങ്ങൾ കുട്ടികളിൽ കുറവാണെങ്കിലും ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പടെ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴി വെക്കും. .മേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളൊക്കെ പൊണ്ണത്തടി മൂലം ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ കുട്ടികളിലെ പൊണ്ണത്തടി പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ തങ്ങളുടെ കുഞ്ഞിനെ അമിതവണ്ണത്തിൽ നിന്ന് തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനുള്ള ചില നുറുങ്ങുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.പോഷകസമൃദ്ധമായ ഭക്ഷണവും ലഘുഭക്ഷണവും നൽകുക

2.പതിവായി വ്യായാമം ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക

സ്‌ക്രീനുകൾക്ക് മുന്നിൽ കുട്ടികൾ ചെലവഴിക്കുന്ന സമയം പ്രതിദിനം പരമാവധി ഒരു മണിക്കൂറായി പരിമിതപ്പെടുത്തുക ഇത് കുട്ടികളെ പുറത്ത് പോയി ശരീരമനങ്ങി കളിക്കാനും അമിത ഭാരം കുറയ്ക്കാനും പ്രേരിപ്പിക്കും

3.ചെറിയ അളവിൽ പല നേരങ്ങളിലായി ഭക്ഷണം നൽകാം

4.ടിവി കാണുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക

കുട്ടികളെ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശീലിപ്പിക്കാൻ തുടങ്ങുന്നതിനു മുമ്പ് ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ രക്ഷിതാക്കളും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. കാരണം രക്ഷിതാക്കൾ സ്വയം ചെയ്യാൻ ആഗ്രഹിക്കാത്ത എന്തെങ്കിലും കുട്ടി ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.