നമ്മെല്ലാവരും ഇയര്‍ ഫോണ്‍ ഉപയോഗിക്കുനവരല്ലേ.. ഇയർഫോണുകൾ ഉപയോഗിക്കുമ്പോൾ ഉചിതമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്.മണിക്കൂറോളം ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഇയര്‍ ഫോണില്‍ പാട്ടു കേള്‍ക്കുമ്പോള്‍ 10 മിനുട്ട് നേരം പാട്ട് കേട്ടതിന് ശേഷം അഞ്ച് മിനിട്ടെങ്കിലും ചെവിയ്ക്ക് വിശ്രമം നൽകുക. ഉച്ചത്തിൽ പാട്ട് കേൾക്കുന്നത് കേൾവിശക്തി നഷ്ടപ്പെടാൻ ഇടയാക്കും
90 ഡെസിബെൽ (ഡിബി) അല്ലെങ്കിൽ 100 ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാന്.അതുപോലെതന്നെ ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലിൽ ഉയർന്ന താപനിലയും ഈർപ്പവും ഉള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും കാരണമാകുകയും ചെയ്യും .