spot_img

വയർ ചാടുന്നതിന് പിന്നിലെ കാരണങ്ങള്‍

ഒരു വ്യക്തിക്ക് വായുകോപം മൂലം വയർ വീർക്കുകയും, വയർ നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്തേക്കാം. മലബന്ധം മൂലവും വയർ വീർത്ത് വരാം. കൂടാതെ ശരിയായ മലവിസർജ്ജനത്തിന്റെ അഭാവം അസ്വസ്ഥതയ്ക്കും ചിലപ്പോൾ വേദനയ്ക്കും കാരണവുംമായെക്കാം. വായുകോപം മൂലമാണോ വയർ വീർക്കുന്നത് എന്ന് ഉറപ്പാക്കാൻ, അതിന്റെ ലക്ഷണങ്ങളെ എന്തൊക്കെയാണെന്ന് നോക്കാം.

  • ഗ്യാസ്
  • അസ്വസ്ഥത
  • വയറുവേദന
  • നെഞ്ചെരിച്ചിൽ
  • ഓക്കാനം
  • ഛർദ്ദി
  • മലത്തിൽ രക്തം

വയറിലെ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് സംഭവിക്കുന്നതല്ല, അതുകൊണ്ട് തന്നെ അത് ഒഴിവാക്കാൻ പ്രയാസവുമാണ്. പ്രധാനമായും, വയറിലെ കൊഴുപ്പ് ഹൃദ്രോഗം, ഇൻസുലിൻ പ്രതിരോധം, പ്രമേഹം, ഫാറ്റി ലിവർ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. വയറിലെ കൊഴുപ്പ് എത്രത്തോളം അവഗണിക്കപ്പെടുന്നുവോ അത്രയധികം കഠിനമാകും അത് ഇല്ലായ്മ ചെയ്യുന്നതിനും.ഇത് മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യത ലഘൂകരിക്കുന്നതിന്, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവ കഴിക്കുന്നത് പോലുള്ള ലളിതമായ ജീവിതശൈലി മാറ്റങ്ങൾ വരുത്താൻ വിദഗ്ധർ ശുപാർശ ചെയ്യുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.