spot_img

ക്യാന്‍സര്‍ തിരിച്ചറിയാന്‍ ഇനി ബയോപ്‌സി വേണ്ട, നേത്ര പരിശോധന മതി

ക്യാന്‍സര്‍ കണ്ടെത്തുന്നതിനായി ഓട്ടോമേറ്റഡ്, നോണ്‍ ഇന്‍വേസിവ് ടെക്‌നിക് ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇതിലൂടെ ബയോപ്‌സിയുടെ ആവശ്യം വലിയ തോതില്‍ കുറയ്ക്കും. പല രോഗികളിലും ക്യാന്‍സര്‍ കണ്ടെത്തുന്നത് വൈകിയാണ്. ഇതിനെ മറികടക്കാന്‍ പുതിയ ചികിത്സാ രീതിയിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

ദി ഓക്കുലര്‍ സര്‍ഫേസ് എന്ന ജേണലില്‍ നൂതന സാങ്കേതിക വിദ്യ ഗവേഷകര്‍ പ്രസിദ്ധീകരിച്ചു. സ്റ്റേറ്റ് ഓഫ് ആര്‍ട് കമ്പ്യൂട്ടിംഗും കൃത്രിമ ഇന്റലിജന്‍സ് ഓപ്പറേഷനും ചേര്‍ന്ന് രൂപീകരിച്ച നൂതന ഇമേജിങ് മൈക്രോസ്‌കോപ്പിലൂടെയാണ് ക്യാന്‍സര്‍ കണ്ടെത്തുന്നത്. ഇതിന് നേത്ര പരിശോധന മതിയാകും.

ലളിതമായ സ്‌കാനിങ് പ്രക്രിയയിലൂടെ കണ്ണിലെ ടിഷ്യൂവിന്റെ വ്യത്യാസമാണ് പരിശോധിക്കുന്നത്. തല്‍ഫലമായി രോഗബാധിതവും അല്ലാത്തുമായ കണ്ണിലെ ടിഷ്യൂ കണ്ടെത്താമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. ഹൈടെക് സംവിധാനം കൃത്രിമ പ്രകാശത്തിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. കണ്ണിലെ പ്രത്യേക കോശങ്ങളിലാണ് വ്യത്യാസം കണ്ടെത്തിയാണ് രോഗ നിര്‍ണ്ണയം.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത കംപ്യൂട്ടേഷണല്‍ അല്‍ഗോരിതം ഇതിനായി ഉപയോഗിക്കുന്നു. ഇതിലൂടെ വേഗത്തിലും കാര്യക്ഷമമായും രോഗനിര്‍ണയം നടത്താന്‍ കഴിയുന്നുണ്ട്. പതിനെട്ട് കേസുകളില്‍ ഞങ്ങള്‍ രോഗികളെ തിരിച്ചറിഞ്ഞു. ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റം ഉപയോഗിച്ച് പരിശോധന നടത്തിയതിലൂടെ ഇത് കണ്ടെത്തിയതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.