spot_img

ആരോഗ്യമുള്ള ഹൃദയത്തിനായി ഇത്തരം ഓംലൈറ്റിനോട് നോ പറയൂ

മിക്കവര്‍ക്കും ചീസ് ഓംലൈറ്റുകള്‍ ഇഷ്ടമാണ്. കൂടുതല്‍ മുട്ടകളും കൊളസ്‌ട്രോള്‍ ധാരളമായി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളെ (സി വി ഡി) ക്ഷണിച്ച് വരുത്തുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോളിന്റെ ഏറ്റവും വലിയ ഉറവിടങ്ങളില്‍ ഒന്നാണെന്ന് പഠനത്തില്‍ കണ്ടെത്തി. ഒരു വലിയ മുട്ടയുടെ മഞ്ഞയില്‍ 186 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്.

മുട്ടയിലെ കൊളസ്‌ട്രോളാണ് വില്ലന്‍. ഇത് പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞയില്‍ ധാരാളമായി കാണപ്പെടുന്നതായി നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസര്‍ നോറിന അലന്‍ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണ ശീലമാണ് നമ്മുക്ക് ആവശ്യം. ഇതിനായി കൊളസ്‌ട്രോളിന്റെ അളവ് കുറഞ്ഞ ഭക്ഷണം കഴിക്കണം. മിതമായ അളവില്‍ കൊളസ്‌ട്രോള്‍ ഉള്ള ആഹാരം കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറഞ്ഞിരിക്കുന്നതായിട്ടാണ് പഠനത്തില്‍ തെളിഞ്ഞതെന്ന് അലന്‍ കൂട്ടിച്ചേര്‍ത്തു. JAMA ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതു പറയുന്നത്. 31,615 പ്രായപൂര്‍ത്തിയായവരിലാണ് പഠനം നടത്തിയത്. ആറ് കാലഘട്ടങ്ങളിലായി 31 വര്‍ഷം തുടര്‍ച്ചായിട്ടാണ് ഗവേഷണം സംഘടിപ്പിച്ചത്‌.

ദിവസേന 300 മി.ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ അപകടകരമായ കാര്‍ഡിയോവസ്‌ക്കുലാര്‍ രോഗബാധയ്ക്ക് 17 ശതമാനം സാധ്യതയുണ്ട്. ഇതില്‍ 18 ശതമാനം പേരില്‍ മരണ സാധ്യതയും കണ്ടെത്തി.

ആഴ്ചയില്‍ മൂന്നോ നാലോ മുട്ടകള്‍ കഴിക്കുന്നവരില്‍ കാര്‍ഡിയോവസ്‌ക്കുലാര്‍ രോഗബാധയ്ക്ക് ആറു ശതമാനത്തിലേറ സാധ്യതയുണ്ട്. ഇതില്‍ എട്ടു ശതമാനം കാര്‍ഡിയോവസ്‌ക്കുലാര്‍ രോഗബാധ മരണത്തിലേക്ക് നയിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ളതാണ്.

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി പ്രതിവാര മുട്ട ഉപയോഗം നിയന്ത്രിക്കണം. ചുവന്ന മാംസം, പാല്‍ ഉത്പന്നങ്ങള്‍ (വെണ്ണ ,ചീസ്) തുടങ്ങിയവയിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീസ് ഓംലൈറ്റുകള്‍ സ്ഥിരമായി കഴിക്കുന്നവരില്‍ ഹൃദയ സംബന്ധമായ അസുഖ സാധ്യത കൂടുതലാണെന്ന് ഓര്‍ക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.