spot_img
Array

പ്രമേഹത്തെ അറിയാം, തടുക്കാം

പ്രധാനമായും രണ്ട് തരത്തിലാണ് പ്രമേഹം രോഗികളില്‍ കാണുന്നത്

ടൈപ്പ് 1 പ്രമേഹം

ശരീരം തന്നെ ഇന്‍സുലിന്‍ ഇത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്നതു മൂലം ശരീരത്തില്‍ തീരെ ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥ. ഇങ്ങനെയുള്ള രോഗികളില്‍ ജീവിത കാലം മുഴുവനും ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ തന്നെ ഉപയോഗിക്കേണ്ടി വരും. ചെറുപ്പത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ വേണ്ടിവരും

 ടൈപ്പ് 2 പ്രമേഹം

സാധാരണയായി പ്രായമുള്ളവരില്‍ കണ്ടു വരുന്ന പ്രമേഹമാണിത്. ഇന്‍സുലിന്‍ പ്രവര്‍ത്തനം കുറയുന്നതോ ഇന്‍സുലിന്‍ അളവു കുറയുന്നതു മൂലമോ ഇന്‍സുലിന്‍ റെസിസ്റ്റന്‍യെന്ന കാരണം മൂലമോ ആണ് ഇത് ഉണ്ടാകുന്നത്. ശരീര ഭാരം വര്‍ധിക്കുന്നത് ഇതിനൊരു കാരണമാണ്. ഇവര്‍ക്ക് ഗൂളികളിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഒരുപാടു കാലം പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിും. ഗുളികകള്‍ ഫലപ്രദമാകാത്ത സാഹചര്യത്തില്‍ ഇന്‍സുലിന്‍ വേണ്ടി വരും

ഗര്‍ഭിണികളിലുണ്ടാകുന്ന പ്രമേഹം

ഗര്‍ഭാവസ്ഥയിലെ നാലാം മാസം മുതല്‍ പ്രമേഹം കണ്ടുവരുന്നതിനെയാണ് ഇങ്ങനെയൊരവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന് ഒരുപാട് വൈകല്യങ്ങള്‍ വരാന്‍ സാധ്യതയുള്ളതു കൊണ്ട് ഭക്ഷണ നിയന്ത്രണത്തിലൂടെയോ, ഇന്‍സുലിന്‍ ഉപയോഗിത്തിലൂടെയോ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

പ്രമേഹം വരാനുള്ള സാധ്യതകള്‍

പാരമ്പര്യമായി കുടുംബത്തില്‍ പ്രമേഹം ഉള്ളവര്‍

  • അമിതഭാരം ( BMI ≥ 25kg/m2 )
  • വ്യയാമം ഇല്ലായ്മ
  • ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടെങ്കില്‍ പിന്നീട് ടൈപ്പ് 2 പ്രമേഹം വരാന്‍ സാധ്യതയുണ്ട്
  • അമിത രക്തസമ്മര്‍ദം
  • കൊളസ്‌ട്രോള്‍ ( HDL<35, TG > 250 )
  • പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം
  • ഹൃദയ സംബന്ധമായ അസുഖം ഉള്ളവരില്‍

പ്രമേഹം കണ്ടു പിടിക്കുന്നതിന്

  • വെറും വയറ്റില്‍ മിനിമം 8 മണിക്കൂര്‍ ഒന്നും കഴിക്കാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 126 നു മുകളില്‍
  • ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനു ശേഷം ഗ്ലൂക്കോസിന്റെ അളവ് 200 നു മുകളില്‍
  • പ്രമേഹത്തിന്റെ ലക്ഷണങ്ങളും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 200 നു മുകളില്‍
  • HbA1C >= 6.5%

പ്രമേഹം ശരീരത്തിലെ ചെറുതും വലുതുമായ രക്തക്കുഴലുകളിലെ ബാധിക്കുന്നതിലൂടെ ശരീരത്തിലെ എല്ലാ അവയവങ്ങളെത്തന്നെയും തകരാറിലാക്കുന്നു

  • കണ്ണിലെ ഞരമ്പുകളെ ബാധിച്ച് കാഴ്ച്ചയ്ക്കു മങ്ങല്‍ ഉണ്ടാകാം
  • കൈകാലുകളിലെ ഞരമ്പുകളെ ബാധിച്ച് തരിപ്പും മുറിവുകളും ഉണ്ടാകാം
    കിഡ്‌നിയെ ബാധിച്ച് ഡയാലിസിസ് വേണ്ടി വരുന്ന അവസ്ഥയിലേക്ക് നയിക്കാം
  • തലച്ചോര്‍, ഹൃദയം. വലിയ രക്തക്കുഴലുകള്‍ എന്നിവയെയും ബാധിക്കാം
  • പ്രമേഹത്തിനു ചികിത്സ എടുക്കുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ രക്തത്തിലെ ഗ്ലൂക്കോസ് കുറഞ്ഞു പോകാനും സാധ്യതയുണ്ട്.
  • ഭാരം കുറയ്ക്കുക എന്നുള്ളത് പ്രമേഹ ചികിത്സയിലെ പ്രധാനമുള്ള കാര്യമാണ്.

ഇന്‍സുലിന്റെ പ്രവര്‍ത്തന വൈകല്യമോ ഉതല്‍പ്പാദനക്കുറവോ കാരണം രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് സാധാരണ നിലയില്‍ നിന്ന്‌ വര്‍ധിക്കുന്നതാണ് പ്രമേഹം. ഇന്ത്യയില്‍ പുരുഷന്മാരില്‍ 19 ശതമാനവും സ്ത്രീകളില്‍ 17 ശതമാനവും പ്രമേഹ രോഗികളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇത് യഥാക്രമം 27 ഉം 19 ഉം ശതമാനമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസില്‍ പ്രതിദിനം മൂവായിരത്തിലേറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്നാണ് കണക്ക്. പ്രമേഹ രോഗം നിയന്ത്രിക്കാന്‍ ഭക്ഷണ ക്രമത്തിലും വ്യായാമത്തിലും കാര്യമായ ശ്രദ്ധ വേണം. പണം ധാരാളമായി കൈയില്‍ വരുമ്പോള്‍ ആവശ്യമില്ലാതെ പോലും ആഹാരം കഴിക്കാന്‍ നാം നിര്‍ബന്ധിക്കപ്പെടുകയാണ്. ശരിയായ ഭക്ഷണ രീതി ശീലമാക്കാന്‍ പുതു തലമുറയെ പ്രേരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധയും പരിചരണവും കൃത്യമായ ആരോഗ്യ പരിശോധനകളും വ്യായാമവും ഭക്ഷണ ക്രമവും പാലിച്ചാല്‍ പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കും.

പ്രതിരോധം, നിയന്ത്രണം

അന്നജം, കൊഴുപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞതും പഴം, പച്ചക്കറി കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണക്രമം ശീലമാക്കുക. പേരക്ക, തണ്ണിമത്തന്‍ , പപ്പായ, മുസമ്പി, ആപ്പിള്‍ തുടങ്ങിയവ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം.

ലഹരി ഉപേക്ഷിക്കു

പുകവലി, മദ്യപാനം മറ്റു ലഹരി വസ്തുക്കള്‍ ഇവയുടെ ഉപയോഗം ഉപേക്ഷിക്കുന്നത് പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കും.

ചിട്ടയായ വ്യായാമം

ആഴ്ച്ചയില്‍ കുറഞ്ഞത് അഞ്ച് ദിവസം അര മണിക്കൂര്‍ വീതം വ്യായാമം ചെയണം.

വ്യായാമം രണ്ടു തരം ഉണ്ട്
1-എയ്‌റോബിക് (നടത്തം ,ജോഗിങ് ,സൈക്കിള്‍ ചവിട്ടല്‍,നീന്തല്‍ മുതലായവ )
2 അനെയ്റോബിക് (വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്പ്‌സ് മുതലായവ )
എയ്‌റോബിക് വ്യായാമങ്ങളാണ് പ്രമേഹ രോഗികള്‍ അനുവര്‍ത്തിക്കേണ്ടത്. വേഗത്തിലുള്ള നടത്തമാണ് ഏറ്റവും ലഘുവായി ചെയ്യാവുന്ന വ്യായാമം. ദിവസവും 30 – 45 മിനിറ്റ് വ്യായാമം ആവശ്യമാണ്. ആഴ്ചയില്‍ അഞ്ച് ദിവസം എങ്കിലും ഇതു ചെയ്യണം.
*വ്യായാമത്തിന്റെ ഫലമായി മസിലുകള്‍ കൂടുതല്‍ ഗ്‌ളൂക്കോസ് ഉപയോഗിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയാന്‍ സഹായിക്കുന്നു.
*വ്യായാമം ശരീരഭാരം കുറക്കാന്‍ ഉപകരിക്കുന്നു
*കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു.
*ഹൃദയവും ശ്വാസ കോശങ്ങളും കൂടുതല്‍ കരുത്തോടെ പ്രവര്‍ത്തിക്കുന്നു.
*വ്യായാമം ചെയ്യുമ്പോള്‍ ബ്ലഡ് പ്രെഷര്‍, കൊളസ്ട്രോള്‍ എന്നിവയും കുറയുന്നു.

പ്രമേഹ ബാധിതര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡയബെറ്റിസ് രോഗികളില്‍ കാലുകളുടെ സ്പര്‍ശന ശേഷി കുറവായിരിക്കും. കൂടാതെ പല കാരണങ്ങള്‍ കൊണ്ട് കാലിലേക്കുള്ള രക്തയോട്ടവും കുറവായിരിക്കും. അതുകൊണ്ട് കാലുകളിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളും മറ്റും കാലുകള്‍ തന്നെ നഷ്ടപ്പെടുവാന്‍ ഇടയാക്കിയേക്കാം.

* ദിവസം രണ്ടു നേരം കാലുകള്‍ സോപ് ഉപയോഗിച്ച് കഴുകുക .
* മൃദുവായ തോര്‍ത്തു കൊണ്ട് കാല്‍പാദങ്ങള്‍ ഉണക്കുക .
* വരണ്ട ചര്‍മ്മമുള്ളവര്‍ കാലില്‍ വെളിച്ചെണ്ണയോ വാസലിനോ പുരട്ടേണ്ടതാണ് .
* നഖങ്ങള്‍ കൃത്യമായി വെട്ടി സൂക്ഷിക്കുക . നഖം വെട്ടുമ്പോള്‍ തൊലിയോട് തീരെ ചേര്‍ത്ത് വെട്ടരുത് .
* ദിവസവും കിടക്കുന്നതിനു മുന്‍പ് പാദങ്ങള്‍ നിരീക്ഷിക്കുക. മുഖക്കണ്ണാടി ഉപയോഗിച്ച് പാദങ്ങള്‍ നോക്കാവുന്നതാണ് .
* കാലുകള്‍ക്കു പൂര്‍ണ സംരക്ഷണം നല്‍കുന്ന ചെരുപ്പുകള്‍ ഉപയോഗിക്കുക .
* കോട്ടണ്‍ സോക്‌സുകള്‍ മാത്രം ഉപയോഗിക്കുക .
* കാലിലുണ്ടാകുന്ന മുറിവികളും മറ്റും സ്വയം ചികില്‍സിക്കാന്‍ ശ്രമിക്കരുത് .
* പുകയില പൂര്‍ണമായും ഒഴിവാക്കണം .
* ദിവസവും ഉള്ള വ്യായാമം കാലുകളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.