ദിവസേന ഒരു സിഗരറ്റ് എങ്കിലും വലിക്കുന്നവര്‍ ജാഗ്രത പാലിക്കൂക. ഇത് കുഞ്ഞുങ്ങളുടെ പെട്ടെന്നുള്ള മരണത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സിഗരറ്റ് വലിയാണ് കുട്ടികളുടെ ജീവന് പോലും ഭീഷണിയായി മാറുന്നത്. അപ്രതീക്ഷിതമായ ശിശു മരണത്തിന്റെ (എസ്.ഐ.യു.ഡി) സാധ്യത ഇരട്ടിയാക്കാന്‍ ഗര്‍ഭകാലത്തുള്ള സിഗരറ്റ് വലി കാരണമായി മാറുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു വയസ്സിന് താഴെയുള്ള ശിശുക്കളുടെ അപ്രതീക്ഷിത മരണത്തിന് ഇത് കാരണമാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഗര്‍ഭകാലത്ത് ദിവസേന പുകവലിക്കുന്നവരുടെ കുട്ടികളില്‍ അപ്രതീക്ഷിത മരണം വര്‍ധിക്കുന്നുണ്ട്. ഈ അപകടത്തെക്കുറിച്ച് സ്ത്രീകള്‍ക്ക് ഉപദേശം നല്‍കുകയാണെങ്കില്‍, ഇത്തരം സാഹചര്യത്തില്‍ കുട്ടികള്‍ മരണമടയുന്നത് തടയാമെന്നും സീറ്റല്‍ ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പ്രമുഖ ലേഖകന്‍ ടാഷ്യാന ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
കൊച്ചു കുട്ടികളില്‍ വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് മുതിര്‍ന്നവരുടെ പുകവലി സൃഷ്ടിക്കുന്നതെന്ന് മുമ്പും പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളതാണ്. നേരത്തെ ഹൃദ്രോഗം, അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് അമിതമായ പുകവലി കാരണമാവുന്നതായി റുട്ടേഴ്സ് യൂണിവേഴ്സിറ്റിയിലെ പഠനത്തില്‍ കണ്ടെത്തിയികുന്നു. ദിവസത്തില്‍ 20 ലധികം സിഗരറ്റ് വലിക്കുന്നവര്‍ക്ക് അന്ധത ബാധിക്കുന്നാനുള്ള സാധ്യതയുണ്ടെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. ‘സ്പേഷ്യല്‍ ആന്‍ഡ് കളര്‍ വിഷനെ’ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്.
ചുവന്ന-പച്ച, നീല-മഞ്ഞ നിറങ്ങളിലുള്ള കാഴ്ചകളില്‍ ഗണ്യമായ മാറ്റങ്ങള്‍ പുകവലിക്കുന്നവര്‍ക്ക് അനുഭവപ്പെടും. ന്യൂറോടോക്സിക് രാസ പദാര്‍ത്ഥങ്ങളുള്ള ഉപഭോഗമാണ് ഇതിന് കാരണം. കാഴ്ച നഷ്ടത്തിനും ഇത് കാരണമായി മാറുമെന്ന് പഠനം വ്യക്തമാക്കുന്നു.
പുകവലിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമിതമായി പുകവലിക്കുന്നവര്‍ക്ക് നിറങ്ങളും തീവത്രയുള്ള വര്‍ണ്ണങ്ങളും വിവേചിക്കാന്‍ പ്രയാസം നേരിടുന്നുണ്ട്.
സിഗററ്റിന്റെ അമിതമായ ഉപയോഗം ദൃശ്യ വൈകല്യത്തിന് നിദാനമായി മാറും. തലച്ചോറിലെ ചില ഘടകങ്ങള്‍ക്ക് വ്യതിയാനം വരുത്താന്‍ പുകവലിക്ക് സാധിക്കും. ഇതാണ് അന്ധതയും കാഴ്ച്ച കുറവും അമിതമായി പുകവലിക്കുന്നവരെ ബാധിക്കാന്‍ കാരണം. റുതഗേഴ്സ് ബിഹേവിയറല്‍ ഹെല്‍ത്ത് കെയറിലെ സ്റ്റീവന്‍ സില്‍വര്‍ സ്റ്റെയ്നാണ് ഇക്കാര്യം പറഞ്ഞത്.
‘സിഗരറ്റ് പുക ധാരാളം ഹാനികരമായ സംയുക്തങ്ങള്‍ അടങ്ങിയതാണ്. ഇവ മസ്തിഷ്‌കത്തിലെ പാളികളുടെ കനം കുറയ്ക്കുന്നതിനും മസ്തിഷ്‌ക സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. മസ്തിഷ്‌കത്തിന്റെ സ്വമേധയായുള്ള ചലനത്തിലും നിയന്ത്രണത്തിലും ഇത് ഇടപെടും. ചിന്തിക്കുന്നതും, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകുന്നതിനും ഇത് കാരണമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന 15 സിഗരറ്റില്‍ താഴെ മാത്രം പുകവലിക്കുന്ന 71 പേരിലും 20 സിഗരറ്റിലധികം വലിക്കുന്ന 63 പേരിലുമാണ് പഠനം നടത്തിയത്. 25-45 പ്രായപരിധിയില്‍ ഉള്ളവരിലായിരുന്നു പഠനം. ചുവപ്പും പച്ചയും നീലയും മഞ്ഞയും തിരിച്ചറിയുന്നതിന് അമിത പുകവലിക്കാര്‍ക്ക് വലിയ പ്രയാസം അനുഭവപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തി.മുന്‍കാല പഠനങ്ങളില്‍ ദീര്‍ഘകാല പുകവലിക്കാരില്‍ മാക്രോലര്‍ ഡീജനറേഷന്‍ അപകട സാധ്യത ഇരട്ടിയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.