spot_img
Array

ഒരു ദിവസം കഴിക്കുന്ന ആഹാരത്തോടൊപ്പം ഉള്ളില്‍ കടക്കുന്ന രോഗാണുക്കളുടെ അളവെത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

വൃത്തിയാക്കാത്ത ഓരോ കൈകളിലും ഒരു കോടി വൈറസുകളും ബാക്റ്റീരിയയും ഉണ്ടെന്നാണ് കണക്ക്. ഭക്ഷണത്തോടൊപ്പം ഇവ ഉള്ളില്‍ ചെല്ലുമ്പോളാണ് പല അസുഖങ്ങളും ഉണ്ടാകുന്നത്. കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമാകുന്ന പ്രധാന രോഗങ്ങള്‍ വയറിളക്കവും ശ്വാസകോശ അണുബാധയുമാണ്. ടൈഫോയ്ഡ് , മഞ്ഞപിത്തം, വിരശല്യം, ത്വക്കിലും കണ്ണിലും ഉണ്ടാകുന്ന അണുബാധ എന്നിവയും സോപ്പ് ഉപയോഗിച്ചു കൈ കഴുകുന്നതിലൂടെ തടയാന്‍ സാധിക്കും.

നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഇവ ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് നാം പലപ്പോഴും ശ്രദ്ധിക്കുന്നത്. രോഗം വരുമ്പോള്‍ അതിനെയോര്‍ത്ത് വിഷമിക്കുന്നതിന് പകരം ഒരു നിമിഷം ചിന്തിക്കൂ. കൈ കഴുകിയ ശേഷം മാത്രം ഭക്ഷണം കഴിക്കാനിരിക്കൂ.

മാത്രമല്ല, ആഹാരം പാചകം ചെയ്യുന്നതിന് മുന്‍പും, കഴിക്കുന്നതിനു മുന്‍പും, മല മൂത്ര വിസ്സര്‍ജ്ജനത്തിനു ശേഷവും, കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനും മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകാന്‍ മറക്കരുത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.