spot_img

 ആര്‍ത്തവ സമയത്തെ അസാധാരണമായ ഏഴു സൂചനകള്‍

സ്ത്രീകള്‍ ആര്‍ത്തവകാലത്തെക്കുറിച്ച് സംസാരിക്കാന്‍ മടിക്കുന്നു. കാരണം ഇത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ നിങ്ങളുടെ ശരീരത്തെ നന്നായി മനസ്സിലാക്കുന്നതിനും നിങ്ങള്‍ പൂര്‍ണ്ണമായും ആരോഗ്യവതിയാണെന്നു ഉറപ്പുവരുത്തുന്നതിനുമുള്ള ആദ്യപടിയാണ് സ്ത്രീ ആരോഗ്യത്തെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഉദാഹരണത്തിന് പല സ്ത്രീകളും സാധാരണ ആര്‍ത്തവത്തിന്റെ ലക്ഷണവും അസാധാരണമായ അല്ലെങ്കില്‍ ഗുരുതരമായ ആര്‍ത്തവ പ്രശ്നത്തിന്റെ ലക്ഷണവും തമ്മിലുള്ള വ്യത്യാസം പൂര്‍ണ്ണമായും മനസ്സിലാക്കുന്നില്ല.

പലര്‍ക്കും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ മടിയാണ്. ഡോക്ടര്‍മാരോടു പോലും. നിശബ്ദത അവസാനിപ്പിച്ച്  ഇനിപ്പറയുന്ന ഏഴു ലക്ഷണങ്ങളില്‍ ഏതെങ്കിലും ഒന്ന് ആര്‍ത്തവ സമയത്ത് പ്രദര്‍ശിപ്പിക്കുന്നുണ്ടോ എന്നുനോക്കി എത്രയും വേഗം വൈദ്യസഹായം തേടുക.

  1. കനത്ത രക്തസ്രാവം

ആര്‍ത്തവസമയത്ത് സ്ത്രീകള്‍ പുറന്തള്ളുന്ന രക്തം ഒരു ടേബിള്‍സ്പൂണ്‍ അല്ലെങ്കില്‍ രണ്ടിന് തുല്യമാണെന്ന് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ചിലര്‍ക്ക് ഇതിലും കൂടുതല്‍ രക്തപ്പോക്കുണ്ടാകും. അതില്‍ പേടിക്കാനൊന്നുമില്ല എന്നാല്‍ ഒരു ദിവസം അഞ്ചില്‍ കൂടുതല്‍ പാഡുകളോ ടാംപോണുകളോ ഉപയോഗിക്കുകയും അവ രക്തത്താല്‍ നിറഞ്ഞ് കട്ടിയുള്ളതുമാകുകയാണെങ്കില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെയും ആരോഗ്യപരമായ ആശങ്കകളെയും കുറിച്ച് നിങ്ങളുടെ ഗൈനക്കോളജിസ്റ്റുമായി സംസാരിക്കേണ്ടത് പ്രധാനമാണ്.

  1. തീവ്രമായ സന്ധിവേദന

പല സ്ത്രീകളും ആര്‍ത്തവ സമയത്ത് സന്ധിവേദനയും വയറുവേദനയുമെല്ലാം അനുഭവിക്കാറുണ്ട്. ഈ സമയത്ത് നിങ്ങളുടെ വസ്തിപ്രദേശത്ത് (പെല്‍വിക്) വളരെ വേദനാജനകവും കൊളുത്തി വലിക്കുന്നതുപോലെയും തോന്നുകയാണെങ്കില്‍ അവ അവഗണിക്കരുത്. ഇത്തരത്തിലുള്ള വേദന ഒരു മെഡിക്കല്‍ പ്രൊഫഷണലുമായി എത്രയും വേഗം സംസാരിക്കണം.

  1. സ്പോട്ടിങ്

എല്ലാ സ്ത്രീകളുടെയും ആര്‍ത്തവം റെഗുലര്‍ ആകണമെന്നില്ല. ഇത് അവരില്‍ തന്നെ സംശയത്തിനിടയാക്കും. ഒരു ആര്‍ത്തവ ചക്രമെന്നു പറയുന്നത് 28-32 ദിവസത്തിനുള്ളിലാണ്. ഈ കാലയളവാകുന്നതിനു മുന്‍പോ വൈകിയോ പീരിയഡ് ആവുകയാണെങ്കില്‍ ഉറപ്പായും ഹോര്‍മോണ്‍ ടെസ്റ്റ് നടത്തണം. മാത്രമല്ല ആര്‍ത്തവസമയത്ത് സ്പോട്ടിങ് പോലെ ഒന്നുരണ്ടു രക്തത്തുള്ളികള്‍ മാത്രം കാണുകയാണെങ്കിലും ഗൈനക്കോളജിസ്റ്റിനെ കണ്ട് സംശയനിവാരണം നടത്തണം

  1. വലിയ രക്തക്കട്ടകള്‍

ആര്‍ത്തവസമയത്ത് രക്തത്തോടൊപ്പം വലിയ രക്തക്കട്ടകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഇത് സാധാരണമാണെന്ന് അവഗണിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇത് ശ്രദ്ധിക്കേണ്ട ഒരു കാര്യംതന്നെയാണ്. ഉറക്കമുണര്‍ന്ന് എണീക്കുമ്പോള്‍ ചെറിയ രക്തക്കട്ടകള്‍ പോകുന്നത് സാധാരണമാണ്. എന്നാല്‍ വലുപ്പമുള്ള കട്ടകള്‍ ഗര്‍ഭാശയത്തിനു മുന്നില്‍ തടഞ്ഞ് നില്‍ക്കുന്നതാകാം. അത് മാരകമായ രോഗാവസ്ഥകള്‍ ഉണ്ടാക്കും. മാത്രമല്ല ഫൈബ്രോയ്ഡ് ഉള്ളവര്‍ക്കും ഇങ്ങനെ സംഭവിക്കാം.

  1. കഠിനമായ നടുവേദന

ആര്‍ത്തവസമയത്ത് മിക്കവരിലും നടുവേദന ഉണ്ടാകാറുണ്ട്. എന്നാല്‍ അതികഠിനമായ വേദന  അസാധാരണമായ ലക്ഷണമാണ്. നടുവേദനയ്ക്കൊപ്പം പെല്‍വിസിന്റെ ചുറ്റും ഉണ്ടാകുന്ന വേദന എന്‍ഡോമെട്രിയോസിസ്, സിസ്റ്റുകള്‍ അല്ലെങ്കില്‍ ഫൈബ്രോയിഡുകള്‍ പോലുള്ള പലതരം ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാണ്.

  1. വേദനാജനകമായ മലവിസര്‍ജ്ജനം

കഠിനവും വേദനാജനകവുമായ മലവിസര്‍ജ്ജനം ഉണ്ടാകുന്നതിന് ധാരാളം കാരണങ്ങളുണ്ടാകാം. ഇവയില്‍ പലതും നിങ്ങളുടെ ആര്‍ത്തവചക്രവുമായി ബന്ധമില്ലാത്തവയാണ്. ഇവ ഇടയ്ക്കിടെ അല്ലെങ്കില്‍ ആര്‍ത്തവ സമയത്ത് മാത്രം സംഭവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് എന്‍ഡോമെട്രിയോസിസ് ഉണ്ടാകാം. നിങ്ങളുടെ ആര്‍ത്തവദിവസങ്ങളില്‍ മലവിസര്‍ജ്ജന സമയത്ത് കുറച്ച് വേദന ഉണ്ടാകുന്നത് അസാധാരണമല്ല. പക്ഷേ കഠിനമായ വേദന നിങ്ങളുടെ ഗര്‍ഭപാത്രത്തിനോ കുടലിനോ പ്രശ്നമുണ്ടാക്കാം.

  1. ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍

ഒന്ന്: ശരാശരി, കഠിനമായ ലക്ഷണങ്ങള്‍ തമ്മിലുള്ള വ്യത്യാസം അറിയുക.

രണ്ട്: ഏത് മാറ്റവും റിപ്പോര്‍ട്ടുചെയ്യുക. നിങ്ങളുടെ ആര്‍ത്തവ ലക്ഷണങ്ങളില്‍ പെട്ടെന്ന് വലിയ മാറ്റമുണ്ടാക്കുമ്പോള്‍, പുതിയതോ മോശമായതോ ആയ ലക്ഷണങ്ങളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.