spot_img

സ്‌ക്വാട്ട് ചലഞ്ച് ഏറ്റെടുത്ത പെണ്‍കുട്ടികളുടെ വൃക്ക തകരാറിലായി

പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെന്‍ഡാകുന്നത്. ഇവിടെ ഒരു ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത രണ്ടുപേരുടെ ജീവിതം തന്നെ അപകടത്തിലായിരിക്കുകയാണ്. 1000 തവണ സ്‌ക്വാട്ട് ചെയ്ത രണ്ട് പെണ്‍കുട്ടിയെയാണ് വൃക്ക തകരാറിലായതുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഷിയാവോ ടംങ് എന്ന 19കാരിയാണ് വീഡിയോ ചാറ്റിലൂടെ ഒരു സുഹൃത്തിനെ കാലിനുള്ള വര്‍ക്കൗട്ട് രീതിയായ സ്‌ക്വാട്ട് ചലഞ്ച് ചെയ്യാന്‍ ക്ഷണിച്ചത്. ഇരുവരും ഒരുമിച്ചാണ് സ്‌ക്വാട്ട് പരിശീലനം നടത്തിയത്. ഇരുവരും തമ്മില്‍ നിര്‍ത്താതെ മത്സരമായിരുന്നു. ഇരിപ്പിടമില്ലാതെ 90 ഡിഗ്രിയില്‍ തുടര്‍ച്ചയായി നിര്‍ത്താതെ മുട്ടുമടക്കിയിരിക്കുന്ന ഒരു വ്യായാമ രീതിയാണ് സ്‌ക്വാട്ട്.

ഏകദേശം രണ്ട് മുതല്‍ മൂന്ന് മണിക്കൂറാണ് ഇരുവരും നിര്‍ത്താതെ സ്‌ക്വാട്ട് ചലഞ്ച് ചെയ്തത്. ചലഞ്ചിന് ശേഷം ഷിയാവോക്ക് കാലിന് വേദന അനുഭവപ്പെട്ടു. സ്‌ക്വാട്ട് പരീശീലനം ഇത്രയും സമയം ചെയ്തതിന്റെ വേദനയാകാം എന്ന് അവള്‍ കരുതി. എന്നാല്‍ അടുത്ത ദിവസവും വേദന അതികഠിനമായപ്പോഴാണ് അവള്‍ക്ക് എന്തോ സംശയം തോന്നിയത്. മൂത്രം ബ്രൌണ്‍ നിറമാവുകയും കൂടി ചെയ്തപ്പോഴാണ് ആശുപത്രിയില്‍ പോയത്.

‘rhabdomyolysis’ എന്ന രോഗാവസ്ഥയിലേക്കാണ് അവരെ ഈ ചലഞ്ച് എത്തിച്ചത്. എല്ലുകള്‍ പൊട്ടുകയും തുടര്‍ന്ന് വൃക്ക തകരാറിലാവുകയും ചെയ്തതായി പരിശോധനകളിലൂടെ കണ്ടെത്തി. ഷിയാവോയുടെ സുഹൃത്തിനെയും ഇതേ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഇപ്പോഴും ചികിത്സയിലാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here