spot_img

പ്രമേഹം വരാതിരിക്കാന്‍ പത്ത് പൊടിക്കൈകള്‍

ഒരിക്കല്‍  വന്ന് കഴിഞ്ഞാല്‍  ശരീരത്തെ ചില നിയന്ത്രണങ്ങളില്‍  തളച്ചിടുന്ന ഒരസുഖമാണ് പ്രമേഹം. പിന്നീടുള്ള ജീവിതത്തിലുടനീളം പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ട മുന്‍കരുതലുകളും ഭക്ഷണക്രമങ്ങളും പ്രമേഹരോഗിയെ സംബന്ധിച്ച് അസഹനീയമാണ്. മാത്രമല്ല, മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സയിലും പ്രമേഹം ഒരു വില്ലനായി എത്താറുണ്ട്. അതുകൊണ്ട് മറ്റേതൊരു രോഗത്തെയും പോലെ പ്രമേഹം വരാതെ നോക്കുകയാണ് നല്ലത്. അതിനായി ചില പൊടിക്കൈകള്‍ ഇതാ.

ആക്ടീവ് ആയിരിക്കുക

ശാരീരികമായി ആക്ടീവ് ആയിരിക്കുകയും രക്തത്തിലെ ഗ്ലൂക്കോസിനെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന രീതിയില്‍  ശരീരത്തിലെ അവയവങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നത് പ്രമേഹം വരാതിരിക്കുന്നതിന് പ്രധാനമാണ്. ദിവസേനയുള്ള വ്യായാമം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

അമിത വണ്ണം

അമിതവണ്ണം ഉണ്ടായാല്‍  ശരീരത്തിന് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ ഇന്‍സുലിന്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. അതിനാല്‍  ആരോഗ്യപൂര്‍ണമായ ശരീരഭാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി ശരിയായ ഭക്ഷണക്രമവും ദിവസേനയുള്ള വ്യായാമവും ശീലമാക്കുക.

എണ്ണയും കൊഴുപ്പും അപകടം

ഹൈഡ്രോജെനേറ്റഡ് വെജിറ്റബിള്‍ ഓയിലും ട്രാന്‍സ് ഫാറ്റും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത് പോലെ ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും. അതിനാ  അവയെ ആഹാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുക

വെള്ളയരിച്ചോറ് ഒഴിവാക്കുക

വെള്ളയരിച്ചോറ്, ഉണങ്ങിയ ധാന്യങ്ങള്‍ എന്നിവയില്‍  ധാരാളം സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. സംസ്‌കരിച്ചതും വറുത്തതുമായ ഭക്ഷ്യവസ്തുക്കളും അപകടകാരികളാണ്. അവയില്‍  അടങ്ങിയിട്ടുള്ള കൊഴുപ്പും കാര്‍ബോേൈഹ്രറ്റും പ്രമേഹത്തിന് കാരണമായേക്കും.

ഫൈബര്‍ കഴിക്കണം

ഫൈബര്‍ സമ്പുഷ്ടമായ ആഹാരക്രമം ശീലിക്കുന്നത് പ്രമേഹം വരാതെ നോക്കുന്നതില്‍  പ്രധാനമാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ ഫൈബറിന്റെ അളവ് കൂടുതലാണെങ്കില്‍ രക്തത്തി  കാര്‍ബോഹൈഡ്രേറ്റും ഗ്ലൂക്കോസും വളരെ പതുക്കയെ ഉണ്ടാകുകയുള്ളൂ. അത് രക്തത്തിലെ പഞ്ചസാരയെ പ്രതിരോധിക്കുകയും തത്ഫലമായി പ്രമേഹം വരാനുള്ള സാധ്യത കുറയുകയും ചെയ്യും.

പുകവലി ഉപേക്ഷിക്കുക

പുകവലി പ്രമേഹം ഉണ്ടാകുന്നതിന് കാരണമാകും. മാത്രമല്ല അത് ഹൃദ്രോഗങ്ങള്‍ക്കും ശ്വാസകോശ അര്‍ബുദത്തിനും വഴിവെക്കും.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക

ഭക്ഷണക്രമത്തില്‍  ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് പ്രമേഹം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും. ഫ്രഷ് ആയിട്ടുള്ള പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നു. ശിതീകരിച്ചതോ കുപ്പിയിലാക്കിയതോ ആയ പഴങ്ങളാണ് നിങ്ങള്‍ കഴിക്കുന്നതെങ്കി  പഞ്ചസാരയും മറ്റ് അധിക പദാര്‍ത്ഥങ്ങളും ചേര്‍ക്കാത്തവ കഴിക്കുക.

ചായയും കാപ്പിയും അധികം വേണ്ട

ദിവസത്തി  നിരവധി തവണ (നാല് തവണയിലധികം) ചായയും കാപ്പിയും കുടിക്കുന്നത് പ്രമേഹം ഉണ്ടാകുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭക്ഷണം ഇടയ്ക്കിടയ്ക്ക് കഴിക്കുക

ഇടയ്ക്കിടയ്ക്ക് അല്‍പ്പാല്‍പ്പമായി ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് പാന്‍ക്രിയാസിനെ ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാനും സഹായിക്കും. ഒറ്റയടിക്ക് ഒരുപാട് ഭക്ഷണം കഴിച്ചാല്‍  രക്തത്തിലെ പഞ്ചസാര പെട്ടന്ന് ഉയരും. 

മറ്റ് അസുഖങ്ങളെ നിയന്ത്രിക്കുക

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിയിലും കൂടിയിരിക്കുകയും എന്നാല്‍  പ്രമേഹത്തിന് കാരണമാകുന്ന അവസ്ഥയില്‍ എത്താതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് പ്രീ ഡയബെറ്റിസ്. ഈ അവസ്ഥയിലുള്ളവര്‍ തങ്ങളുടെ രക്തചംക്രമണ വ്യവസ്ഥയുടെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അധിക രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ പ്രമേഹം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.