1.സ്തനാര്‍ബുദം
സ്തനത്തിന് ചുറ്റുമുള്ള ചില കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച സ്തനാര്‍ബുദത്തിലേക്ക് നയിക്കുന്നത്. 35-40 പ്രായവിഭാഗത്തിലാണ് ഈ അര്‍ബുദം ഏറ്റവും അധികം കാണപ്പെടുന്നത്. നേരത്തെ രോഗം കണ്ടെത്താന്‍ സാധിച്ചാല്‍ ചികിത്സിച്ചു മാറ്റാവുന്നതാണ്
2.ഗര്‍ഭാശയമുഖ അർബുദം
ഗര്‍ഭാശയത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയമുഖം.യോനിയില്‍ നിന്ന് രക്തമൊഴുക്ക്, മൂത്രമൊഴിക്കുമ്പോൾ വേദന, യോനിയില്‍ നിന്ന് ചുവപ്പ് നിറത്തില്‍ സ്രവങ്ങള്‍, ലൈംഗിക ബന്ധത്തിന് ശേഷം രക്തമൊഴുക്കും അസ്വസ്ഥതയും തുടങ്ങിയ ലക്ഷണങ്ങൾ സെര്‍വിക്കല്‍ കാന്‍സറുമായി ബന്ധപ്പെട്ട് കണ്ടുവരുന്നു. 30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ രോഗനിര്‍ണയത്തിന് ഇടയ്ക്കിടെ പാപ് സ്മിയര്‍ പരിശോധന ചെയ്തു നോക്കേണ്ടതാണെന്ന് ഡോക്ടര്‍മാര്‍ നിർദ്ദേശിക്കുന്നു …
3.അണ്ഡാശയ അര്‍ബുദം
വിവിധ പ്രായവിഭാഗങ്ങളിലായി വന്‍ തോതില്‍ അണ്ഡാശയ അര്‍ബുദം വളരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യ ഘട്ടങ്ങളില്‍ അത്ര പ്രകടമല്ലാത്തതിനാല്‍ രോഗം വഷളായ ശേഷമാണ് പലരും അറിയുക തന്നെ. കൃത്യമായ ഇടവേളകളില്‍ നടത്തുന്ന ചെക്കപ്പുകള്‍ വഴി അണ്ഡാശയ അര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ ശ്രമിക്കേണ്ടതാണ്. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടുക, വസ്തിപ്രദേശത്ത് വേദന, ഗ്യാസ് കെട്ടല്‍, ഭാരം നഷ്ടമാകല്‍, ഇടയ്ക്കിടെ പുറം വേദന, വിശപ്പില്ലായ്മ എന്നിവയെല്ലാം അണ്ഡാശയ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങളാണ്. അള്‍ട്രാസൗണ്ട് സ്കാനിങ് പരിശോധനയിലൂടെ ഇത് കണ്ടെത്താന്‍ സാധിക്കുന്നതാണ്….