spot_img

ഷുഗർ ലെവൽ കൂടുതലാണോ? എന്നാലിനിയിത്തിരി നടക്കാം!

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വലിയ ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് ഷുഗർ വരാമെന്നതുപോലെ ഇത് നിയന്ത്രിക്കാനും പലരും പല വഴികളും പയറ്റി നോക്കാറുണ്ട്. 

 ഭക്ഷണത്തിനു ശേഷം അല്പം നടക്കുന്നത് ഷുഗർ ലെവൽ നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഭക്ഷണം കഴിച്ച ഉടനെ വിശ്രമിക്കുന്നതും ശരീരം ഒട്ടും അനങ്ങാതെയുള്ള പ്രവൃത്തികളിലേർപ്പെടുന്നതും ഉപാപചയപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും പ്രമേഹം, കൊളെസ്ട്രോൾ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഭക്ഷണശേഷവും ഉറക്കമെണീറ്റ ശേഷവും പത്തോ പതിനഞ്ചോ മിനിറ്റ് നേരം നടക്കുന്നത് കൂടുതൽ കലോറി കരിയിച്ചുകളയാനും ഒരു പരിധി വരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ടൈപ്പ് 2 പ്രമേഹം പോലുള്ള സങ്കീർണതകൾ ഒഴിവാക്കുന്നതിനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. 

 നടത്തം വളരെ സ്‌ട്രെയിൻ എടുത്തുകൊണ്ടുള്ളതാവേണ്ടതില്ല. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പതുക്കെ, ശരീരത്തെ ഒന്ന് ചലിപ്പിക്കാൻ വേണ്ടി മാത്രം നടന്നാൽ മതിയാകും. 

ഹൃദ്രോഗം പോലുള്ളവ തടയാനും ഭക്ഷണശേഷമുള്ള നടത്തം ഉപകാരപ്രദമാണ്. ചുരുക്കത്തിൽ പലവിധ ജീവിതശൈലീരോഗങ്ങളിൽ നിന്നും രക്ഷ വേണമെങ്കിൽ ഭക്ഷണശേഷമുള്ള പത്തു മിനിറ്റ് നടത്തം ശീലമാക്കേണ്ടതുണ്ട്

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.