spot_img

വൈറ്റമിൻ സി ഉറപ്പാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളു…

രോഗ പ്രതിരോധ ശക്തി ഏകുന്ന പ്രധാനപ്പെ ട്ട വൈറ്റമിൻ ആണ് ‘സി’ . ആന്റിഓക്സഡന്റു ഗുണങ്ങളുള്ള വൈറ്റമിൻ ‘സി’ ചർമത്തിനും ആരോഗ്യമേകുന്നു . ജലത്തിൽ ലയിക്കുന്ന പോഷകമായ ഇത് പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായുണ്ട്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ ശേഖരിച്ചു വയ്ക്കാനോ സാധി ക്കാത്ത വൈറ്റമിൻ ആണിത്. അതുകൊണ്ടുതന്നെ കൂടിയ അളവിൽ ഇത് ശരീരത്തിന് ആവശ്യവുമാണ്.  കൂടിയ അളവിൽ വൈറ്റമിൻ ‘സി’ അടങ്ങിയ   പഴങ്ങളുണ്ട്. അവ ഏതൊക്കെ എന്നു നോക്കാം .

1.പൈനാപ്പിൾ

വൈറ്റമിൻ ‘സി’ യുടെ മികച്ച ഉറവിടമാണ് പൈനാപ്പിൾ. ഒരു സെർവിങ്ങിൽ 79 മി .ഗ്രാം വൈറ്റമിൻ ‘സി’ പൈനാപ്പിളിലുണ്ട്. എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നി യന്ത്രിക്കാനും പൈനാപ്പിൾ സഹായി ക്കും.

2.പപ്പായ

നാരുകൾ ധാരാളമടങ്ങിയ പപ്പായ ക്രമം തെറ്റിയ ആർത്തവം ഉള്ളവർക്ക് ഏറെ ഗുണകരമാണ്. ഒരു കപ്പ് പപ്പായയിൽ 88 മി.ഗ്രാം വൈറ്റമിൻ ‘സി ‘ഉണ്ട്.

3.പേരയ്ക

അന്നജവും നാരുകളും മിതമായ അളവിൽ അടങ്ങിയ പേരയ്ക്ക വൈറ്റമിൻ ‘സി’ യുടെ കലവറയാണ്. ഒരു പേരയ്ക്കയിൽ 126 മി .ഗ്രാം  വൈറ്റമിൻ ‘സി’ അടങ്ങിയിട്ടുണ്ട്.

4.കിവി

ഗ്ലൈസെമിക്  ഇൻഡക്സ് വളരെ കുറഞ്ഞ കിവി പഴം  പ്രമേഹ രോഗികൾക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ നല്ലതാണ്. രണ്ടു കിവി പഴം  137 മി.ഗ്രാം വൈറ്റമിൻ ‘സി’  തരും .

5.കാപ്സിക്കം

പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ ലഭ്യമായ കാപ്സിക്കം വൈറ്റമിൻ ‘സി’  ധാരാളമായി അടങ്ങിയ ഒന്നാണ്. ഇടത്തരം വലുപ്പമുള്ള ഒരു ചുവപ്പു കാപ്സിക്കത്തിൽ 152 മി.ഗ്രാം വൈറ്റമിൻ ‘സി’ അടങ്ങിയിട്ടുണ്ട്. പച്ച കാപ്സിക്കത്തിൽ 96 മി.ഗ്രാമും മഞ്ഞ കാപ്സിക്കത്തിൽ 218 മി . ഗ്രാം വൈറ്റമിൻ ‘സി’ യും അടങ്ങിയിരിക്കുന്നു .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.