spot_img

വാര്‍ധക്യത്തില്‍ പിന്തുടരാന്‍ പറ്റിയ ആറ് നല്ല ഭക്ഷണ ശീലങ്ങളാണിവ

പ്രായത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ എത്ര വേഗം പ്രായമാകുന്നു എന്ന് നിര്‍ണയിക്കുന്ന ചില ഘടകങ്ങളെ നമുക്ക് സ്വാധീനിക്കാനാകും . ഉചിതമായ ഭക്ഷണക്രമത്തിലൂടെയും സന്തുലിതമായ പോഷണത്തിലൂടെയും വാര്‍ധക്യത്തെ വൈകിപ്പിക്കാനും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പി ക്കാനും സാധിക്കും.

1.പ്ലെയ്റ്റ് നിറയ്ക്കാം ആരോഗ്യകരമായ ഭക്ഷണങ്ങളാല്‍

നിങ്ങളുടെ ഭക്ഷണ പ്ലെയ്റ്റില്‍ പാതി അതാത് കാലത്ത് ലഭ്യമായ പച്ചക്കറികളാകണം . കാല്‍ഭാഗം അവശ്യ പ്രോട്ടീനുകള്‍ അടങ്ങിയ പയര്‍, മു ട്ട എന്നിവ പോലത്തെ ഭക്ഷണങ്ങളാകാം . ശേ ഷിക്കുന്ന ഭാഗത്ത് അരി , ഗോതമ്പ് ക്വിനോവ പോലുള്ള ധാന്യങ്ങളാകാം . ആരോഗ്യകരമായ വാര്‍ധക്യത്തിന് സന്തുലിതമായ ഭക്ഷണക്രമം വളരെ ആവശ്യമാണ്.

2.പരിമിതമായ തോതില്‍ കൊഴുപ്പ്

ഭക്ഷണത്തില്‍ കൊഴുപ്പ് ഉള്‍പ്പെടുത്തണമെ ങ്കിലും അവ മിതമായ തോതിലായിരിക്കണം . നട്സ്, ഒലീവ് എണ്ണ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ നിത്യ ഭക്ഷണത്തിന്‍റെ ഭാഗമാക്കാം . അനാരോഗ്യകരമായ കൊഴുപ്പ് ഒഴിവാക്കാം .

3.സംസ്കരിച്ച ഭക്ഷണവിഭവങ്ങള്‍ കുറയ്ക്കാം

റിഫൈന്‍ ചെയ്ത പഞ്ചസാര, ധാന്യങ്ങള്‍, മധുര പാനീയങ്ങള്‍, ബ്രഡ്, മധുരം ചേര്‍ത്ത ധാന്യങ്ങള്‍, സംസ്കരിച്ച മറ്റ് ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പ്രായമാകുമ്പോൾ കഴിവതും ഒഴിവാക്കണം . ബേക്കറി വിഭവങ്ങള്‍, സം സ്കരിച്ച മാംസം തുടങ്ങിയവയും ഒഴി വാ ക്കാം .

4.പാതി ഒഴിച്ചിടാം വയര്‍

ഭക്ഷണം വയര്‍ നിറയെ കഴിക്കാന്‍ പറ്റിയ സമയമല്ല വാര്‍ധക്യം . എപ്പോഴും വയറില്‍ അല്‍പം സ്ഥലം ഒഴിച്ചിട്ട് വേണം ഭക്ഷണം കഴി ക്കാന്‍.

5.നന്നായി വെള്ളം കുടിക്കാം

ആരോഗ്യകരമായ ശരീരത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം .

6.ഭക്ഷണം കഴിക്കാം പ്രകൃതിദത്ത രൂപത്തില്‍

ഭക്ഷണ വിഭവങ്ങളെ അവയുടെ പ്രകൃതിദത്ത രൂപത്തില്‍ കഴിക്കാനായാല്‍ അത്രയും നല്ലത്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളില്‍ പോഷണമൂല്യം കുറവായിരിക്കും. സാലഡുകള്‍ പോലുള്ളവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.