കൊതുക്ജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ശുചിത്വ ബോധവത്കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം. ഇതിനായി ആരോഗ്യവകുപ്പ് കൊതുകിന്റെ ഉറവിടങ്ങള്‍ പൂര്‍ണ്ണമായും നശിപ്പിച്ചുവെന്ന് ഉറപ്പുവരുത്തുകയും നശിപ്പിക്കാന്‍ ബാക്കിയുള്ളവ കണ്ടെത്തി നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിന് തുടക്കമിട്ടു. ഡെങ്കിപ്പനി, മലമ്പനി, വെസ്റ്റ്‌നൈല്‍ പനി, ജപ്പാന്‍ജ്വരം തുടങ്ങി കൊതുകുജന്യ രോഗങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയതോടെയാണ് രോഗങ്ങള്‍ പടരുന്നത് തടയാനായി പൊതുജനങ്ങളുടെ സഹായത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചത്.
എവിടെയൊക്കെയാണ് കൊതുകിന്റെ കൂത്താടികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്, വീടിനകത്തും മുകളിലും പരിസരത്തുമൊക്കെ കൊതുകിന്റെ കൂത്താടികള്‍ ഉണ്ടാകുമോ, ഏതൊക്കെയാണ് ആ ഉറവിടങ്ങള്‍, എവിടെയൊക്കെ ഈ ദിനങ്ങളില്‍ ശ്രദ്ധിക്കണം?
വീടിനകത്ത്
1. ജലം സംഭരിച്ച് വെച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും
2. ഫ്രിഡ്ജിനോട് അനുബന്ധിച്ചുള്ള ട്രേ
3. കൂളര്‍ / എയര്‍ കണ്ടീഷണര്‍
4. ഫ്‌ലവര്‍വേസ് (പൂപ്പാത്രം)
5. ചെടിച്ചട്ടിയുടെ അടിയിലുള്ള ട്രേ
6. ഉറുമ്പുകെണിപ്പാത്രം
7. ഫിഷ് ടാങ്ക്
8. ലക്കി ബാംബു ട്രേ
9. മണിപ്ലാന്റ് പാത്രം
വീടിന് മുകളില്‍
1. ടെറസ്
2. സണ്‍ഷേഡ്
3. റൂഫ്ഗട്ടര്‍
4. ജലപ്പാത്തി
5. ചെടിച്ചട്ടി
6. ടെറസിലെ പാഴ്വസ്തുക്കള്‍
7. ഓവര്‍ഹെഡ് ടാങ്ക്
8. മേല്‍ക്കൂരയായി വലിച്ചുകെട്ടിയ ടാര്‍പോളിന്‍
പരിസരത്ത്
1. സിമന്റ് ടാങ്ക്, പ്ലാസ്റ്റിക്ക് ടാങ്ക്, പാത്രങ്ങള്‍, തുടങ്ങി ജലം സംഭരിച്ചിരിക്കുന്ന സ്ഥലങ്ങള്‍
2. വളര്‍ത്തുമൃഗങ്ങളുടെ ജലപ്പാത്രം
3. മണ്‍/ സെറാമിക്, പ്ലാസ്റ്റിക്ക്/പോളിത്തിന്‍/ടാര്‍പോളിന്‍/ഡിസ്‌പോസിബിള്‍സ്, സ്ഫടികം, ലോഹം, റബര്‍/ടയര്‍ തുടങ്ങിയ പാഴ്വസ്തുക്കള്‍
4. താല്‍ക്കാലിക മേല്‍ക്കൂര (പ്ലാസ്റ്റിക്ക്/ടാര്‍പോളിന്‍)
5. പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ടുള്ള വേലി
6. ബയോഗ്യാസ് പ്ലാന്റ്
7. അരകല്ല് / ഉരല്‍
8. വെള്ളം കെട്ടിനില്‍ക്കുന്ന കുഴി
9. കക്കൂസ് ടാങ്ക്, വെന്റ് പൈപ്പ്
10. ഓട
11. പുല്ലും കുറ്റിച്ചെടികളും
12. ചിരട്ട, കരിക്കിന്റെ അവശിഷ്ടം, ജന്തുക്കള്‍ കരണ്ട തേങ്ങ/മച്ചിങ്ങ/കൊക്കോ, മുളങ്കുറ്റി, മരപ്പൊത്ത്, വാഴ/ചേമ്പ്, കമുകിന്‍ പാള, കൊതുമ്പ്, പൈനാപ്പിള്‍ ചെടി തുടങ്ങിയ പ്രകൃത്യാ ഉള്ളവ
13. റബര്‍ത്തോട്ടത്തിലെ ചിരട്ട, കണ്ടെയ്‌നര്‍, പ്ലാസ്റ്റിക്ക് ഷിറ്റ് തുടങ്ങിയവ.
പകര്‍ച്ചവ്യാധി വിമുക്തമായ കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം. ഓര്‍ക്കുക, ‘ആരോഗ്യജാഗ്രത പ്രതിദിന പ്രതിരോധമാണ്’ – അതാണ് നമ്മുടെ മുദ്രാവാക്യമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.