spot_img

കൊടുംചൂടിൽ ശരീരം തണുപ്പിക്കാൻ എന്തൊക്കെയാണ്  കുടിക്കേണ്ടത് .


അന്തരീക്ഷത്തില്‍ ചൂട് അനുദിനം വർധിക്കുമ്പോൾ ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങളും നമ്മെ തേടിയെത്തും.അസഹ്യമായ ചൂടില്‍ നിന്ന് രക്ഷ നേടാനും ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാനും ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തേണ്ടത് അനിവാര്യമാണ്. ചൂടിനെ നേരിടാനും ശരീരം തണുപ്പിക്കാനും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പല തരത്തിലുള്ള പാനീയങ്ങൾ നാം തയ്യാറാക്കാറുണ്ട്.

മൺപാത്രത്തിൽ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് ചൂടുകാലത്ത് അത്യുത്തമമാണ്.നന്നാറി, കൊത്ത മല്ലി, കരിങ്ങാലി, രാമച്ചം എന്നിവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം.നേർപ്പിച്ച പാൽ, കഞ്ഞി വെള്ളം, ഫ്രൂട്ട് ജ്യൂസുകൾ എന്നിവയും ഫലപ്രദമാണ്.

ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ, മുന്തിരി, മാമ്പഴം, നാരങ്ങ, മാതളം തുടങ്ങിയ പഴവര്‍ഗങ്ങളും അവയുടെ ജ്യൂസുകളും ആരോഗ്യദായകമാണ്.എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന നാരങ്ങവെള്ളം വളരെ ഗുണകരമാണ്. നാരങ്ങാവെള്ളത്തിൽ ഒരുനുള്ള് ഉപ്പുകൂടി ചേർത്തു കുടിച്ചാൽ ലവണ നഷ്ടം തടയാനും പേശികളുടെ കോച്ചിവലിച്ചില്‍, പേശിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനും സാധിക്കും

സംഭാരമാണ് ചൂടിനെ നേരിടാന്‍ ഫലപ്രദമായ മറ്റൊരു പാനീയം. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച തൈരില്‍ പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ചുചേർത്താല്‍ രുചികരവും ആരോഗ്യപ്രദവുമായിരിക്കും. ദാഹമകറ്റാൻ പ്രകൃതി കനിഞ്ഞു നൽകുന്ന മായമില്ലാത്ത പാനീയമാണ് കരിക്കിന്‍വെള്ളം. ദാഹമകറ്റാന്‍ മാത്രമല്ല, ശരീരത്തിന് ഗുണകരമായ ധാരാളം ഘടകങ്ങളും ഇതില്‍ നിന്ന് കിട്ടും. കരിക്കിൻ വെള്ളത്തിൽ പൈനാപ്പിള്‍, തണ്ണിമത്തന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങളും ശരീരം തണുപ്പിക്കാന്‍ ഉപകരിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.